Asianet News MalayalamAsianet News Malayalam

മാല്‍ലോക്കര്‍.ബി; ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ കരുതുക ഈ ഭീഷണി

ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളില്‍ മാല്‍ലോക്കര്‍.ബി എന്നൊരു റാന്‍സംവെയര്‍ കണ്ടെത്തിയതായി മുന്നറിയിപ്പ്. 

New MalLocker B ransomware displays ransom note in innovative way
Author
New York, First Published Oct 12, 2020, 12:57 PM IST

ന്യൂയോര്‍ക്ക്: സ്മാര്‍ട്ട്ഫോണുകള്‍ ഇന്ന് ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വസ്തുവാണ്. ദിവസവും വരുന്ന പല ജീവിത സന്ദര്‍ഭങ്ങളും ലളിതവത്കരിക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ സഹായിക്കും. എന്നാല്‍ അതിന് അനുസരിച്ച് തന്നെ സ്മാര്‍ട്ട്ഫോണ്‍ സുരക്ഷയും പ്രധാനമാണ് എന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കാണ് പുതിയ സുരക്ഷ മുന്നറിയിപ്പ്.

ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളില്‍ മാല്‍ലോക്കര്‍.ബി എന്നൊരു റാന്‍സംവെയര്‍ കണ്ടെത്തിയതായി മുന്നറിയിപ്പ്. മൈക്രോസോഫ്റ്റ് ആണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തികള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ഫോണുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. 

ഓണ്‍ലൈന്‍ ഫോറങ്ങളിലൂടെയും വെബ്‌സൈറ്റുകളിലൂടെയുമാണ് മാല്‍ലോക്കര്‍.ബി എന്നൊരു റാന്‍സംവെയര്‍ ഫോണില്‍ എത്താന്‍ സാധ്യത എന്നാണ് മുന്നറിയിപ്പ്. ചിലപ്പോള്‍ അറിയാത്ത നമ്പറില്‍ നിന്നോ കോണ്‍ടാക്റ്റില്‍ നിന്നോ സന്ദേശമായി ഇത് എത്താം. സന്ദേശത്തിന്‍റെ സ്വഭാവം അറിയാതെ അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് ഫോണില്‍ എത്തും.

 പ്ലേ സ്റ്റോറിന് പുറത്തുള്ള ആന്‍ഡ്രോയിഡ് ആപ്പുകള്‍ വഴിയും റാന്‍സംവെയര്‍ ഫോണില്‍ എത്താം എന്ന് മുന്നറിയിപ്പ് പറയുന്നു. ഫോണില്‍ കയറിയാല്‍ നിങ്ങളുടെ ഫോണിന്‍റെ നിയന്ത്രണം ഈ വെയര്‍ ഏറ്റെടുക്കും. വാനക്രൈ പോലുള്ള വൈറസുകള്‍ ചെയ്തതിന് സമാനമായിരിക്കും ഇതെന്നാണ് സൂചന.

അതിനാല്‍ പ്ലേസ്റ്റോറില്‍ നിന്നല്ലാത്ത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.ഒപ്പം തന്നെ അറിയാത്ത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്.
 

Follow Us:
Download App:
  • android
  • ios