ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ഈ-കോമേഴ്സ് കമ്പനിയാണ് ആമസോണ്‍. എന്നാല്‍ ഇ-കോമേഴ്സ് രംഗത്തിന് പുറമേ ക്ലൗഡ് കമ്പ്യൂട്ടിങ്ങ് രംഗത്തും ആമസോണ്‍ വലിയകക്ഷിയാണ്. ജെഫ് ബെസോസ് സ്ഥാപിച്ച ഈ ഈ-കോമേഴ്സ് കമ്പനി 1995 ജൂലൈ 16-നാണ്‌ പുസ്തകവില്പ്പന തുടങ്ങിയത് . ഇപ്പോൾ വീഡിയോ എന്‍റര്‍ടെയ്മെന്‍റ് മേഖലയിലും ആമസോണ്‍ സാന്നിധ്യമാകുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന ആമസോണ്‍. ആമസോണ്‍.കോം ( amazon.com) എന്ന ഡൊമൈന്‍ റജിസ്ട്രര്‍ ചെയ്തത് 1994 നവംബര്‍ 1നാണ്.

പ്രമുഖ ടെക് ജേര്‍ണലിസ്റ്റ് ജോന്‍ എര്‍ലിച്ച്മെന്‍ ആണ് ട്വിറ്ററിലൂടെ ഈ കാര്യം ഓര്‍മ്മിപ്പിച്ചത്. ഒപ്പം തന്നെ ആദ്യത്തെ ആമസോണ്‍ സൈറ്റിന്‍റെ ചിത്രവും ഇദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 1995ലെ സൈറ്റിന്‍റെ ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അന്നത്തെക്കാലത്തെ ആകര്‍ഷണതയില്ലാത്ത ഒരു ചെറിയ സൈറ്റിന്‍റെ ചിത്രമാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ട്രാഫിക്കുള്ള സൈറ്റായി മാറിയതെന്ന് ടെക് പ്രേമികള്‍ക്ക് കൗതുകം ജനിപ്പിക്കുന്നതാണ് ചിത്രം. Welcome to Amazon.com Books എന്നതാണ് ഹോം സ്ക്രീനില്‍ കാണുന്നത് ഒപ്പം ഇന്നുള്ളതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ലോഗോയും കാണാം.