Asianet News MalayalamAsianet News Malayalam

പേടിഎം ആപ്പിന്‍റെ മറവിൽ തട്ടിപ്പ്; പണം നഷ്ടപ്പെട്ട് തൃശ്ശൂര്‍ സ്വദേശി

തിങ്കളാഴ്ചയാണ് സംഭവം. പാലിയേക്കര ടോൾ പ്ലാസയിൽ കാറിൽ സഞ്ചരിക്കുമ്പോഴാണ് ഫാസ് ടാഗിൽ പണം ഇല്ലെന്ന് അറിയുന്നത്.

man cheated when using paytm app for fastag recharge and lose money
Author
Thrissur, First Published Sep 23, 2021, 12:37 AM IST

തൃശൂര്‍: പേടിഎം ആപ്പിന്‍റെ മറവിൽ തട്ടിപ്പ് നടന്നതായി പരാതി. പാലക്കാട് സ്വദേശി സുമിത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയാണ് നഷ്ടമായത്. ഫാസ് ടാഗ് റീ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പണം നഷ്ടമായത്. സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

തിങ്കളാഴ്ചയാണ് സംഭവം. പാലിയേക്കര ടോൾ പ്ലാസയിൽ കാറിൽ സഞ്ചരിക്കുമ്പോഴാണ് ഫാസ് ടാഗിൽ പണം ഇല്ലെന്ന് അറിയുന്നത്. ഉടൻ പേടിഎം ആപ് വഴി റീചാർജ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ നടന്നില്ല. പകരം മൊബൈൽ ഫോൺ നമ്പർ ചോദിച്ച് ഒരു സന്ദേശമാണ് വന്നത്. പണം പോയതോടെ സൈബർ പൊലീസിൽ പരാതി നൽകി. പണം പോയിരിക്കുന്നത് ജാർഖണ്ഡിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പേടിഎം കമ്പനിക്കും സുമിത് പരാതി കൊടുത്തിട്ടുണ്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios