Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ വെബ് സൈറ്റുകള്‍ക്കും വാര്‍ത്ത വെബ് സൈറ്റുകള്‍ക്കും ചൈനയില്‍ വിലക്ക്

എന്നാല്‍ ഐപി ടിവി വഴി ചില ഇന്ത്യന്‍ ചാനലുകള്‍ ഇപ്പോഴും ചൈനയില്‍ ലഭിക്കുന്നുണ്ട്. നേരത്തെ തന്നെ കടുത്ത സെന്‍സര്‍ഷിപ്പ് നിയമങ്ങളുള്ള ചൈനയില്‍ പല ഇന്ത്യന്‍ സൈറ്റുകള്‍ ലഭിക്കില്ല. 

Indian newspapers websites not accessible in China
Author
Beijing, First Published Jul 1, 2020, 6:35 AM IST

ബെ​യ്ജിം​ഗ്: 59 ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ നി​രോ​ധി​ച്ച ഇന്ത്യന്‍ നടപടിക്ക് ബദലായി ചൈന ഇന്ത്യന്‍ ചൈനയില്‍ സൈറ്റുകള്‍ ലഭിക്കുന്നത് പൂര്‍ണ്ണമായും വിലക്കിയെന്ന് സൂചന. ഇ​ന്ത്യ​ൻ വെബ് സൈറ്റുകള്‍ക്കും,ന്യൂസ് വെബ് സൈറ്റുകള്‍ക്കും ചൈനയില്‍ വിപിഎന്‍ ഉപയോഗിച്ച് പോലും ഇപ്പോള്‍ ലഭ്യമല്ലെന്നാണ് വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഐപി ടിവി വഴി ചില ഇന്ത്യന്‍ ചാനലുകള്‍ ഇപ്പോഴും ചൈനയില്‍ ലഭിക്കുന്നുണ്ട്. നേരത്തെ തന്നെ കടുത്ത സെന്‍സര്‍ഷിപ്പ് നിയമങ്ങളുള്ള ചൈനയില്‍ പല ഇന്ത്യന്‍ സൈറ്റുകള്‍ ലഭിക്കില്ല. ലോകത്ത് തന്നെ കൂടിയ സൈബര്‍ നിരീക്ഷണ ഫയര്‍വാള്‍ ഉപയോഗിക്കുന്ന രാജ്യമാണ് ചൈന. പക്ഷെ വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്) ഉപയോഗിച്ച് ഇന്ത്യന്‍ സൈറ്റുകള്‍ ലഭിക്കുമായിരുന്നു.

എക്സ്പ്രസ് വിപിഎന്‍ ആണ് ഇതിനായി ഉപയോഗിച്ചിരുന്നത്. എ​ന്നാ​ൽ ര​ണ്ട് ദി​വ​സ​മാ​യി ഐ​ഫോ​ണു​ക​ളി​ലും ഡെ​സ്ക് ടോ​പ്പു​ക​ളി​ലും എ​ക്സ്പ്ര​സ് വി​പി​എ​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഒരു ഐപി ആഡ്രസ് മറച്ച് പ്രദേശത്ത് ബ്ലോക്ക് ചെയ്ത സൈറ്റുകള്‍ പോലും ലാപ്ടോപ്പിലോ ഫോണിലോ ലഭിക്കാന്‍ നല്‍കുന്ന സംവിധാനമാണ് വിപിഎന്‍. ഇതിന് മുകളിലും ചൈന വിലക്കിട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ല​ഡാ​ക്കി​ൽ ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തിയില്‍ ചൈനീസ് പ്രകോപനത്തെ തുടര്‍ന്ന്, ചൈ​ന നി​ർ​മി​ച്ച 59 ആ​പ്ലി​ക്കേ​ഷ​നു​ക​ളാണ് രാജ്യസുരക്ഷ മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം ഇന്ത്യ നി​രോ​ധി​ച്ച​ത്. ഇതിന് ബദലാണോ ചൈനീസ് നടപടിയെന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.

ലോകത്ത് ഏറ്റവും വലിയ ഡിജിറ്റല്‍ സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന ചൈനയില്‍ ഒരു വര്‍ഷം 10,000 സൈറ്റുകള്‍ എങ്കിലും നിരോധിക്കാറുണ്ട് എന്നാണ് കണക്ക്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റ, അമേരിക്കന്‍ മാധ്യമങ്ങള്‍, ഡ്രോപ്പ് ബോക്സ്, ഗൂഗിള്‍ എന്നിവയൊന്നും ചൈനയില്‍ ലഭ്യമല്ല.

2017ലെ ഫ്രീഡംഹൌസ് റാങ്കിംങ്ങില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സ്വതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ ചൈന റാങ്കിംഗില്‍ പിന്നില്‍ നിന്നും രണ്ടാമതാണ്.

Follow Us:
Download App:
  • android
  • ios