ഈ സ്ലീപ് ബോക്സിന്‍റെ പ്രധാന പ്രത്യേകത ഉറക്കമുണരേണ്ട സമയമാകുമ്പോള്‍ ചെറുവെളിച്ചം പുറപ്പെടുവിക്കുമെന്നതാണ്.

സന്‍ഫ്രാന്‍സിസ്കോ: ഭാര്യയ്ക്ക് വേണ്ടി കണ്ടുപിടിച്ച സ്ലീപ് ബോക്സിന്‍റെ ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പുറത്ത് വിട്ട് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. രാവിലെ ആറ് മണി മുതല്‍ ഏഴുമണിവരെ ചെറിയ വെളിച്ചം മുറിയില്‍ ഉണ്ടാക്കുന്ന ഒരു ബോക്സാണ് ഇത്. കുട്ടികള്‍ എത്തിയതോടെ തന്‍റെ ഭാര്യയുടെ ഉറക്കത്തില്‍ തടസങ്ങള്‍ നേരിട്ടു അത് പരിഹരിക്കാനാണ് തന്‍റെ ചെറിയ കണ്ടുപിടുത്തം എന്നാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുന്നത്.

ഈ സ്ലീപ് ബോക്സിന്‍റെ പ്രധാന പ്രത്യേകത ഉറക്കമുണരേണ്ട സമയമാകുമ്പോള്‍ ചെറുവെളിച്ചം പുറപ്പെടുവിക്കുമെന്നതാണ്. രാവിലെ ആറ് മുതല്‍ ഏഴ് മണിവരെയുള്ള സമയത്താണ് ഉറക്കയറ വെളിച്ചം പുറപ്പെടുവിക്കുന്നത്. ചെറുവെളിച്ചമായതിനാല്‍ ഗാഢ നിദ്രയിലാണെങ്കില്‍ തടസ്സപ്പെടുകയുമില്ല. സമയത്തെക്കുറിച്ചുള്ള വേവലാതിയില്ലാതെ ഉറങ്ങുകയും ചെയ്യാം. 

താന്‍ പ്രതീക്ഷിച്ചതിലേറെ ഉറക്കയറ വിജയിച്ചെന്നും ഭാര്യ പ്രിസ്സിലയുടെ ഉറക്കത്തെ ഇത് സഹായിക്കുന്നുണ്ടെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. പ്രിസ്സില കൂടുതല്‍ നല്ല ഉറക്കത്തിന് സഹായിക്കുന്ന ഉപകരണം കണ്ടുപിടിക്കുകയെന്നത് ഒരു എൻജിനീയറെ സംബന്ധിച്ചിടത്തോളം വളരെ നല്ല കാര്യമല്ലേ. അതുവഴി എന്‍റെ സ്‌നേഹവും കരുതലും കൂടുതല്‍ പ്രകടിപ്പിക്കാനായെന്നാണ് പ്രതീക്ഷ' എന്നും സുക്കർബർഗ് പറഞ്ഞു. 

നിരവധി പേര്‍ സുക്കര്‍ബര്‍ഗിന്‍റെ ഈ ആശയത്തിന് പിന്തുണയുമായി പോസ്റ്റിന് അടിയില്‍ എത്തുകയും, ലൈക്ക് ചെയ്യുകയും ചെയ്യുന്നുണ്ട്. തന്‍റെ കണ്ടുപിടുത്തം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചതില്‍ പിന്നെ നിരവധി പേരാണ് സമാനമായ സ്ലീപ്ബോക്സ് ആവശ്യമായി എത്തിയതെന്നും സുക്കര്‍ബര്‍ഗ് തന്നെ വ്യക്തമാക്കുന്നു. ഏതെങ്കിലും സംരംഭകന്‍ ഇത്തരം സ്ലീപ് ബോക്സുകള്‍ നിര്‍മിക്കാന്‍ തയ്യാറാണെങ്കില്‍ സഹായിക്കുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നു.

എന്നാല്‍ സുക്കര്‍ബര്‍ഗിന്‍റെ ആശയം മണ്ടത്തരമെന്ന് പരിഹസിക്കുന്നവരും ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയകളിലും ഉണ്ട്. എന്താ അലാറത്തിന് എന്ത് പറ്റി എന്നതാണ് പ്രധാന ചോദ്യം. ഒപ്പം വെളിച്ചം കുറഞ്ഞ നൈറ്റ് ലൈറ്റുകള്‍ വെറും 10 ഡോളറിന് കിട്ടുമല്ലോ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഇത് സംബന്ധിച്ച് നിരവധി മറുപടി ട്വീറ്റുകളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ കാണാം.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…