Asianet News MalayalamAsianet News Malayalam

വിലക്ക് പിന്‍വലിച്ച് ട്രംപ്; വാവെയുടെ തോളത്ത് കയ്യിട്ട് ഗൂഗിള്‍

വിലക്ക് നീങ്ങിയതോടെ പുതിയ വാവെയ് ഫോണുകൾക്കും ആൻഡ്രോയിഡ് അപ്ഡേഷനും പ്ലേ സ്റ്റോർ ആപ്പുകളും ലഭിക്കും. ട്രംപിന്റെ പ്രസ്താവന വന്ന നിമിഷം തന്നെ ഗൂഗിളിന്റെ വിലക്കുകൾ പിൻവലിച്ചു എന്നാണ് റിപ്പോര്‍ട്ട്. 

Huawei Awaits US Commerce Nod on Resuming Usage of Google Android
Author
Google, First Published Jul 2, 2019, 7:50 PM IST

ന്യൂയോര്‍ക്ക്:  വാവെയ്ക്കെതിരായി അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്കുകൾ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പിൻവലിച്ചത് അടുത്തിടെയാണ്. ജപ്പാനിലെ ഒസാക്കയില്‍ ജി20 ഉച്ചകോടിക്ക് ഇടയില്‍ ചൈനയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്‍റെ പിന്‍മാറ്റം. ഇതോടെ വാവെയ് കമ്പനിയുമായി സഹകരണം അവസാനിപ്പിച്ച അമേരിക്കന്‍ ടെക് ഭീമന്മാര്‍ വീണ്ടും ചൈനീസ് ടെക് കമ്പനിയുമായി ചങ്ങാത്തത്തില്‍ ആകുകയാണ്. 

വിലക്ക് നീങ്ങിയതോടെ പുതിയ വാവെയ് ഫോണുകൾക്കും ആൻഡ്രോയിഡ് അപ്ഡേഷനും പ്ലേ സ്റ്റോർ ആപ്പുകളും ലഭിക്കും. ട്രംപിന്റെ പ്രസ്താവന വന്ന നിമിഷം തന്നെ ഗൂഗിളിന്റെ വിലക്കുകൾ പിൻവലിച്ചു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാവെയ് വിലക്ക് കാരണം ഗൂഗിളിന് നഷ്ടപ്പെട്ടത് കോടികളുടെ വരുമാനമാണ്. ഒപ്പം വാവെയ്ക്കും വലിയ നഷ്ടം ഉണ്ടായി. വാവെയുടെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണം ദിവസങ്ങളോളം നിലച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

അതേ സമയം ഗൂഗിള്‍ സഹകരണം പിന്‍വലിച്ചതിന് പിന്നാലെ വാവെയ് പുതിയ ഒപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഈ പദ്ധതി മുന്നോട്ട് പോകുമോ എന്നത് കാത്തിരുന്ന് കാണണം. അതിനൊപ്പം തന്നെ 5ജിക്ക് വേണ്ടി പുതിയ റഷ്യന്‍ പങ്കാളിയെയും വാവെ കണ്ടെത്തിയിരുന്നു. ഈ കരാറും തുടരുമോ,അല്ല പുതിയ അമേരിക്കന്‍ പങ്കാളിയെ തേടുമോ എന്നതും ചോദ്യമാണ്.

Follow Us:
Download App:
  • android
  • ios