ന്യൂയോര്‍ക്ക്: 'കട്ട് കോപ്പി പേസ്റ്റിന്റെ' ഉപജ്ഞാതാവ് ലാറി ടെസ്ലര്‍(74) അന്തരിച്ചു. 1970 ല്‍ സെറോക്‌സ് പാലോ അല്‍ട്ടോ റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യുമ്പോഴാണ് കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കട്ട് കോപ്പി പേസ്റ്റ് കണ്ടുപിടിക്കുന്നത്.  

അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ബ്രോണ്‍സില്‍ 1945ലാണ് ടെസ്ലര്‍ ജനിച്ചത്.  കമ്പ്യൂട്ടര്‍ സയന്‍സില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം സെറോക്‌സില്‍ ജോലിക്ക് പ്രവേശിക്കുകയായിരുന്നു. 

പിന്നീട് ആപ്പിള്‍, ആമസോണ്‍, യാഹു എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. കോപ്പറേറ്റ് രംഗത്ത് നിന്നും വളരെക്കാലമായി വിട്ടു നിന്ന ടെസ്ലര്‍ ഒരു വിദ്യഭ്യാസ സേവന സ്റ്റാര്‍ട്ട് അപ് തുടങ്ങി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു അവസാന കാലത്ത്. ടെസ്ലറുടെ വിയോഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ ആയിരങ്ങളാണ് അനുശോചനം അറിയിക്കുന്നത്.