Asianet News MalayalamAsianet News Malayalam

ഫോബ്സ് പട്ടികയില്‍ ഇടം നേടി മലയാളി സ്റ്റാര്‍ട്ടപ്പ് 'എന്‍ട്രി'

പതിനെട്ട് മുതല്‍ 35 വയസുവരെയുള്ളവരെ ഉദ്ദേശിച്ചാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുയോജ്യമായ കോഴ്‌സുകളും എന്‍ട്രിയില്‍ ലഭ്യമാണ്. 

Malayali startup entri in forbes top 100 asian startups list
Author
Kochi, First Published Aug 10, 2021, 7:35 PM IST

കൊച്ചി: ഏഷ്യയില്‍ നിന്നുള്ള മികച്ച നൂറ് സ്റ്റാര്‍ട്ടപ്പുകളുടെ ഫോബ്‌സ് തയ്യാറാക്കിയ പട്ടികയില്‍ ഇടം നേടി മലയാളികളുടെ സ്റ്റാര്‍ട്ടപ്പായ എന്‍ട്രി. എഡ്‌ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പാണ് എന്‍ട്രി. ഭാവിയില്‍ വന്‍ വളര്‍ച്ച സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് ഫോബ്‌സ് ഈ പട്ടികയിലേക്ക് പരിഗണിക്കുന്നത്. എഡ്‌ടെക് രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ട്രിക്ക് ഇതിനകം തന്നെ 50 ലക്ഷത്തോളം ഉപയോക്താക്കള്‍ ഉണ്ട്. മാതൃഭാഷയില്‍ വിവിധ കോഴ്‌സുകള്‍ ആവശ്യക്കാര്‍ക്ക് പഠിക്കാം എന്നതാണ് എന്‍ട്രിയുടെ പ്രത്യേകത.

2017ല്‍ കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് ഹിസാമുദ്ദീനും, തൃശൂര്‍ സ്വദേശിയായ രാഹുല്‍ രമേഷും ചേര്‍ന്നാണ് ഈ സംരംഭം ആരംഭിച്ചത്. പതിനെട്ട് മുതല്‍ 35 വയസുവരെയുള്ളവരെ ഉദ്ദേശിച്ചാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുയോജ്യമായ കോഴ്‌സുകളും എന്‍ട്രിയില്‍ ലഭ്യമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉറുദു ഭാഷകളില്‍ എന്‍ട്രിയുടെ കോഴ്‌സുകള്‍ ലഭ്യമാണ്. ജോലി സാധ്യതകളെ മുന്‍ നിര്‍ത്തിയുള്ള കോഴ്സുകള്‍ക്കാണ് ഈ ആപ്പ് പ്രധാന്യം നല്‍കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios