വീട്ടില്‍ നിന്ന് ജോലി ചെയ്യുന്ന ആളുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഒരു വാര്‍ഷിക പദ്ധതിയും 4 ജി വൗച്ചര്‍ പ്ലാനുകളും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പുതുതായി ആരംഭിച്ച 999 രൂപ പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് പുറമെ 555 രൂപയും 599 രൂപയുടെയും മറ്റ് രണ്ട് ത്രൈമാസ പദ്ധതികളും ജിയോയ്ക്ക് ഇപ്പോഴുണ്ട്

ദില്ലി: കൊവിഡ് മൂലം വീട്ടിലകപ്പെട്ടവരെ സഹായിക്കാന്‍ വീണ്ടും ജിയോയുടെ പുതിയ പ്ലാന്‍. 999 രൂപ വിലയുള്ള ഒരു ത്രൈമാസ പദ്ധതിയാണ് ഇപ്പോള്‍ റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് വീട്ടിലിരുന്നു ജോലി ചെയ്യുന്നവരുടെ സൗകര്യാര്‍ത്ഥം ഹോം പ്രീപെയ്ഡ് പ്ലാനില്‍പ്പെട്ടൊരു പദ്ധതിയാണിത്. വീട്ടില്‍ നിന്ന് ജോലി ചെയ്യുന്ന ആളുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഒരു വാര്‍ഷിക പദ്ധതിയും 4 ജി വൗച്ചര്‍ പ്ലാനുകളും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

പുതുതായി ആരംഭിച്ച 999 രൂപ പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് പുറമെ 555 രൂപയും 599 രൂപയുടെയും മറ്റ് രണ്ട് ത്രൈമാസ പദ്ധതികളും ജിയോയ്ക്ക് ഇപ്പോഴുണ്ട്. ജിയോ തയ്യാറാക്കിയ 999 രൂപ പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിനം 3 ജിബി ഹൈ സ്പീഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇത് 64 കെബിപിഎസില്‍ പരിധിയില്ലാത്ത ഡാറ്റ നല്‍കുന്നു.

മറ്റ് മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് 3000 മിനിറ്റ്, പരിധിയില്ലാത്ത ജിയോ ടു ജിയോ, ലാന്‍ഡ്‌ലൈന്‍ കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസ് സൗജന്യമായി അയക്കാനാകും. കൂടാതെ 84 ദിവസത്തെ വാലിഡിറ്റിയുമുണ്ട്. ജിയോ അപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും പായ്ക്ക് നല്‍കുന്നുണ്ട്. പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 349 രൂപ വിലയുള്ള 28 ദിവസത്തെ വാലിഡിറ്റിയുള്ള മറ്റൊരു പ്ലാനും ജിയോയ്ക്കുണ്ട്.

ഒരു തരത്തില്‍ പറഞ്ഞാല്‍, 999 രൂപ പ്രീപെയ്ഡ് പ്ലാന്‍ 349 രൂപയ്ക്ക് ബദലാണെന്നു പറയാം. 349 രൂപ ഉപയോഗിച്ച് നിങ്ങളുടെ നമ്പര്‍ റീചാര്‍ജ് ചെയ്യുകയാണെങ്കില്‍, മൂന്ന് മാസത്തിനുള്ളില്‍ നിങ്ങള്‍ 1047 രൂപ ചെലവഴിക്കേണ്ടി വരും, എന്നാല്‍ 999 രൂപ പ്രീപെയ്ഡ് പ്ലാന്‍ ഉപയോഗിച്ച് ഫോണ്‍ റീചാര്‍ജ് ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ 48 രൂപ ലാഭിക്കാനാവുമെന്നതാണ് മെച്ചം. ജിയോയുടെ മറ്റ് രണ്ട് ത്രൈമാസ പ്ലാനുകളുടെ വില യഥാക്രമം 599 രൂപയും 555 രൂപയുമാണ്.

599 രൂപ പ്ലാന്‍ പ്രതിദിനം 2 ജിബി വാഗ്ദാനം ചെയ്യുന്നു, കൂടാതെ 84 ദിവസത്തെ വാലിഡിറ്റിയുണ്ട്. പ്ലാന്‍ ജിയോ ടു ജിയോ അണ്‍ലിമിറ്റഡ്, ജിയോ ടു നോണ്‍ജിയോ എഫ്യുപി 3,000 മിനിറ്റ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഇത് ജിയോ ആപ്ലിക്കേഷനുകള്‍ക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു. 555 രൂപ പ്രതിദിനം 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു, കൂടാതെ 84 ദിവസത്തെ വാലിഡിറ്റിയുണ്ട്.

ജിയോ ടു ജിയോ അണ്‍ലിമിറ്റഡ്, ജിയോ ടു നോണ്‍ജിയോ എഫ്യുപി 3,000 മിനിറ്റ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും പ്ലാന്‍ നല്‍കുന്നു, കൂടാതെ ഇത് ജിയോ ആപ്ലിക്കേഷനുകള്‍ക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു. ഈ ആഴ്ച ആദ്യം, റിലയന്‍സ് ജിയോ 2399 രൂപ വിലവരുന്ന ഒരു വാര്‍ഷിക പദ്ധതി പ്രഖ്യാപിച്ചിരുന്നു.

പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും ജിയോ ടു ജിയോ അണ്‍ലിമിറ്റഡ് കോളിംഗും ജിയോ ടു നോണ്‍ജിയോ എഫ്യുപി 12,000 മിനിറ്റും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളും ജിയോ ആപ്‌സിന് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും പ്ലാന്‍ നല്‍കുന്നു. പ്ലാന്‍ 2399 ന് 365 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഇതിനൊപ്പം 4 ജി വൗച്ചറുകളും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്ലാനുകള്‍ക്കൊപ്പം ഉപയോഗിക്കാം. 151, 201, 251 രൂപ എന്നിങ്ങനെയാണിത്.