Asianet News MalayalamAsianet News Malayalam

നെറ്റ്‍വര്‍ക്കില്ലാതെയും കോൾ ചെയ്യാം; ഫോൺവിളിയുടെ ചരിത്രം തിരുത്തുന്ന പ്രത്യേകത കേരളത്തിൽ

നെറ്റ്വര്‍ക്ക്  ഇല്ലാതെയും കോൾ ചെയ്യാം; ഫോൺവിളിയുടെ ചരിത്രം തിരുത്തുന്ന പ്രത്യേകത കേരളത്തിൽ

Jio and Airtel launch free WiFi calling
Author
Kerala, First Published Jan 12, 2020, 9:38 PM IST

ഇന്ത്യന്‍ ടെലികോം മേഖലയിലെ മത്സരം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇതിനു ചുവടുപിടിച്ചാണ് അടുത്തിടെ വൈഫൈ കോളിംഗ് പ്രത്യേകത കമ്പനികള്‍ അവതരിപ്പിച്ചത്. എയര്‍ടെല്ലും റിലയന്‍സ് ജിയോയും വൈഫൈ കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചുകഴിഞ്ഞു. പ്രത്യേകമായി പണം നല്‍കാതെ വൈഫൈയിലൂടെ കോളുകള്‍ സ്വീകരിക്കാനും വിളിക്കാനുമുള്ള സംവിധാനമാണ് വൈഫൈ കോളിംഗിലൂടെ കമ്പനികള്‍ അവതരിപ്പിച്ചിരിക്കുന്നത്.

വോയ്‌സ് കോളുകള്‍ക്കായി പ്രത്യേക ചാനല്‍ സൃഷ്ടിച്ചാണ് വൈഫൈ നെറ്റ്‌വര്‍ക്കിലൂടെ ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നത്. വീട്ടിലെയോ ഏതെങ്കിലും പൊതു വൈഫൈ നെറ്റ്‌വര്‍ക്കില്‍ നിന്നോ മൊബൈല്‍ ഉപഭോക്താവിന് വൈഫൈ കോളിംഗ് ചെയ്യാം. ഇതിന് പ്രത്യേകം ചാര്‍ജുകള്‍ ഒന്നും ഈടാക്കുന്നില്ല. ഇത്തരത്തില്‍ വൈഫൈ കോളിങ് നിലവില്‍ എല്ലാ മോഡല്‍ ഫോണുകളിലും ലഭ്യമായിട്ടില്ല.

നിലവില്‍ ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുന്ന മൊബൈല്‍ മോഡലുകള്‍ ഇവയാണ്. 

ഐഫോണ്‍ മോഡലുകള്‍: ഐഒഎസ് 13 സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ഫോണിലും സേവനം ലഭിക്കും. അവ ഇവയാണ്: iPhone 11, iPhone 11 Pro, iPhone 11 Pro Max, iPhone 7 and iPhone 7 Plus, iPhone 8 and iPhone 8 Plus, iPhone 6S, iPhone 6S Plus, iPhone SE, iPhone XR, iPhone X, iPhone XS and the iPhone XS Max.

കൂള്‍പ്പാട് : CoolPlay 6, Mega 5C, Mega 5

ഗൂഗിള്‍ ഫോണ്‍ മോഡലുകള്‍: Pixel 3 and Pixel 3 XL, Pixel 3A and Pixel 3A XL

ഇന്‍ഫിനിക്സ് മോഡലുകള്‍: Infinix Hot 7 Pro, Infinix Smart 3 Plus, Infinix Hot 6 Pro, Infinix S4

ഐടെല്‍:  iTel S42

ലാവയുടെ മോഡലുകള്‍: Lava Z61, Lava Z92, Lava Z60s, Lava Z81

മൊബിസ്റ്റാര്‍ മോഡലുകള്‍: Mobiistar C1, Mobiistar C1 Shine, Mobiistar C2, Mobiistar Enjoy More X1 Selfie X1 Notch

