Asianet News MalayalamAsianet News Malayalam

'ഈ നേട്ടം നാടിന്റെ അഭിമാനം': രാജ്യത്തെ മികച്ച മൂന്ന് എഐ സ്റ്റാര്‍ട്ടപ്പുകളിലൊന്ന് കേരളത്തില്‍

വിവരമറിഞ്ഞ ഉടനെ ജെന്‍ റോബോട്ടിക്‌സ് ഉടമകളെ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചെന്ന് മന്ത്രി പി രാജീവ്.

india's top three AI startups one in kerala joy
Author
First Published Dec 17, 2023, 4:24 PM IST

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പുകളിലൊന്നായി കേരളത്തിലെ ജെന്‍ റോബോട്ടിക്‌സിനെ തെരഞ്ഞെടുത്തു. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിച്ച ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിയിലാണ് എഐ ഗെയിം ചേഞ്ചേഴ്‌സ് വിഭാഗത്തില്‍ ജെന്‍ റോബോട്ടിക്‌സ് നേട്ടം കൈവരിച്ചത്. 

വിവരമറിഞ്ഞ ഉടനെ ജെന്‍ റോബോട്ടിക്‌സ് ഉടമകളെ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനായി ബാന്‍ടിക്കൂട്ട് റോബോട്ടുകളെ വികസിപ്പിച്ച് അത്ഭുതം സൃഷ്ടിച്ച ജെന്‍ റോബോട്ടിക്‌സ് 2018ല്‍ കേരള ഗവണ്‍മെന്റിന്റെ സഹകരണത്തോടു കൂടിയാണ് സ്റ്റാര്‍ട്ട്പ്പ് ആയി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന റോബോട്ടിക് കമ്പനികളില്‍ ഒന്നായി ഇവര്‍ വളര്‍ന്നു. നവീനമായ ആശയവുമായി എത്തിയ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുകയും കമ്പനി തുടങ്ങാനുള്ള സ്ഥലവും വര്‍ക്ക് ഷോപ്പിനുള്ള സ്ഥലവും ടെക്‌നോ പാര്‍ക്കില്‍ നല്‍കുകയും ചെയ്തത് സംസ്ഥാന സര്‍ക്കാരാണ്. അതുകൊണ്ട് തന്നെ ഈ നേട്ടം നാടിന്റെ അഭിമാനമായിട്ടാണ് കാണുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു.

മന്ത്രിയുടെ കുറിപ്പ്: രാജ്യത്തെ തന്നെ ഏറ്റവും മികച്ച മൂന്ന് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പുകളിലൊന്നായി നവകേരളത്തില്‍ നിന്നുള്ള ജെന്‍ റോബോട്ടിക്‌സ്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിച്ച ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിയിലാണ് എഐ ഗെയിം ചേഞ്ചേഴ്‌സ് വിഭാഗത്തില്‍ ജെന്‍ റോബോട്ടിക്‌സ് ഈ മഹത്തായ നേട്ടം കൈവരിച്ചിരിക്കുന്നത്. വിവരമറിഞ്ഞ ഉടനെ അവരെ വിളിക്കുകയും അഭിനന്ദനങ്ങളറിയിക്കുകയും ചെയ്തു.

മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനായി ബാന്‍ടിക്കൂട്ട് റോബോട്ടുകളെ വികസിപ്പിച്ച് അത്ഭുതം സൃഷ്ടിച്ച ജെന്‍ റോബോട്ടിക്‌സ് 2018ല്‍ കേരള ഗവണ്‍മെന്റിന്റെ  സഹകരണത്തോടു കൂടിയാണ് സ്റ്റാര്‍ട്ട്പ്പ് ആയി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന റോബോട്ടിക് കമ്പനികളില്‍ ഒന്നായി ഇവര്‍ വളര്‍ന്നിരിക്കുന്നു. നവീനമായ ആശയവുമായി എത്തിയ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുകയും കമ്പനി തുടങ്ങാനുള്ള സ്ഥലവും വര്‍ക്ക് ഷോപ്പിനുള്ള സ്ഥലവും ടെക്‌നോ പാര്‍ക്കില്‍ നല്‍കുകയും ചെയ്തത് സംസ്ഥാന സര്‍ക്കാരാണ്. അതുകൊണ്ട് തന്നെ ഈ നേട്ടം നാടിന്റെ അഭിമാനമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. 

കിന്‍ഫ്ര പാര്‍ക്കില്‍ ജെന്‍ റോബോട്ടിക്‌സിന്റെ കൂടുതല്‍ വിപുലമായ യൂണിറ്റ് ആരംഭിക്കാനും വ്യവസായവകുപ്പ് പൂര്‍ണ പിന്തുണയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ജെന്‍ റോബോട്ടിക്‌സ് പുതുതായി വികസിപ്പിച്ചെടുത്ത ജി ഗെയ്റ്റര്‍ റോബോട്ടിക് സാങ്കേതിക വിദ്യ കേരളത്തിന്റെയും രാജ്യത്തിന്റെയും ആരോഗ്യരംഗത്ത് വലിയ കുതിച്ചുചാട്ടമായിരിക്കും സൃഷ്ടിക്കുക. സ്‌ട്രോക്ക്, അപകടങ്ങള്‍, നട്ടെല്ലിന് ക്ഷതം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയവയിലൂടെ ചലനശേഷി നഷ്ടപ്പെട്ട ആളുകള്‍ക്ക് എഐ സാങ്കേതിക വിദ്യയിലൂടെ പ്രവര്‍ത്തിക്കുന്ന റോബോട്ടിക് ഗെയ്റ്റ് ട്രെയിനറായ ജി ഗെയ്റ്റര്‍ പരിശീലനം നല്‍കുന്നു. തികച്ചും ശാസ്ത്രീയമായ പരിശീലനത്തിലൂടെ ആളുകളില്‍ വലിയ മാറ്റമുണ്ടാക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. നിലവില്‍ ആസ്റ്റര്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ജിഗെയ്റ്റര്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. 

നടുറോഡില്‍ നിന്നത് ഒന്നരമണിക്കൂര്‍; അതിരപ്പിള്ളിയില്‍ ഗതാഗതം തടസപ്പെടുത്തി 'കട്ടപ്പ' 

 

Follow Us:
Download App:
  • android
  • ios