Asianet News MalayalamAsianet News Malayalam

സെല്‍ഫ് സര്‍വീസ് ഡെലിവറി സൗകര്യവുമായി ഐസിഐസിഐ ബാങ്കിന്റെ 'ഐബോക്‌സ്'

ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ചെക്ക് ബുക്ക്, റിട്ടേണ്‍ ചെക്കുകള്‍തുടങ്ങിയവ വീടിന് അല്ലെങ്കില്‍ ഓഫീസിന് ഏറ്റവും അടുത്തുള്ള ബ്രാഞ്ചില്‍ നിന്നും ഏതു സമയത്തും തടസമില്ലാതെസ്വയം സ്വീകരിക്കാവുന്ന നൂതന സംവിധാനത്തിന് ഐസിഐസിഐ ബാങ്ക് തുടക്കം കുറിച്ചു

ICICI Bank announced the launch of a unique self- service delivery
Author
Kerala, First Published Jan 29, 2020, 9:46 PM IST

കൊച്ചി: ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ചെക്ക് ബുക്ക്, റിട്ടേണ്‍ ചെക്കുകള്‍തുടങ്ങിയവ വീടിന് അല്ലെങ്കില്‍ ഓഫീസിന് ഏറ്റവും അടുത്തുള്ള ബ്രാഞ്ചില്‍ നിന്നും ഏതു സമയത്തും തടസമില്ലാതെസ്വയം സ്വീകരിക്കാവുന്ന നൂതന സംവിധാനത്തിന് ഐസിഐസിഐ ബാങ്ക് തുടക്കം കുറിച്ചു. 'ഐബോക്‌സ്' എന്ന്പേരിട്ടിരിക്കുന്ന സംവിധാനം രാജ്യത്തെ 17 നഗരങ്ങളിലെ 50 ഓളം ബ്രാഞ്ചുകളിലാണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്.

പ്രവൃത്തി ദിവസങ്ങളില്‍ ഇത്തരം പാക്കേജുകള്‍ വീട്ടില്‍ സ്വീകരിക്കാന്‍ ലഭ്യമല്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇത്ഉപകാരപ്രദമാണ്. ഐബോക്‌സ് ടെര്‍മിനലുകള്‍ ബാങ്കിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക്ഏതു സമയത്തും സൗകര്യം ഉപയോഗിക്കാം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് അവധി ദിവസംഉള്‍പ്പടെ ഒടിപി അധിഷ്ഠിതമായ ഈ സംവിധാനം ഉപയോഗിക്കാം. അതുകൊണ്ടു തന്നെ പൂര്‍ണമായുംസുരക്ഷിതവുമാണ്.

പൂര്‍ണമായും ഓട്ടോമാറ്റിക്കായ ഈ സംവിധാനത്തിലൂടെ ഡെലിവറി വസ്തുവിനെ കുറിച്ചുള്ള വിവരങ്ങള്‍അപ്പപ്പോള്‍ എസ്എംഎസ് വഴി ഉപഭോക്താവിന് ലഭിച്ചുകൊണ്ടിരിക്കും. പാക്കേജ് ഐബോക്‌സില്‍ എത്തുമ്പോള്‍ഉപഭോക്താവിന് ഐബോക്‌സിന്റെ ജിപിഎസ് ലൊക്കേഷന്‍ ഉള്‍പ്പടെ ഒടിപിയും ക്യൂആര്‍ കോഡും ലഭിക്കും.ഉപഭോക്താവിന് ഐബോക്‌സ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി അല്ലെങ്കില്‍ ക്യൂആര്‍കോഡ് ഉപയോഗിച്ച് ബോക്‌സ് തുറന്ന് പാക്കേജ് എടുക്കാം. ഏഴു ദിവസം വരെ പാക്കേജുകള്‍ ബോക്‌സില്‍ ഉണ്ടാകും.ഉപഭോക്താവിന് ഇവ ലഭ്യമാക്കാന്‍ പ്രവൃത്തി സമയത്ത് ബാങ്ക് ബ്രാഞ്ചുകള്‍ സന്ദര്‍ശിക്കേണ്ടി വരുന്നില്ല.

ഉപഭോക്താവിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തങ്ങള്‍ എന്നും നൂതനമായ ഉല്‍പ്പന്നങ്ങള്‍അവതരിപ്പിക്കുന്നുവെന്നും ഉപഭോക്താവിന് ബാങ്കില്‍ നിന്നും ലഭിക്കേണ്ട വസ്തുക്കള്‍ സൗകര്യപ്രദമായിലഭ്യമാക്കുന്നതിനാണ് ഐബോക്‌സ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഈ സൗകര്യം അവധി ദിവസം ഉള്‍പ്പെടെ ഏഴുദിവസം 24 മണിക്കൂറും ലഭ്യമാണെന്നും ഐസിഐസിഐ ബാങ്ക് പ്രസിഡന്റ് സന്ദീപ് ബത്ര പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios