Asianet News MalayalamAsianet News Malayalam

Reliance Jio Re 1 plan : എതിരാളികളെ ഞെട്ടിച്ച 1 രൂപ ഓഫര്‍ ജിയോ പിന്‍വലിച്ചു; കാരണം...

പക്ഷെ അപ്രതീക്ഷിതമായി എത്തിയ ഓഫര്‍ ഇപ്പോള്‍ അപ്രതീക്ഷിതമായി തന്നെ മറഞ്ഞു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇപ്പോള്‍ ജിയോ ആപ്പില്‍ ഈ ഓഫര്‍ ലഭ്യമല്ല. 

Jio discontinues its cheapest prepaid plan: Here are the details
Author
Mumbai, First Published Dec 31, 2021, 9:01 AM IST

മുംബൈ: തങ്ങളുടെ ഉപയോക്താക്കളെ മാത്രമല്ല മറ്റ് ടെലികോം രംഗത്തെ എതിരാളികളെയും ഞെട്ടിച്ച് അവതരിപ്പിച്ച പുതിയ ഓഫർ ജിയോ നിര്‍ത്തലാക്കി. ഡാറ്റ പാക്കേജിന്‍റെ വില ഒരു രൂപയാണെന്നതായിരുന്നു ഈ പാക്കേജിന്‍റെ ഏറ്റവും വലിയ പ്രത്യേകത. 30 ദിവസത്തെ വാലിഡിറ്റിയിൽ 100 എംബി ഹൈ സ്പീഡ് ഡാറ്റയാണ് പ്ലാൻ പ്രകാരം ലഭിക്കുക എന്നാണ് വാര്‍ത്തകള്‍ വന്നത്.

ജിയോ ആപ്പിൽ റീചാര്‍ജ് വിഭാഗത്തിൽ വാല്യൂ എന്ന ബട്ടനു കീഴിൽ അതര്‍ പ്ലാന്‍ എന്ന പേരിലാണ് ഇത് ഉൾപ്പെടുത്തിയിരിന്നത്. എന്നാല്‍ ജിയോയുടെ വെബ്‌സൈറ്റിൽ പ്ലാൻ ദൃശ്യമല്ലായിരുന്നു. ഡാറ്റ 100 എം.ബിയേ ഉള്ളുവെങ്കിലും ജിയോയുടെ വ്യക്തമാക്കിയതനുസരിച്ച് വാലിഡിറ്റി കാലയളവിൽ സൗജന്യമായി അൺലിമിറ്റഡ് കോളുകളും ദിവസേന 100 വരെ എസ്.എം.എസും ഉപയോക്താവിന് ലഭിക്കും എന്നതാണ് പ്ലാനിന്റെ പ്രധാന സവിശേഷത.

പക്ഷെ അപ്രതീക്ഷിതമായി എത്തിയ ഓഫര്‍ ഇപ്പോള്‍ അപ്രതീക്ഷിതമായി തന്നെ മറഞ്ഞു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇപ്പോള്‍ ജിയോ ആപ്പില്‍ ഈ ഓഫര്‍ ലഭ്യമല്ല. കഴിഞ്ഞ ദിവസം മുതലാണ് ഇത് അപ്രത്യക്ഷമായത്. നേരത്തെ ഒരു രൂപ ഓഫര്‍ വന്ന സമയത്ത് തന്നെ അതിനെക്കുറിച്ച് കാര്യമായി പറയാതിരുന്ന ജിയോ ഇപ്പോഴും ഇതില്‍ മൌനം പാലിക്കുകയാണ്. അതായത് ഈ ഓഫര്‍ എന്തിന് നീക്കം ചെയ്തു എന്നതിന്‍റെ കാരണം വ്യക്തമല്ല. 

അതേ സമയം ടെലികോം നിരീക്ഷകരുടെ അഭിപ്രായ പ്രകാരം അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള 'എമര്‍ജന്‍സി പ്ലാന്‍' ആയിരിക്കും ഇത്. ഇതിന്‍റെ ടെസ്റ്റിംഗ് ആയിരിക്കാം പ്ലാന്‍ അവതരിപ്പിച്ച് പിന്‍വലിച്ചതിന് പിന്നില്‍ എന്നാണ് പറയുന്നത്. അതായത് ഭാവിയില്‍ ഇത്തരം ഒരു പ്ലാന്‍ തിരിച്ചെത്തില്ലെന്ന് പറയാന്‍ സാധിക്കില്ല.

അതേ സമയം റിലയന്‍സ് ജിയോ ഹാപ്പി ന്യൂഇയര്‍ ഓഫര്‍ പ്രഖ്യാപിച്ചു. 2545 രൂപയാണ് ഈ ഓഫറിന്‍റെ വില. ഇത് പ്രകാരം 365 ദിവസവും 1.5 ജിബി ഡാറ്റ ലഭിക്കും. ജനുവരി 2നുള്ളില്‍ ഇതിനായി റീചാര്‍ജ് ചെയ്യണം. കോളും എസ്എംഎസും ഇതിന് പുറമേ ഫ്രീയാണ്. ഒപ്പം ജിയോ ആപ്പുകള്‍ സൌജന്യമായി ഉപയോഗിക്കാം. ഈ ഓഫര്‍ ലഭിക്കാന്‍ മൈ ജിയോ ആപ്പ് നോക്കാവുന്നതാണ്.

Follow Us:
Download App:
  • android
  • ios