Asianet News MalayalamAsianet News Malayalam

ചാറ്റ്ജിപിടിക്ക് ഒരു വയസ്; 'വിപ്ലവകരമായ ഒരു വർഷം', സംഭവിച്ച കാര്യങ്ങള്‍

ഓപ്പണ്‍എഐയെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ചാറ്റ്ജിപിടി ദിവസങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

one year of openAI chatgpt full details joy
Author
First Published Dec 2, 2023, 8:06 AM IST

സൈബര്‍ ലോകത്ത് അവഗണിക്കാനാകാത്ത ശക്തിയായി മാറിയിരിക്കുകയാണ് ലോകത്തെ ഏറ്റവും പ്രശസ്ത എഐ സെര്‍ച്ച് എന്‍ജിനായ ചാറ്റ്ജിപിടി. 2022 നവംബര്‍ 30നാണ് ചാറ്റ്ജിപിടി ആദ്യമായി അവതരിപ്പിച്ചത്. ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമിട്ട വിപ്ലവകരമായ ഒരു കൊല്ലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

ഓപ്പണ്‍എഐയെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ചാറ്റ്ജിപിടി ദിവസങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. വൈകാതെ പുതിയ സാങ്കേതികവിദ്യ ആഘോഷിക്കപ്പെട്ടു. 2023 ജനുവരിയോടെ ഏകദേശം 13 ദശലക്ഷം പേര്‍ ദിവസവും ഉപയോഗിക്കുന്ന ടെക്നോളജിയായി ഇത് വളര്‍ന്നു. ഒരു കണ്‍സ്യൂമര്‍ ആപ്ലിക്കേഷന് ലഭിച്ച ഏറ്റവും വേഗതയേറിയ വളര്‍ച്ച എന്ന റെക്കോഡും ചാറ്റ്ജിപിടി സ്വന്തമാക്കി. എന്തായാലും കഴിഞ്ഞു പോയ ഒരു വര്‍ഷം എഐയെക്കുറിച്ച് ഏകദേശ ബോധ്യമുണ്ടാക്കാന്‍ സാധാരണക്കാര്‍ക്കായി.

ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മികച്ച 50 സൈറ്റുകളിലൊന്നും ഏറ്റവും വേഗത്തില്‍ വളരുന്ന വെബ്‌സൈറ്റുമാണ് ചാറ്റ്ജിപിടിയുടെതെന്ന റിപ്പോര്‍ട്ട് മുന്‍പ് പുറത്തു വന്നിരുന്നു. സൈറ്റ് ട്രാഫിക്കിന്റെ കാര്യത്തില്‍ ഓപ്പണ്‍എഐയുടെ വെബ് സൈറ്റായ 'openai.com' ഒരു മാസത്തിനുള്ളില്‍ 54.21 ശതമാനം വളര്‍ച്ചയാണ് നേടിയത്. യു.എസ് ആസ്ഥാനമായ വെസഡിജിറ്റലിന്റെ റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച് പറയുന്നത്. ഇസ്രയേല്‍ ആസ്ഥാനമായ സോഫ്റ്റ്വെയര്‍ ആന്റ് ഡാറ്റ കമ്പനിയായ സിമിലാര്‍ വെബില്‍ നിന്നുള്ള ഡാറ്റ അനുസരിച്ചാണ് മാര്‍ച്ചിലെ വിസിറ്റേഴ്‌സിനെ അടിസ്ഥാനമാക്കി സൈറ്റിന്റെ ട്രാഫിക് ഏജന്‍സി വിശകലനം ചെയ്തത്. ചാറ്റ്ജിപിടിയ്ക്ക് ഇത്രയധികം സ്വീകാര്യത ലഭിച്ചത് 2022 അവസാനത്തോടെയാണ്. എന്നാല്‍ 2023 അവസാനത്തോടെ ചാറ്റ്ജിപിടിയുടെ ദോഷങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പേരാണ് എത്തുന്നത്.

ചാറ്റ്ജിപിടിയ്ക്ക് ഒരു കൊല്ലം തികയുന്ന സാഹചര്യത്തില്‍ എഐയുടെ സിഇഒ സ്ഥാനത്ത് നിന്ന് സാം ഓള്‍ട്ട്മാനെ പുറത്താക്കിയതും ചര്‍ച്ചയായിരുന്നു. കമ്പനി മേധാവിയായ സാം ഓള്‍ട്ട്മാന്‍ ശ്രദ്ധേയനായത് ചാറ്റ്ജിപിടിയ്ക്ക് സ്വീകാര്യമേറിയപ്പോഴാണ്. 2015 ഡിസംബറിലാണ് സാം ഓള്‍ട്ട്മാന്‍, ഗ്രെഗ് ബ്രോക്ക്മാന്‍, റെയ്ഡ് ഹോഫ്മാന്‍, ജെസിക്ക ലിവിങ്സ്റ്റണ്‍, പീറ്റര്‍ തിയേല്‍, ഇലോണ്‍ മസ്‌ക്, ഇല്യ സുറ്റ്സ്‌കെവര്‍, ട്രെവര്‍ ബ്ലാക്ക് വെല്‍, വിക്കി ചെയുങ്, ആന്‍ഡ്രേ കാര്‍പതി, ഡര്‍ക്ക് കിങ്മ, ജോണ്‍ ഷുള്‍മാന്‍, പമേല വഗാറ്റ, വൊസേക്ക് സറെംബ എന്നിവര്‍ ചേര്‍ന്ന് ഓപ്പണ്‍ എഐയ്ക്ക് തുടക്കമിട്ടത്. 2019 മുതല്‍ കമ്പനിയിലെ പ്രധാന നിക്ഷേപകര്‍ മൈക്രോസോഫ്റ്റായിരുന്നു.

രേഖാ ചിത്രം കിറുകൃത്യം; വരച്ച ദമ്പതികളെ അഭിനന്ദിച്ച് കേരളം 
 

Follow Us:
Download App:
  • android
  • ios