Asianet News MalayalamAsianet News Malayalam

'മൂൺലൈറ്റിംഗ് പാടില്ല' ജീവനക്കാരോട് നിലപാട് കര്‍ശ്ശനമാക്കി ഇൻഫോസിസ്

ഒരുമാസം മുൻപ് വിപ്രോ ചെയർമാൻ റിഷാദ് പ്രേംജിയും ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ തന്നെ പുറത്തുനിന്ന് മറ്റൊരു ജോലി ഏറ്റെടുത്തു ചെയ്യുന്ന മൂൺലൈറ്റിങ് സമ്പ്രദായത്തിനെതിരേ രംഗത്തെത്തിയിരുന്നു.

Infosys Warns Employees Against Moonlighting, Says It Could Lead To Termination
Author
First Published Sep 14, 2022, 3:23 PM IST

ബംഗലൂരു: ഓഫീസിലെ ജോലി ചെയ്യുന്നതിനൊപ്പം പുറമേയുള്ള ജോലികൾ കൂടി ഏറ്റെടുത്ത് ചെയ്യുന്ന ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഇൻഫോസിസ്. 'മൂൺലൈറ്റിങ്' അഥവാ പുറംജോലി ചെയ്യുന്നത് പിരിച്ചുവിടൽ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിലേക്ക് നയിക്കുമെന്ന് അറിയിച്ച് കഴിഞ്ഞ ദിവസമാണ് എച്ച് ആർ ടീം ജീവനക്കാർക്ക് മെസെജ് അയച്ചത്. 

'ടു-ടൈമിംഗ് ഇല്ല, മൂൺലൈറ്റിംഗ് പാടില്ല' എന്ന സബ്ജക്ട് ലൈനോടുകൂടിയാണ് ഇമെയിൽ അയച്ചിരിക്കുന്നത്. ഒരുമാസം മുൻപ് വിപ്രോ ചെയർമാൻ റിഷാദ് പ്രേംജിയും ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ തന്നെ പുറത്തുനിന്ന് മറ്റൊരു ജോലി ഏറ്റെടുത്തു ചെയ്യുന്ന മൂൺലൈറ്റിങ് സമ്പ്രദായത്തിനെതിരേ രംഗത്തെത്തിയിരുന്നു. മൂൺലൈറ്റിങ് സമ്പ്രദായത്തെ വഞ്ചന എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്.

കഴിഞ്ഞ ദിവസം ജീവനക്കാർക്ക് അയച്ച മെയിലിൽ പറയുന്നത് ജോലി സമയത്തോ അതിനു ശേഷമോ ജീവനക്കാർക്ക് മറ്റ് അസൈൻമെന്റുകൾ ഏറ്റെടുക്കാൻ കഴിയില്ലെന്നാണ്. ഇരട്ട ജോലികൾ കർശനമായി നിരുത്സാഹപ്പെടുത്തുന്നു എന്നും കമ്പനി കൂട്ടിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

"നിങ്ങളുടെ ഓഫർ ലെറ്ററിൽ പറഞ്ഞിരിക്കുന്നതുപോലെ, ഇൻഫോസിസിന്റെ സമ്മതമില്ലാതെ ഏതെങ്കിലും തരത്തിലുള്ള ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റേതെങ്കിലും ഓർഗനൈസേഷന്റെ/സ്ഥാപനത്തിന്റെ ഡയറക്ടർ/പങ്കാളി/അംഗം/ജീവനക്കാരൻ എന്നീ നിലകളിൽ മുഴുസമയമോ പാർട്ട് ടൈമോ ആയാലും തൊഴിൽ എടുക്കില്ലെന്ന് സമ്മതിക്കുന്നു. കമ്പനി അനുയോജ്യമെന്ന് കരുതുന്ന ഏത് നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി പ്രവർത്തിക്കാം." ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഇൻഫോസിസ് ഇമെയിലിൽ പറയുന്നു.

കോവിഡ് സമയത്ത് വിദൂര സ്ഥലങ്ങളിൽ ഇരുന്ന് ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിച്ചപ്പോൾ മൂൺലൈറ്റിങിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നിരുന്നു. പല സ്ഥാപനങ്ങളും, പ്രത്യേകിച്ച് ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർ മറ്റുള്ളവർക്ക് വേണ്ടിയുള്ള പ്രോജക്ടുകളിൽ ഒരേസമയം പ്രവർത്തിക്കാൻ റിമോട്ട് വർക്കിംഗ് സൗകര്യം ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കി.ഇത് ഉല്പാദനക്ഷമതയെ ബാധിക്കുമെന്നും ഡാറ്റാ ലംഘനത്തിന് കാരണമാകുമെന്നും സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം, ബ്ലാക്ക്‌സ്റ്റോൺ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ടെക് സ്ഥാപനമായ എംഫാസിസ് അതിന്റെ ജീവനക്കാരുടെ മേൽ സൂക്ഷ്മ പരിശോധന നടത്തിയതായി ലൈവ്മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

മൂൺലൈറ്റിംഗ് പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് ഭക്ഷണ വിതരണ പ്ലാറ്റ്ഫോം സ്വിഗ്ഗി.ജീവനക്കാരുടെ സാമ്പത്തികം നിലനിർത്തുന്നതിന് ചില വ്യവസ്ഥകളോടെ രണ്ടാമത്തെ ജോലികൾ ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു. കമ്പനിയുടെ ബിസിനസ് താൽപ്പര്യങ്ങളുമായി വൈരുദ്ധ്യമുണ്ടാക്കുകയല്ല, മറിച്ച് പ്രൊഫഷണലുകൾക്ക് പാഷൻ പ്രോജക്റ്റുകളിലും സാമൂഹിക പ്രവർത്തനങ്ങളിലും ഏർപ്പെടാനുള്ള വഴിയൊരുക്കുകയാണെന്ന് സ്വിഗ്ഗി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ ഐടി വിപ്ലവത്തിന് വേഗം കൂട്ടിയ ഇന്‍ഫോസിസ് സന്ദര്‍ശിച്ച് വജ്രജയന്തി യാത്രാസംഘം

 

Follow Us:
Download App:
  • android
  • ios