ന്യൂയോര്‍ക്ക്: ക്രിപ്‌റ്റോ കറന്‍സിയിലൂടെ പലരും കോടീശ്വരന്മാരായിട്ടുണ്ടെങ്കിലും ഇതാദ്യമായി ഒരാള്‍ താന്‍ കോടിപതിയായെന്ന് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. അമേരിക്കന്‍ സ്വദേശിയായ ലോസ് ഏഞ്ചല്‍സിലെ ഒരു മുപ്പത്തിമൂന്നുകാരന്‍ തന്റെ കഥ സമൂഹമാധ്യങ്ങളില്‍ പങ്കുവെച്ചിരിക്കുന്നു. കോണ്ടസോട്ട എന്ന ഈ വ്യക്തി ടെസ്ലല മേധാവി എലോണ്‍ മസ്‌ക്കിന്റെ വാക്കുകളെപിന്‍പറ്റിയാണ് ഇവിടെ നിക്ഷേപം നടത്തിയത്. വലിയ റിസ്‌ക്കെടുത്ത കോണ്ടസോട്ടയെ ഭാഗ്യം തുണച്ചു. ഇന്ന് അയാള്‍ കോടിപതിയായിരിക്കുന്നു. 

ഡോഗ്‌കോയിന്‍ പുതിയ ഹോട്ട് ക്രിപ്‌റ്റോകറന്‍സിയായി ഉയര്‍ന്നുവരുന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. 2021ന്റെ തുടക്കം മുതല്‍ നിക്ഷേപകര്‍ക്ക് വലിയ റിട്ടേണുകള്‍ നല്‍കി. അങ്ങനെയാണ്, കോണ്ടസോട്ടയെ പോലെ പലരും പ്രഖ്യാപനങ്ങളുമായി മുന്നില്‍ നിന്ത്. പക്ഷേ, ഇദ്ദേഹം മാത്രമാണ് സമൂഹമാധ്യമത്തിലൂടെ ഇത് പങ്കുവച്ചത്. ഏപ്രില്‍ 15-ന് താന്‍ ഡോഗ്‌കോയിന്‍ കോടീശ്വരനായിത്തീര്‍ന്നുവെന്ന് കോണ്ടസോട്ട അവകാശപ്പെട്ടു. ഫെബ്രുവരിയില്‍ 0.045 സെന്റ് വിലയുള്ളപ്പോള്‍ ഡോഗ്‌കോയിനില്‍ 180,000 ഡോളറില്‍ കൂടുതല്‍ നിക്ഷേപിച്ചതായി അദ്ദേഹം യൂട്യൂബ് വീഡിയോയില്‍ വെളിപ്പെടുത്തി.

റോബിന്‍ഹുഡ് സ്വദേശിയായ ഇദ്ദേഹം സ്‌ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ട് റെഡ്ഡിറ്റിലെ തന്റെ കോടീശ്വരന്‍ പദവി സ്ഥിരീകരിച്ചു. 'ഞാന്‍ ഒരു ഡോഗ്‌കോയിന്‍ കോടീശ്വരനായി മാറിയിരിക്കുന്നു. നന്ദി,' അദ്ദേഹം എഴുതി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡോഗ്‌കോയിനെക്കുറിച്ച് ട്വീറ്റ് ചെയ്യുന്ന ടെസ്‌ല മേധാവി എലോണ്‍ മസ്‌കാണ് ഈ നിക്ഷേപകനെ ആകര്‍ഷിച്ചത്. മസ്‌കിന്റെ ചില ട്വീറ്റുകളാണ് ഡോഗ്‌കോയിന്‍ വിലയിലെ വര്‍ധനവിന് കാരണം. കോടീശ്വരനായ എലോണ്‍ മസ്‌ക് തന്റെ തീരുമാനത്തിന് പിന്നിലെ പ്രധാന പ്രചോദനമാണെന്ന് സംഗീത ബിസിനസില്‍ പ്രവര്‍ത്തിക്കുന്ന കോണ്ടെസോട്ടോ പറഞ്ഞു. പ്രചാരത്തിലുള്ള ഡോഗ്‌കോയിനുകളില്‍ മൂന്നിലൊന്ന് ടെസ്‌ല ബോസിന്റെ ഉടമസ്ഥതയിലാണെന്ന് അദ്ദേഹം തന്റെ യൂട്യൂബ് വീഡിയോയില്‍ അവകാശപ്പെട്ടു.

ഡോഗ്‌കോയിന്റെ കഴിവില്‍ താന്‍ ശക്തമായി വിശ്വസിക്കുന്നുവെന്നും ഇത് തന്റെ കുടുംബത്തിന് സമ്പത്ത് വളര്‍ത്താന്‍ സഹായിക്കുമെന്നും 33 കാരന്‍ പറഞ്ഞു. ടെസ്‌ലയുടെയും ഉബെറിന്റെയും ഓഹരികളില്‍ നിന്നുള്ള സമ്പാദ്യവും വില്‍പ്പനയും ഉപയോഗിച്ച് ഡോഗ്‌കോയിന്‍ വാങ്ങാന്‍ വലിയ റിസ്‌ക് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ചകളായി ഡോഗ്‌കോയിന്‍ സമ്മിശ്ര പ്രവണതകള്‍ കണ്ടു. ഏപ്രില്‍ ആദ്യ പകുതിയില്‍ ഉണ്ടായ കുതിപ്പിന് ശേഷം, കഴിഞ്ഞ ആഴ്ചയില്‍ ക്രിപ്‌റ്റോകറന്‍സിയുടെ മൂല്യം കുറഞ്ഞു. രൂപയിലെ ഡോഗ്‌കോയിന്റെ വില കഴിഞ്ഞ 32 രൂപ കടന്നിരുന്നുവെങ്കിലും ചൊവ്വാഴ്ചയോടെ 21 രൂപയായി കുറഞ്ഞു.

മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 50 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നപ്പോള്‍ ഈ ആഴ്ച ആദ്യം ക്രിപ്‌റ്റോ റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. മാന്ദ്യത്തിനുശേഷം അതിന്റെ വിപണി മൂലധനം ഏകദേശം 45 ബില്യണ്‍ ഡോളര്‍ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു ട്രില്യണ്‍ ഡോളറില്‍ കൂടുതല്‍ വിപണി മൂലധനമുള്ള ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോകറന്‍സിയായി ബിറ്റ്‌കോയിന്‍ തുടരുന്നു.