Asianet News MalayalamAsianet News Malayalam

ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ഒരുലക്ഷം മടങ്ങ് വേഗത്തില്‍ ഇന്‍റര്‍നെറ്റ് സാധ്യമാണ്.!

ഒരു മൾട്ടി-കോർ ഫൈബറിലൂടെ (എംസിഎഫ്) സെക്കൻഡിൽ 1.02 പെറ്റാബിറ്റ് ഡേറ്റ വരെ വിജയകരമായി കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഒരു പെറ്റാബിറ്റ് (1 പിബി) എന്നാല്‍ 1,000,000 ജിഗാബൈറ്റിന് (ജിബി) തുല്യമാണ്. 

Japans New Petabit Record Brings World Closer To 100000 Times Faster Internet
Author
Tokyo, First Published Jun 10, 2022, 3:57 PM IST

ടോക്കിയോ: ഡേറ്റാ ട്രാൻസ്മിഷൻ വേഗത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് ജപ്പാനിലെ ഗവേഷകര്‍. നിലവിലുള്ളതിനേക്കാള്‍ ഒരുലക്ഷം വേഗം മടങ്ങ് വേഗത്തില്‍  ഡേറ്റാ ട്രാൻസ്മിഷന്‍ സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജിയിലെ (എൻഐസിടി) നെറ്റ്‌വർക്ക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഒരു മൾട്ടി-കോർ ഫൈബറിലൂടെ (എംസിഎഫ്) സെക്കൻഡിൽ 1.02 പെറ്റാബിറ്റ് ഡേറ്റ വരെ വിജയകരമായി കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഒരു പെറ്റാബിറ്റ് (1 പിബി) എന്നാല്‍ 1,000,000 ജിഗാബൈറ്റിന് (ജിബി) തുല്യമാണ്. ഇന്റർനെറ്റിന് സെക്കൻഡിൽ ഒരു പെറ്റാബിറ്റ് സ്പീഡുണ്ടെങ്കില്‍  തത്സമയ കവറേജ് തടസമില്ലാതെ ലഭ്യമാക്കാന്‍ കഴിയും.  

എട്ടു കെ ബ്രോഡ്‌കാസ്റ്റിങ്ങിന്റെ 10 ദശലക്ഷം ചാനലുകൾ സെക്കൻഡിൽ ഒരേസമയം പ്രവർത്തിപ്പിക്കാനും കഴിയും. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും തത്സമയ കവറേജ് ലഭ്യമാകും എന്ന പ്രത്യേകതയുമുണ്ട്.ഓരോ സെക്കൻഡിലും 51.499 കിലോമീറ്ററിലധികം വേഗത്തില്‍ 1.02 പിബി ഡേറ്റ സഞ്ചരിക്കുമെന്നാണ് നീരിക്ഷണം. ഓരോ സെക്കൻഡിലും 127,500 ജിബി ഡേറ്റ വരെ അയയ്ക്കാൻ കഴിയുന്ന നിലയില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഗവേഷകര്‍. 

എത്രയും വേഗം ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് തുടങ്ങാനാകും എന്നതാണ് ഏറ്റവും വലിയ നേട്ടമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. സാധാരണ ഒരു ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിന്റെ സഹായം മതി  പിബി വേഗത്തിൽ ഡേറ്റ കൈമാറാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ അവകാശവാദം. 

ഈ സംവിധാനം വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ആണെന്നും അവര്‍ പറയുന്നുണ്ട്. 10 ജിബിപിഎസ് വേഗത സമീപഭാവിയിൽ തന്നെ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെറ്റാബിറ്റ് ഇന്റർനെറ്റ് ശേഷി ഹോം റൗട്ടറുകളിൽ  വരുന്നത് വൈകാന്‍ സാധ്യതയുണ്ട്. 

2022 ഫെബ്രുവരിയിലാണ്  10 ജിബിപിഎസ് ഇന്റർനെറ്റ് ഉപയോഗത്തിന് ലഭ്യമാകുമെന്ന് ഇന്നോവേഷന് ലാബ് പ്രസ്താവിച്ചത്. കൂടാതെ ഒരു ടെസ്റ്റിനിടെ കോംകാസ്റ്റ് 10 ജിബിപിഎസ്  വേഗം കൈവരിച്ചതായും കേബിൾ ലാബ്സ് ഫെബ്രുവരി മാസത്തില്‍ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios