വിൻഡോസ്  7 അല്ലെങ്കിൽ വിൻഡോസ് 8-ൽ നിന്ന് വിൻഡോസ് 11-ലേക്ക് ഇതിനകം തന്നെ അവരുടെ കമ്പ്യൂട്ടർ അപ്‌ഗ്രേഡ് ചെയ്‌തിട്ടുള്ളവരെയോ ആക്ടീവേഷനായി ഈ പഴയ കീകൾ ഉപയോഗിച്ചിട്ടുള്ളവരെയോ മൈക്രോസോഫ്റ്റിന്റെ പുതിയ തീരുമാനം ബാധിക്കില്ല.

ന്യൂയോര്‍ക്ക്: ഫ്രീയായി അപ്ഡേറ്റ് ചെയ്യുന്ന പരിപാടി അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ്. വിൻഡോസ് 7, വിൻഡോസ് 8 ഉപയോക്താക്കൾക്ക് ഫ്രീയായി വിൻഡോസ് 11-ലേക്ക് ഇനി മുതൽ ഫ്രീയായി അപ്ഗ്രേഡ് ചെയ്യാനാകില്ല. ഇതിനുള്ള പഴുതുകളാണ് മൈക്രോസോഫ്റ്റ് അടച്ചത്. ദി വെർജിനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

വിൻഡോസ് 11 ആക്ടീവാക്കുന്നതിൽ നിന്ന് വിൻഡോസ് 7, വിൻഡോസ് 8 കീകൾ ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. എങ്കിലും ഈ കീകൾ ഉപയോഗിച്ച് ഇതുവരെ ഉപയോക്താക്കൾക്ക് ‌വിൻഡോസ് 11 ആക്ടീവാക്കാൻ കഴിയുമായിരുന്നു. ഈ ആഴ്‌ച മുതൽ, വിൻഡോസ് 11-ന്റെ ക്ലീൻ ഇൻസ്റ്റാളേഷനുകൾക്കായി വിന്‌‍ഡോസ് 7 കീകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ പൂർണ്ണമായും തടഞ്ഞിരിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് തന്നെയാണ് വ്യക്തമാക്കിയത്.

വിൻഡോസ് 7 അല്ലെങ്കിൽ വിൻഡോസ് 8-ൽ നിന്ന് വിൻഡോസ് 11-ലേക്ക് ഇതിനകം തന്നെ അവരുടെ കമ്പ്യൂട്ടർ അപ്‌ഗ്രേഡ് ചെയ്‌തിട്ടുള്ളവരെയോ ആക്ടീവേഷനായി ഈ പഴയ കീകൾ ഉപയോഗിച്ചിട്ടുള്ളവരെയോ മൈക്രോസോഫ്റ്റിന്റെ പുതിയ തീരുമാനം ബാധിക്കില്ല. അവരുടെ ഡിജിറ്റൽ ലൈസൻസുകൾ സാധുതയുള്ളതും പ്രവർത്തനക്ഷമവുമായിരിക്കും. 

ശരിയായ ചാനലുകളിലൂടെ പുതിയ വിൻഡോസ് പതിപ്പുകളിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനിയുടെ നീക്കമാണിതെന്ന് സൂചനയുണ്ട്. സൗജന്യ അപ്‌ഗ്രേഡുകൾ മുമ്പത്തെ വിൻഡോസ് റിലീസുകളുടെ ഒരു സവിശേഷതയായിരുന്നു. എന്നാൽ മൈക്രോസോഫ്റ്റ് ഇപ്പോൾ അതിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസ് 11 ആക്‌സസ് ചെയ്യുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ആക്ടിവേഷനും ലൈസൻസിംഗും സംബന്ധിച്ച് കർശനമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നുണ്ട് . 

വിൻഡോസ് 10-ൽ നിന്ന് 11 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ശ്രമിക്കുന്നവർ സിസ്റ്റത്തിലെ വിൻഡോസ് അപ്ഡേറ്റിന്റെ നോട്ടിഫിക്കേഷനായി കാത്തിരിക്കാനും കമ്പനി നിർദേശിച്ചിട്ടുണ്ട്.

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇതിലും വലിയ സന്തോഷ വാര്‍ത്തയില്ല; സ്ക്രീനിലെ സ്ക്രാച്ച് ഒരു വിഷയമാകില്ല

വാട്‌സ്ആപ്പിലും 'എഐ'; പുതിയ അപ്‌ഡേഷന്‍ ഇങ്ങനെ

Asianet News Live