Asianet News MalayalamAsianet News Malayalam

ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു

ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. അതിലൂടെ അവർക്ക് 1 ജിബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. അധിക ചിലവുകളൊന്നുമില്ലാതെയാണ് ഇവ ലഭിക്കുന്നത്. 

Jio Launches 5G Services in Seven Northeast Cities, Network Now Live in 191 Cities in India
Author
First Published Jan 28, 2023, 7:43 AM IST

മുംബൈ: വടക്കുകിഴക്കൻ സർക്കിളിലെ ആറ് സംസ്ഥാനങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതായി റിലയൻസ് ജിയോ. ഷില്ലോങ്, ഇംഫാൽ, ഐസ്വാൾ, അഗർത്തല, ഇറ്റാനഗർ, കൊഹിമ, ദിമാപൂർ എന്നീ ഏഴ് നഗരങ്ങളെ അതിന്റെ ട്രൂ 5ജി നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചാണ് സേവനങ്ങൾ ആരംഭിക്കുന്നത്. ട്രൂ 5ജി ഇപ്പോൾ രാജ്യത്തുടനീളമുള്ള 191 നഗരങ്ങളിൽ ലൈവാണ്.

“2023 ഡിസംബറോടെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും ജിയോ ട്രൂ 5ജി സേവനങ്ങൾ ലഭ്യമാക്കും. കമ്പനി  എക്സ്ചേഞ്ചുകളുമായി പങ്കിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഇന്ന് മുതൽ, അരുണാചൽ പ്രദേശ് (ഇറ്റാനഗർ), മണിപ്പൂർ (ഇംഫാൽ), മേഘാലയ (ഷില്ലോംഗ്), മിസോറാം (ഐസ്വാൾ), നാഗാലാൻഡ് (കൊഹിമ, ദിമാപൂർ), ത്രിപുര (അഗർത്തല) എന്നീ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നഗരങ്ങളിലെ ജിയോ ഉപഭോക്താക്കൾക്ക് 5ജി എത്തുമെന്ന് കമ്പനി അറിയിച്ചു. 

ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. അതിലൂടെ അവർക്ക് 1 ജിബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. അധിക ചിലവുകളൊന്നുമില്ലാതെയാണ് ഇവ ലഭിക്കുന്നത്. ജിയോ കമ്മ്യൂണിറ്റി ക്ലിനിക് മെഡിക്കൽ കിറ്റ്, ഓഗ്‌മെന്റഡ് റിയാലിറ്റി-വെർച്വൽ റിയാലിറ്റി (എആർ-വിആർ) അധിഷ്ഠിത ഹെൽത്ത് കെയർ സൊല്യൂഷനുകൾ തുടങ്ങിയ വിപ്ലവകരമായ സൊല്യൂഷനുകൾ ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ ഗുണമേന്മയുള്ള ഹെൽത്ത് കെയർ മെച്ചപ്പെടുത്താനും വിദൂര പ്രദേശങ്ങളിലേക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ വ്യാപിപ്പിക്കാനും സഹായിക്കുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

 "ഇന്ന് മുതൽ നോർത്ത് ഈസ്റ്റ് സർക്കിളിലെ ആറ് സംസ്ഥാനങ്ങളിലും ട്രൂ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ജിയോ അഭിമാനിക്കുന്നു. ഈ നൂതന സാങ്കേതികവിദ്യ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണ മേഖലയിൽ കാര്യമായ നേട്ടങ്ങൾ കൊണ്ടുവരാൻ സഹായിക്കും. 

വിശ്വസനീയമായ വയർലെസ് നെറ്റ്‌വർക്ക്."കൂടാതെ, കൃഷി, വിദ്യാഭ്യാസം, ഇ-ഗവേണൻസ്, ഐടി, എസ്എംഇ, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗെയിമിംഗ് തുടങ്ങി നിരവധി മേഖലകളെ നെറ്റ്‌വർക്ക് മെച്ചപ്പെടുത്തുമെന്നും വക്താവ് കൂട്ടിച്ചേർത്തു.ബീറ്റാ ലോഞ്ച് ചെയ്ത് നാല് മാസത്തിനുള്ളിൽ ജിയോ ട്രൂ 5ജി ഇതിനകം 191 നഗരങ്ങളിൽ എത്തിയതായും വക്താവ് പറഞ്ഞു.

വമ്പൻ ആദായവുമായി ജിയോ; ഡിസംബർ പാദത്തിലെ ലാഭം 28.3 ശതമാനം ഉയർന്നു

പുതിയ ഓഫറുകളുമായി ജിയോ; പ്രതിദിനം 2.5 ജിബി ഡാറ്റ ആനുകൂല്യങ്ങളോടെ രണ്ട് പ്ലാൻ

Follow Us:
Download App:
  • android
  • ios