Asianet News MalayalamAsianet News Malayalam

2020 ലെ വാക്ക് ‘പാ​ൻ​ഡെ​മി​ക്‘ തിരഞ്ഞെടുത്ത് ഡിഷ്ണറികൾ

കൊ​റോ​ണ വൈ​റ​സ് ലോ​ക​മെ​ങ്ങും ഭീ​തി വി​ത​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ‘മ​ഹാ​മാ​രി’ എ​ന്ന​ർ​ഥ​മു​ള്ള ഈ ​വാ​ക്കി​ന്‍റെ പൊ​രു​ള​റി​യാ​ൻ ഇ​ത്ര​യും ആ​ൾ​ത്തി​ര​ക്കു സൃ​ഷ്ടി​ച്ച​തെ​ന്നാ​ണു ഡി​ക്‌​ഷ​ന​റി​ക്കാ​ർ പ​റ​യു​ന്ന​ത്.
 

In a shocking twist dictionaries choose pandemic as 2020's word of the year
Author
New York, First Published Dec 1, 2020, 9:28 AM IST

ന്യൂ​യോ​ർ​ക്ക്: 2020 എങ്ങനെയുണ്ടെന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരം കാണും, ഉയർച്ച താഴ്ചകളുടെ സംഭവങ്ങൾ പറയാനുണ്ടാകും. എന്നാൽ ഈ കാലയളവിൽ എല്ലാവരും അനുഭവിച്ചത് കൊവിഡ് 19 മഹാമാരിയുടെ ആഘാതങ്ങളാണ്, അത് പലതരത്തിലാണ്. അത് നമ്മുടെ എല്ലാ മേഖലയെയും ബാധിച്ചിട്ടുണ്ട് എന്നതിന് ഒരു തെളിവാണ് ലോകത്തിലെ പ്രധാന ഓൺലൈൻ ഡിക്ഷണറികൾ അവരുടെ 2020 ലെ വാക്ക് തിരഞ്ഞെടുത്തതിൽ നിന്നും മനസിലാകുന്നത്. 

ഡിക്ഷണറി.കോം, മെ​റി​യം വെ​ബ്സ്റ്റ​ർ ഡി​ക്‌​ഷ​ന​റി​യു​ടെ ഓ​ൺ​ലൈ​ൻ പ​തി​പ്പ് എന്നിവയുടെ ഈ ​വ​ർ​ഷം വാ​ക്ക് ‘പാ​ൻ​ഡെ​മി​ക് (pandemic)’ എന്നാണ്. കൊ​റോ​ണ വൈ​റ​സ് ലോ​ക​മെ​ങ്ങും ഭീ​തി വി​ത​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ‘മ​ഹാ​മാ​രി’ എ​ന്ന​ർ​ഥ​മു​ള്ള ഈ ​വാ​ക്കി​ന്‍റെ പൊ​രു​ള​റി​യാ​ൻ ഇ​ത്ര​യും ആ​ൾ​ത്തി​ര​ക്കു സൃ​ഷ്ടി​ച്ച​തെ​ന്നാ​ണു ഡി​ക്‌​ഷ​ന​റി​ക്കാ​ർ പ​റ​യു​ന്ന​ത്.

കോ​വി‍​ഡി​നെ മ​ഹാ​മാ​രി​യാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ച മാ​ർ​ച്ച് 11 മു​ത​ലാ​ണ് ലോ​കം ഈ ​വാ​ക്കി​നു പി​ന്നാ​ലെ കൂ​ടി​യ​ത്. ലാ​റ്റി​ൻ, ഗ്രീ​ക്ക് ഭാ​ഷ​യി​ൽ നി​ന്നാ​ണ് പാ​ൻ​ഡെ​മി​ക് എ​ന്ന വാ​ക്ക് ഉ​ദ്ഭ​വി​ച്ച​ത്. പ്ലേ​ഗ് ബാ​ധ​യ്ക്കു​ശേ​ഷം 1660 മു​ത​ലാ​ണ് ലോ​ക​ത്ത് ഈ ​വാ​ക്ക് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്.

Follow Us:
Download App:
  • android
  • ios