റിലയന്‍സ് ഫൗണ്ടേഷനുമായി സഹകരിച്ച് പ്രഖ്യാപിച്ച ഈ സംരംഭം, മുകളില്‍ പറഞ്ഞ ജിയോ ഉപയോക്താക്കള്‍ക്ക് പകര്‍ച്ചവ്യാധിയുടെ മുഴുവന്‍ കാലയളവിലും പ്രതിദിനം 10 മിനിറ്റ് സംസാരസമയം പ്ലാന്‍ ചാര്‍ജ് ചെയ്തില്ലെങ്കിലും തികച്ചും സൗജന്യമായി നല്‍കും.

മുംബൈ: കോവിഡ് സമയത്ത് സഹായഹസ്തവുമായി ജിയോയും. രണ്ട് പ്രത്യേക സംരംഭങ്ങളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം, നിലവിലുള്ള പാന്‍ഡെമിക് കാരണം ജിയോ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയാത്ത ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രതിമാസം 300 സൗജന്യ ഔട്ട്‌ഗോയിംഗ് കോളുകള്‍ നല്‍കുമെന്ന് ജിയോ വാഗ്ദാനം ചെയ്യുന്നു. 

റിലയന്‍സ് ഫൗണ്ടേഷനുമായി സഹകരിച്ച് പ്രഖ്യാപിച്ച ഈ സംരംഭം, മുകളില്‍ പറഞ്ഞ ജിയോ ഉപയോക്താക്കള്‍ക്ക് പകര്‍ച്ചവ്യാധിയുടെ മുഴുവന്‍ കാലയളവിലും പ്രതിദിനം 10 മിനിറ്റ് സംസാരസമയം പ്ലാന്‍ ചാര്‍ജ് ചെയ്തില്ലെങ്കിലും തികച്ചും സൗജന്യമായി നല്‍കും.

കൂടാതെ, ഒരു ഉപയോക്താവ് റീചാര്‍ജ് ചെയ്യുന്ന ഓരോ ജിയോ ഫോണ്‍ പ്ലാനിനും സൗജന്യ റീചാര്‍ജ് പ്ലാന്‍ ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. അധിക റീചാര്‍ജ് പ്ലാന്‍ ജിയോ ഫോണ്‍ ഉപയോക്താവ് പണമടച്ച പ്ലാനിന് തുല്യമായിരിക്കും. ഉദാഹരണത്തിന്, 75 രൂപ പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്ന ഒരു ജിയോ ഫോണ്‍ ഉപയോക്താവിന് 75 രൂപ അധിക പ്ലാന്‍ തികച്ചും സൗജന്യമായി ലഭിക്കും. 

വാര്‍ഷിക പ്ലാനുകളില്‍ ഈ ഓഫര്‍ ബാധകമല്ല. ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക്, പ്രത്യേകിച്ച് സമൂഹത്തിലെ പ്രത്യേകാവകാശമില്ലാത്ത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് കണക്റ്റിവിറ്റി ഉറപ്പാക്കാനാണ് ഈ സംരംഭങ്ങള്‍ ഉദ്ദേശിക്കുന്നത്. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ രാജ്യത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സംരംഭങ്ങള്‍ വരുന്നതെന്നും പകര്‍ച്ചവ്യാധിയെ നേരിടാന്‍ പൗരന്മാരെ സഹായിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും റിലയന്‍സ് പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona