Asianet News MalayalamAsianet News Malayalam

ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിനെ പ്രശംസിച്ച് ഐഎഎംഎഐ

ലോക്സഭയിൽ നിന്ന് ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ പിൻവലിച്ച് മൂന്ന് മാസത്തിന് ശേഷം, 2022 നവംബറിൽ കേന്ദ്ര സർക്കാർ പൊതുജനങ്ങളുടെ അഭിപ്രായം തേടി പുതിയ കരട് ബില്ല് പുറത്തിറക്കിയിരുന്നു.

IAMAI Hails Industry Friendly Draft Digital Personal Data Protection Bill
Author
First Published Jan 4, 2023, 8:29 AM IST

ദില്ലി: ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ വ്യവസായ സൗഹൃദമാണെന്ന് ഇന്റർനെറ്റ് ആന്റ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ). “ടെക് സ്റ്റാർട്ടപ്പുകളെ നവീകരിക്കാനും അവയ്ക്ക് വളരാനും മതിയായ ഇടം നൽകാനും സഹായിക്കുന്ന തരത്തിലുള്ളതാണ് ഇതിന്റെ ഉള്ളടക്കമെന്നും ഐഎഎംഎഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

ലോക്സഭയിൽ നിന്ന് ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ പിൻവലിച്ച് മൂന്ന് മാസത്തിന് ശേഷം, 2022 നവംബറിൽ കേന്ദ്ര സർക്കാർ പൊതുജനങ്ങളുടെ അഭിപ്രായം തേടി പുതിയ കരട് ബില്ല് പുറത്തിറക്കിയിരുന്നു.  ഉപയോക്താക്കളുടെ താല്പര്യങ്ങളുമായി നവീകരണവും സാമ്പത്തിക വളർച്ചയും സന്തുലിതമാക്കുന്നതിനുള്ള കരട് ബില്ലിലെ ഡാറ്റാ പരിരക്ഷണ ചട്ടക്കൂട് ഡിജിറ്റൽ ബിസിനസുകളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും 2025 ഓടെ ഇന്ത്യയെ ഒരു ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയാക്കുന്നതിനും  സഹായിക്കുമെന്നും  പ്രസ്താവനയിൽ പറയുന്നു.

"ഒരു സംയുക്ത പാർലമെന്ററി സമിതിയുടേത് ഉൾപ്പെടെയുള്ള  വിശാലമായ കൂടിയാലോചന പ്രക്രിയ പിന്തുടരുന്നതിലൂടെ, അനിവാര്യമല്ലാത്ത വ്യവസ്ഥകൾ ഒഴിവാക്കി, നിയമത്തിലെ വ്യവസ്ഥകൾക്കപ്പുറമുള്ള ഒരു നിയമവും ഉണ്ടാക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് ബിൽ. ഇത് നിയമനിർമ്മാണത്തിലെ പുതിയ മാനദണ്ഡങ്ങൾക്ക് വിധേയമാക്കണമെന്ന്" ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ശുഭോ റേ പ്രസ്താവനയിൽ പറഞ്ഞു.

ബില്ലിലെ വിവിധ വ്യവസ്ഥകളും കുട്ടികളുടെ സ്വകാര്യ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനുള്ള പരിശോധിക്കാവുന്ന രക്ഷാകർതൃ സമ്മതം നേടുന്നതിനുള്ള സംവിധാനങ്ങളും നടപ്പിലാക്കുന്നതിനുള്ള സമയപരിധിയെ ചുറ്റിപ്പറ്റി അവ്യക്തതകൾ നിലനിൽക്കുന്നുണ്ടെന്നും പ്രസ്താവനയിൽ സൂചിപ്പിക്കുന്നുണ്ട്. നിയമത്തിന്റെ അന്തിമ പതിപ്പ് ഇന്ത്യയിലെ ഡിജിറ്റൽ ഇക്കോസിസ്റ്റത്തിലെ പങ്കാളികളെ സഹായിക്കുമെന്ന് തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് ഐഎഎംഎഐ പ്രസ്താവനയിൽ പറഞ്ഞു.

ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2023-24 ലെ ബജറ്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ  അവതരിപ്പിച്ചേക്കുമെന്നാണ് നിലവിലെ സൂചന.  നിലവിന്റെ കരട് രൂപത്തിലാണ് ബില്ല്. ഒരു വശത്ത് പൗരന്റെ (ഡിജിറ്റൽ നാഗ്രിക്) അവകാശങ്ങളും കടമകളും വിവരിക്കുന്ന നിയമനിർമ്മാണമാണ് ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലെങ്കിൽ മറുവശത്ത് ഡാറ്റാ ഫിഡ്യൂഷ്യറിയുടെ ശേഖരിച്ച ഡാറ്റ നിയമപരമായി ഉപയോഗിക്കാനുള്ള സാധ്യതകളുണ്ട്. ഡാറ്റ എക്കണോമിയുമായി ബന്ധപ്പെട്ടതാണ് ഈ ബില്ല്. സ്ഥാപനങ്ങൾ വ്യക്തിഗത ഡാറ്റയുടെ ശേഖരണവും ഉപയോഗവും നിയമാനുസൃതവും വ്യക്തികൾക്ക് സുതാര്യവുമായ രീതിയിൽ നടത്തണം എന്നതാണ് ഇതിന്റെ ആദ്യത്തെ തത്വം. 

വ്യക്തിഗത ഡാറ്റ അത് ശേഖരിച്ച ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുകയും നിശ്ചിത കാലയളവിലേക്ക് മാത്രം സംഭരിക്കുകയും ചെയ്യുന്നു എന്നതാണ്.വിവരങ്ങളുടെ ശേഖരണം നിർദ്ദിഷ്ട ആവശ്യത്തിന് ആവശ്യമായ ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തും എന്നതാണ്  മറ്റൊരു തത്വം. ഡാറ്റാ പ്രൊട്ടക്ഷൻ, അക്കൗണ്ടബിലിറ്റി, ഡാറ്റ പ്രോസസ്സ് ചെയ്യാനുള്ള ഉത്തരവാദിത്തം ഡാറ്റ ശേഖരിക്കുന്ന വ്യക്തിയുടേതാണ്, കൂടാതെ കളക്ട്  ചെയ്യുന്ന ഡാറ്റയുടെ മിസ്യൂസ് ചെയ്യാതെ പ്രൊട്ടക്ട് ചെയ്യപ്പെടും. ഒരു വ്യക്തിക്ക് അവന്റെ/അവളുടെ ഡാറ്റ പരിശോധിക്കാനും/അല്ലെങ്കിൽ ആവശ്യാനുസരണം അത് ഇല്ലാതാക്കാനും/പരിഷ്‌ക്കരിക്കാനും അവകാശമുണ്ട്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഉദയം, മസ്കിൻ്റെ പിടിവാശി! ഒരു ലോഡ് പ്രതിസന്ധികൾ; 'സാങ്കേതിക' രാഷ്ട്രീയം പറഞ്ഞ 2022
 

Follow Us:
Download App:
  • android
  • ios