മൊട്ടറോള: Moto G6

ടെക്നോ: Tecno Camon i4, Tecno Camon iSKY 3, Tecno Camon iTwin

ഷവോമി മോഡലുകള്‍: Poco F1, Xiaomi Redmi K20, Xiaomi Redmi K20 Pro

വിവോ: Vivo V11, Vivo V11 Pro, Vivo V15, Vivo V15 Pro, Vivo V9, Vivo V9 Pro, Vivo 1904, Vivo Y81, Vivo Y81i, Vivo Y91, Vivo Y91i, Vivo Y93, Vivo Y95, Vivo Y15, Vivo Y17, Vivo Y91, Vivo Z1 Pro

സാംസങ് മോഡലുകള്‍: സാംസങ്ങിന്‍റെ അടുത്ത മൂന്ന് വര്‍ഷങ്ങളിലായി ഇറങ്ങിയ എല്ലാ ഫോണുകളിലും ഈ സംവിധാനം ഉണ്ട്. അതേസമയം വണ്‍ പ്ലസ് ഫോണുകളില്‍ സംവിധാനം തല്‍ക്കാലം ലഭ്യമാകില്ല. ജിയോ വൈഫൈ കോളിങ് സപ്പോര‍്ട്ട് ചെയ്യുന്ന സാംസങ് മൊബൈലുകള്‍ ഇവയാണ്: Galaxy J4 (2018), Samsung A10, Samsung A10S, Galaxy A30s, Galaxy A5 (2017), Galaxy A50s, Galaxy A70, Galaxy A8 Star, Galaxy A8+, Galaxy A80, Galaxy C9 Pro, Galaxy A20, Galaxy A30, Galaxy A5 (SM-A500G), Galaxy A5 (2016), Galaxy A6, Galaxy A6+, Galaxy A7, Galaxy A7 (2018), Galaxy A7 (2016), Galaxy A8, Galaxy A9 (2018), Galaxy A9 Pro, Galaxy C7 Pro, Galaxy Core Prime 4G, Galaxy J1 (2016), Galaxy J2, Galaxy J2 (2018), Galaxy J2 Ace, Galaxy J2 Hybrid Tray, Galaxy J3, Galaxy J3 Pro, Galaxy J4+, Galaxy J5, Galaxy J6, Galaxy J6+, Galaxy J7, Galaxy J7 Duo, Galaxy J8, Galaxy M10, Galaxy M20, Galaxy M40, Galaxy Note 4, Galaxy Note 4 Edge, Galaxy Note 5, Galaxy S10, Galaxy S10 Plus, Galaxy S10e, Galaxy S6, Galaxy S6 Edge, Galaxy S6 Edge Plus, Galaxy J2 (2016), Galaxy J2 Pro, Galaxy J5, Galaxy J5 Prime, Galaxy J7, Galaxy J7 Max, Galaxy J7 Nxt, Galaxy J7 Prime, Galaxy J7 On Nxt, Galaxy J7 Pro, Galaxy Note 10, Galaxy Note 10+, Galaxy Note 5 Duos, Galaxy Note 8, Galaxy On 5 Pro, Galaxy On 7 Pro, Galaxy On 8, Galaxy On 6, Galaxy On 7 Prime, Galaxy On 8, Galaxy S7, Galaxy S7 Edge, Galaxy S8, Galaxy S8+, Galaxy S9, Galaxy S9+.

എയര്‍ട്ടെല്‍ വൈഫൈ കോളുകള്‍ ചെയ്യാവുന്ന ഫോണ്‍ കമ്പനിയും മോഡലും

ഐഫോണ്‍: iPhone 11, iPhone 11 Pro, iPhone 11 Pro Max, iPhone 7 and iPhone 7 Plus, iPhone 8 and iPhone 8 Plus, iPhone 6S, iPhone 6S Plus, iPhone SE, iPhone XR, iPhone X, iPhone XS and the iPhone XS Max.

വണ്‍പ്ലസ്: OnePlus 7, OnePlus 7T, OnePlus 7 Pro, OnePlus 7T Pro, OnePlus 6, OnePlus 6T.

ഷവോമി: Poco F1, Xiaomi Redmi K20, Xiaomi Redmi K20 Pro, Redmi 7, Redmi 7A, Redmi Note 7 Pro, Redmi Y3

Follow Us:
Download App:
  • android
  • ios