Asianet News MalayalamAsianet News Malayalam

ജിയോ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങുന്നു; എഫ് ടു ഹോം വരുന്നു

ജിയോ 4ജി ആരംഭിച്ചത് പോലെ ഒരു കൊല്ലത്തെ ഫ്രീ ഓഫര്‍ ജിയോ ഫൈബറിന്‍റെ ആരംഭത്തിലും ഉണ്ടാകും എന്നതാണ് മറ്റൊരു വാര്‍ത്ത. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ഇത് ലഭിക്കും എന്നാണ് സൂചന. 

Jio GigaFiber may not launch anytime soon free Preview offer to be available for almost one year
Author
Jio Garden, First Published Jul 9, 2019, 7:26 PM IST

മുംബൈ: ജിയോ ഫൈബര്‍ എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ എന്ന് എല്ലാവര്‍ക്കും ജിയോ ഫൈബര്‍ എത്തും എന്നാണ് അറിയേണ്ടത്. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ പ്രകാരം ജിയോ ഫൈബറിന്‍റെ വാണിജ്യ പ്ലാനുകള്‍ ഉടന്‍ തന്നെ ജിയോ പ്രഖ്യാപിക്കും എന്നാണ് അറിയുന്നത്. കഴിഞ്ഞ ചില വര്‍ഷങ്ങളായി റിലയന്‍സ് ജിയോ തങ്ങളുടെ പ്രധാന പ്രഖ്യാപനങ്ങള്‍ എല്ലാം നടത്തിയത് റിലയന്‍സിന്‍റെ വാര്‍ഷിക പൊതുയോഗത്തിലാണ്. ഈ മാസം നടക്കുന്ന പൊതുയോഗത്തിൽ റിലയൻസ് ഗിഗാ ഫൈബറിന്‍റെ വാണിജ്യ സേവനങ്ങൾ പ്രഖ്യാപിക്കുമെന്നാണ് ദേശീയ മാധ്യമങ്ങളിലെ വാര്‍ത്ത.  ഈ വർഷത്തെ എജിഎം ജൂലൈ 20 നാണ് റിലയന്‍സ് നടത്തുന്നത്.

ജിയോ 4ജി ആരംഭിച്ചത് പോലെ ഒരു കൊല്ലത്തെ ഫ്രീ ഓഫര്‍ ജിയോ ഫൈബറിന്‍റെ ആരംഭത്തിലും ഉണ്ടാകും എന്നതാണ് മറ്റൊരു വാര്‍ത്ത. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ഇത് ലഭിക്കും എന്നാണ് സൂചന. നിലവിൽ ഉപയോക്താക്കൾക്ക് 2,500 രൂപ അടച്ചാൽ, ഇത് തിരിച്ചുകിട്ടുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയിരിക്കും ഗിഗാഫൈബറിന്റെ സേവനം ഫ്രീയായി ലഭിക്കും. 50 എം‌ബി‌പി‌എസ് വരെ വേഗമുള്ള സിംഗിൾ-ബാൻഡ് വൈ-ഫൈ റൂട്ടർ ആണ് ഈ പ്ലാനിൽ ഓഫർ ചെയ്യുന്നത്. പ്രതിമാസം 1100 ജിബി ഡേറ്റ വരെ ഈ പ്ലാനിൽ ഉപയോഗിക്കാം എന്നാണ് റിപ്പോര്‍ട്ട്.

100 എംബിപിഎസ്, 50 എംബിപിഎസ് കണക്ഷനുകളാണ് ജിയോ അവതരിപ്പിക്കാൻ പോകുന്നത്. പ്രിവ്യൂ ഓഫറിന്‍റെ ഭാഗമായി ജിയോ ഗിഗാഫൈബർ ധാരാളം മേഖലകളിൽ ലഭ്യമാണെങ്കിലും വാണിജ്യ ലഭ്യതയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടെങ്കിലും മേല്‍പ്പറഞ്ഞ പ്രിവ്യൂ ഓഫര്‍ ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ 1600 നഗരങ്ങളിലായാണ് ജിയോയുടെ ഫൈബർ ടു ദി ഹോം വരുന്നത് എന്നാണ് ഗാഡ്ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗിഗാ ഫൈബറിന്‍റെ വാണിജ്യ അവതരണത്തിന് മുന്‍പ് വലിയ സംവിധാനങ്ങളാണ് ജിയോ ഒരുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫൈബർ നെറ്റ്‌വർക്കാണ് ജിയോ അവതരിപ്പിക്കുന്നത്. ആദ്യ മൂന്നു വർഷത്തിനുളളിൽ 7.5 കോടി വരിക്കാരെയാണ് ജിയോ ഫൈബര്‍ ആകര്‍ഷിക്കുക എന്നാണ് റിലയന്‍സ് കണക്കാക്കുന്നത്.

അതേ സമയം എഫ് ടു എച്ച് സംവിധാനത്തിന് എന്ത് പേരിടും എന്നത് സംബന്ധിച്ച് ജിയോ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നുണ്ട്. മൈ ജിയോ ആപ്പിലാണ് ഇത്തത്തില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടക്കുന്നത്. ജിയോ ഫൈബര്‍, ജിയോ ഹോം എന്നി പേരുകളാണ് ഓപ്ഷന്‍. ഇതില്‍ ഒന്നായിരിക്കും അവസാന പേര്.
 

Follow Us:
Download App:
  • android
  • ios