Asianet News MalayalamAsianet News Malayalam

ജിയോ തെരഞ്ഞെടുക്കുന്ന ആള്‍ നിങ്ങളായേക്കാം; ലഭിക്കുക 2 ജിബി സൗജന്യ ഡാറ്റ

ഒരു ഉപയോക്താവ് പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാനില്‍ സജീവമാണെങ്കില്‍, തുടര്‍ച്ചയായി അഞ്ച് ദിവസത്തേക്ക് അദ്ദേഹത്തിന് 2 ജിബി അധിക ഡാറ്റ ലഭിച്ചുവെങ്കില്‍ ഇത് ജിയോ നല്‍കിയ സൗജന്യമാണ്.

jio free 2 gb for selected customers
Author
Delhi, First Published Jun 3, 2020, 11:13 PM IST

ദില്ലി: ജിയോ ചില ഉപയോക്താക്കള്‍ക്ക് സൗജന്യമായി രണ്ട് ജിബി ഡാറ്റ നല്‍കാന്‍ പോകുന്നു. തെരഞ്ഞെടുത്തവര്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് ഏപ്രിലില്‍ ഇങ്ങനെ ജിയോ നല്‍കിയിരുന്നു. ഇപ്പോള്‍ വീണ്ടും അതേ പ്ലാനുമായി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടെലികോം ഭീമന്‍. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുമുതല്‍ ജിയോ ഹോം പ്ലാനുകളില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു.

ചില ടോപ്പ്അപ്പ് പ്ലാനുകളുടെ വാലിഡിറ്റി വര്‍ദ്ധിപ്പിച്ചതൊക്കെ ഇതിന്റെ ഭാഗമാണ്. ഇതിനിടയിലാണ് ചില ജിയോ ഉപയോക്താക്കള്‍ അവരുടെ അക്കൗണ്ടുകള്‍ 2 ജിബി പ്രതിദിന ഡാറ്റ പായ്ക്ക് സൗജന്യമായി ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടത്. അധിക ഡാറ്റ പായ്ക്ക് 5 ദിവസത്തേക്ക് മാത്രമേ വാലിഡിറ്റിയുള്ളൂവെന്നും ഇതിനായി അധിക പണം മുടക്കിയില്ലെന്നും വെളിപ്പെടുത്തി.

എന്നാല്‍, ഈ സൗജന്യ ഡാറ്റ പായ്ക്കുകള്‍ ക്രെഡിറ്റ് ചെയ്യുന്നത് ആര്‍ക്കാണ് ലഭിക്കുക എന്നതിന് ഒരു പാറ്റേണും ഇല്ല. ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള പ്ലാനുകള്‍ക്ക് മുകളില്‍ സൗജന്യ ഡാറ്റ ലഭിച്ചുവോയെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഉദാഹരണത്തിന്, ഒരു ഉപയോക്താവ് പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാനില്‍ സജീവമാണെങ്കില്‍, തുടര്‍ച്ചയായി അഞ്ച് ദിവസത്തേക്ക് അദ്ദേഹത്തിന് 2 ജിബി അധിക ഡാറ്റ ലഭിച്ചുവെങ്കില്‍ ഇത് ജിയോ നല്‍കിയ സൗജന്യമാണ്.

അതായത് പ്രതിദിനം 5 ജിബിയുടെ മൊത്തം ഡാറ്റ അദ്ദേഹത്തിന് സൗജന്യമായി ലഭിച്ചു. ജിയോ അടുത്തിടെ ചില പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുകയും നിലവിലുള്ള ചില പ്രീപെയ്ഡ് പ്ലാനുകളില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. ഹോം 4 ജി വൗച്ചറുകളില്‍ അടുത്തിടെ മൂന്ന് പുതിയ പ്ലാനുകള്‍ ജിയോ അവതരിപ്പിച്ചു. ഈ റീചാര്‍ജ് പ്ലാനുകള്‍ക്ക് വാലിഡിറ്റിയുള്ള ഒരു കാലാവധിയുണ്ടായിരുന്നില്ല. ഇത് നിലവിലുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയെ മാത്രം ആശ്രയിച്ചിരിക്കുന്നു.

എന്നാല്‍ ജിയോ 30 ദിവസത്തെ വാലിഡിറ്റിയോടെ പാക്കുകള്‍ അപ്‌ഡേറ്റുചെയ്തതിനാല്‍ ഇനിമേല്‍ ഹോം പ്ലാനുകളില്‍ നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി കഴിഞ്ഞാലും 30 ദിവസത്തെ സാധുത ഉണ്ടായിരിക്കും. ജിയോ പ്രഖ്യാപിച്ച 4 ജി വൗച്ചറുകള്‍ 151 രൂപ, 201 രൂപ, 251 രൂപ എന്നിങ്ങനെയായിരുന്നു. 151 രൂപ ടോപ്പ് അപ്പ് പ്ലാന്‍ മൊത്തം 30 ജിബി ഡാറ്റയും 201 രൂപ 40 ജിബി ഡാറ്റയും 251 രൂപ ഡാറ്റാ പ്ലാന്‍ മൊത്തം 50 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.

ഇതു കൂടാതെ, 11 രൂപ, 21 രൂപ മുതലായ വിലകുറഞ്ഞ വൗച്ചര്‍ പ്ലാനുകളും ജിയോയിലുണ്ട്. മാത്രമല്ല, 2399 രൂപ വിലവരുന്ന വാര്‍ഷിക പ്ലാനും ജിയോ അവതരിപ്പിച്ചു. പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത ജിയോ ടു ജിയോ വോയ്‌സ് കോളിംഗ്, മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് 12,000 എഫ്യുപി മിനിറ്റ് കോളിംഗ് എന്നിവയും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഇത് പ്രതിദിനം 100 എസ്എംഎസുകളും 365 ദിവസത്തെ വാലിഡിറ്റിയും നല്‍കുന്നു. പ്ലാനില്‍ ജിയോ അപ്ലിക്കേഷനുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും ഉള്‍പ്പെടുന്നു.

Follow Us:
Download App:
  • android
  • ios