റിയോ: അഞ്ച് വര്‍ഷം പഴക്കമുള്ള ഐഫോണ്‍ 2,000 അടിയിൽ നിന്ന് താഴേക്ക് ഇട്ടാല്‍ എന്ത് സംഭവിക്കും. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ഇത്തരം ഒരു സംഭവം നടന്നു. ഇവിടെ കടൽത്തീരത്തിന് മുകളിലൂടെ പറക്കുന്ന ഒരു ചെറുവിമാനത്തിലായിരുന്നു ഐഫോണ്‍ ഉടമയായ  ഗാലിയോട്ടോ. 

ഇദ്ദേഹം ഒരു ഡോക്യൂമെന്‍ററി നിര്‍മ്മാതാവാണ്. അതിന്‍റെ ആവശ്യത്തിനായി ചില ദൃശ്യങ്ങള്‍ ചിത്രീകരിക്കാനാണ് ഇദ്ദേഹം ചെറുവിമാനത്തില്‍ പറന്നത്.  വിമാനത്തിന്റെ ചെറിയ വിൻഡോയിലൂടെ ചിത്രങ്ങളും വിഡിയോകളും പകർത്താൻ അദ്ദേഹം തന്റെ ഐഫോൺ 6 എസ് പിടിച്ചിരിക്കുമ്പോൾ പെട്ടെന്ന് ഹാൻഡ്സെറ്റ് താഴേക്ക് വീണു. 

എന്നാൽ ഐഫോൺ 2000 അടി താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളെല്ലാം ഈ ഫോണില്‍ പതിഞ്ഞു. താഴേക്ക് വീണു കാണാതായ ഐഫോണിനായി തിരയാൻ ഇദ്ദേഹം പിന്നീട് ഫൈൻഡ് മൈ ആപ്പ് ഉപയോഗിച്ചു. കടൽത്തീരത്ത് തന്നെ ഫോൺ വൈകാതെ ഫോണ്‍ കണ്ടെത്തി. ഫോണിന്റെ ബാക്ക് പാനലോ സ്‌ക്രീനോ തകർന്നിട്ടില്ല. മാത്രവുമല്ല വീഴുമ്പോള്‍ വീഡിയോ ഓണായിരുന്നതിനാല്‍ വീഴ്ചയുടെ ദൃശ്യങ്ങളും ഫോണില്‍ പതിഞ്ഞിട്ടുണ്ട്. മങ്ങിയതാണെങ്കിലും റെക്കോർഡിങ്ങിന് ഒന്നും സംഭവിച്ചില്ല. മാത്രമല്ല ഐഫോൺ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.