ദില്ലി: ആപ്പിളിന്റെ പുതിയ ഒഎസ് ആയ ഐഒഎസ് 13.4-ലെ ഏറ്റവും വലിയ സവിശേഷത  കാര്‍കീ  ഫീച്ചറാണ്. ഇത് ഉപയോക്താക്കളെ അവരുടെ കാര്‍ അണ്‍ലോക്ക് ചെയ്യാനും ലോക്കു ചെയ്യാനും സ്റ്റാര്‍ട്ട് ചെയ്യാനും ഓഫാക്കാനും അനുവദിക്കും. എന്നിരുന്നാലും, അത് എന്‍എഫ്‌സിയുമായി പൊരുത്തപ്പെടുന്ന വാഹനങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നൊരു പ്രശ്‌നമുണ്ട്. പക്ഷേ, ഈ ഫീച്ചര്‍ വന്നാല്‍ അത് ഐഫോണിന് വലിയൊരു നേട്ടമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ഫീല്‍ഡ് കമ്യൂണിക്കേഷന്‍ സംവിധാനമുള്ള ഏത് കാറിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും. നിങ്ങളുടെ ഐ ഫോണ്‍ കാറുമായി പെയര്‍ ചെയ്യുകയും ഐഫോണ്‍ അല്ലെങ്കില്‍ ആപ്പിള്‍ വാച്ചില്‍ നിങ്ങളുടെ വാലറ്റ് അപ്ലിക്കേഷന്‍ ഉപയോഗിക്കുകയും ചെയ്യേണ്ടിവരും. അതോടെ, നിങ്ങള്‍ക്ക് വാഹനം ലോക്ക്- അണ്‍ലോക്ക് ചെയ്യാനും ഓണാക്കാനും ഓഫാക്കാനുമാകും. നിങ്ങളുടെ ഡിജിറ്റല്‍ കാര്‍ കീ വാലറ്റ് ആപ്ലിക്കേഷന്‍ വഴി ഒരു സുഹൃത്ത് അല്ലെങ്കില്‍ ബന്ധുവുമായി ഈ സൗകര്യം പങ്കിടാനുള്ള ഓപ്ഷനുമുണ്ട്.

കാര്‍ കീ സവിശേഷത സജ്ജീകരിക്കുന്നതിന്, നിങ്ങളുടെ വാഹനത്തില്‍ എന്‍എഫ്‌സി റീഡറിന് മുകളില്‍ നിങ്ങളുടെ ഐഫോണ്‍ അല്ലെങ്കില്‍ ആപ്പിള്‍ വാച്ച് സ്ഥാപിക്കുക. രണ്ടും തമ്മില്‍ പെയര്‍ ചെയ്യുന്നതിനു തുടക്കത്തില്‍ കുറച്ച് മിനിറ്റ് എടുത്തേക്കാം. അതിനാല്‍ എന്‍എഫ്‌സി റീഡറില്‍ നിന്ന് ഐഫോണ്‍ നീക്കംചെയ്യരുത്. പെയറിങ് പരാജയപ്പെട്ടാല്‍, നിങ്ങള്‍ക്ക് ഒരു പിന്‍ കോഡ് ഉപയോഗിച്ച് വാലറ്റ് അപ്ലിക്കേഷനിലേക്ക് കാര്‍ കീ ചേര്‍ക്കാന്‍ കഴിയും. 

ആപ്പിള്‍ അല്ല ആദ്യമായി ഈ സവിശേഷത വാഹനലോകത്തില്‍ അവതരിപ്പിക്കുന്നത്. കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിക്ക് ഇതിനകം തന്നെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഒരു ഡിജിറ്റല്‍ കീ ആപ്ലിക്കേഷന്‍ ഉണ്ട്. (ഇത് എന്‍എഫ്‌സിയുമായി പൊരുത്തപ്പെടുന്ന നിര്‍ദ്ദിഷ്ട മോഡലുകളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ.)

ഈ പുതിയ കാര്‍കീ ഫീച്ചര്‍ വളരെ രസകരമായി തോന്നിയേക്കാം. എന്നാല്‍ ഇതിനൊപ്പം വരുന്ന സുരക്ഷാ ഭീഷണികളെ അവഗണിക്കാന്‍ ആര്‍ക്കും കഴിയില്ല. ഉദാഹരണത്തിന്, ആരെങ്കിലും നിങ്ങളുടെ ഐഫോണ്‍ മോഷ്ടിക്കുകയും നിങ്ങളുടെ കാര്‍ കണ്ടെത്തുകയും നിങ്ങളുടെ വാലറ്റ് അപ്ലിക്കേഷന്‍ സജീവമാക്കുകയും ചെയ്യുന്നുവെങ്കില്‍, കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുള്ള സാധ്യതകളുണ്ട്. അതിനാല്‍ നിങ്ങളുടെ കാറിന്‍റെ സുരക്ഷയില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ ഐഫോണില്‍ കാര്‍മേക്കര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം, അത് കാര്‍കീ ഫംഗ്ഷന്‍ ഉപയോഗിക്കാന്‍ നിങ്ങളെ പ്രാപ്തമാക്കും. 

അതിനാല്‍ ആരെങ്കിലും നിങ്ങളുടെ ഫോണില്‍ നിന്ന് നിങ്ങളുടെ കാര്‍ ആക്‌സസ്സു ചെയ്യാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് അത് സാധിക്കാതെ വരും. നിങ്ങളുടെ ഡിജിറ്റല്‍ കാര്‍ കീ ആരുമായി പങ്കിടുന്നു എന്നതിനെക്കുറിച്ചും വളരെ ഉറപ്പുണ്ടായിരിക്കണം. ഇപ്പോള്‍, ആപ്പിള്‍ കാര്‍കീ ഫീച്ചര്‍ പുറത്തിറക്കുന്നതിന് മാത്രമേ കാത്തിരിക്കാനാകൂ. കാരണം, ഇതുമായി ബന്ധപ്പെടുത്തി ഏത് കാര്‍ നിര്‍മ്മാതാക്കള്‍ ഇതിനായി സൈന്‍ അപ്പ് ചെയ്യുമെന്നും ഏത് കാറുകള്‍ക്കാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും അറിയേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ഈ സവിശേഷത ശരിക്കും ആവശ്യമുണ്ടോ ഇല്ലയോ എന്ന് മനസിലാക്കാന്‍ കഴിയൂ.