Asianet News MalayalamAsianet News Malayalam

'പൂക്കളുമായി കാമുകിയുടെ വീട്ടിൽ പോകാൻ അനുവദിക്കണം'; ബ്ലിങ്കിറ്റും ഉപയോക്താവും തമ്മിലുള്ള ചാറ്റ് 'വൈറൽ'

സോഷ്യല്‍മീഡിയകളിലെ ഒരു വിഭാഗം ഇതിനെ സ്‌ക്രിപ്റ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. അതിനുള്ള ഉദാഹരണങ്ങളും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

man asks blinkit to let him deliver flowers to girlfriend socialmedia reaction joy
Author
First Published Feb 16, 2024, 9:45 AM IST

'വാലന്റൈന്‍സ് ഡേയാണ്...കാമുകിയെ പുറത്തിറങ്ങാന്‍ അവളുടെ മാതാപിതാക്കള്‍ അനുവദിക്കുന്നില്ല. അതിനാല്‍ അവള്‍ക്കായി നിങ്ങളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത പൂക്കളും ഗിഫ്റ്റുമായി പോകാന്‍ എന്നെ അനുവദിക്കണം'. ബ്ലിങ്കിറ്റിലെ ഡെലിവറി എക്‌സിക്യൂട്ടീവിനോട് ഒരു ഉപയോക്താവ് ഉന്നയിച്ച ഇക്കാര്യം വൈറലായതോടെ ചര്‍ച്ചകളും സജീവമായി തുടരുന്നു. 

ബ്ലിങ്കിറ്റ് സിഇഒ ആല്‍ബിന്‍ഡര്‍ ദിന്‍ഡ്സയാണ് ഒരു ഉപയോക്താവ് ഉന്നയിച്ച ആവശ്യത്തിന്റെ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തത്. ഇന്ത്യ തുടക്കക്കാര്‍ക്കുള്ളതല്ല,  ആവശ്യം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയതിന്റെ സ്‌ക്രീന്‍ഷോട്ടും ആല്‍ബിന്‍ഡര്‍ ദിന്‍ഡ്സ പങ്കുവച്ചിട്ടുണ്ട്. എക്‌സില്‍ പോസ്റ്റിന്റെ വ്യൂസ് ഒരു ദശലക്ഷത്തിലധികം വ്യൂവേഴ്‌സിനെ ഇതുവരെ നേടിയിട്ടുണ്ട്. 

 


അതേസമയം, സോഷ്യല്‍മീഡിയകളിലെ ഒരു വിഭാഗം ഇതിനെ സ്‌ക്രിപ്റ്റ് എന്ന ലേബല്‍ ചെയ്‌തെങ്കിലും മറ്റു ചിലര്‍ ഒരു മനുഷ്യന്റെ അവസ്ഥയില്‍ സഹതാപവും പ്രകടിപ്പിച്ചാണ് രംഗത്തെത്തിയത്. ഫീസിടാക്കു, അവന്‍ ഡെലിവര്‍ ചെയ്യട്ടെ എന്നായിരുന്നു ഒരാള്‍ എഴുതിയത്. നിങ്ങളുടെ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് തന്ത്രം പരിഷ്‌കരിക്കണം. സ്‌ക്രിപ്റ്റ് മികച്ചതാണെങ്കിലും, ചാറ്റ് ടൈമിംഗില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് റിയലിസം വര്‍ധിപ്പിക്കുമെന്നും മറ്റൊരു കൂട്ടര്‍ പറഞ്ഞൂ. ഇത് രസകരമാണ് എന്നാണ് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. 'സ്‌ക്രിപ്റ്റഡ് ആണ് എന്നും ജീവിതത്തില്‍ ചാറ്റ് സപ്പോര്‍ട്ടില്‍ ഇത്തരമൊരു പ്രതികരണം കണ്ടിട്ടില്ല എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. നിങ്ങളുടെ ക്രിയേറ്റീവ് ഹെഡ് ഒരു തുടക്കക്കാരനാണെന്ന് ഉറപ്പുണ്ട്, എന്നാണ് മറ്റൊരു ഉപയോക്താവ് എഴുതിയത്.

അതേസമയം, റോസ് ഡേയോടനുബന്ധിച്ച് ബ്ലിങ്കിറ്റ് റോസ് വില്‍പ്പനയില്‍ ശ്രദ്ധേയമായ കുതിപ്പാണ് ഉണ്ടായത്. ക്വിക്ക് കൊമേഴ്സ് കമ്പനി വഴിയാണ് പൂക്കള്‍ വിതരണം ചെയ്തത്.  

'എത്തുന്നത് മൂവർ സംഘം, കാണുക ഒരു യുവതിയെ മാത്രം, എല്ലാം അടിച്ചു മാറ്റാൻ രണ്ടുപേർ'; പൊലീസിന്റെ മുന്നറിയിപ്പ് 

 

Follow Us:
Download App:
  • android
  • ios