അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഫോണ്‍ ആണ് ഇതെന്നും രാഹുല്‍ പറഞ്ഞു. പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്ന് വണ്‍പ്ലസിന്‍റെ കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗത്തിന് ഇ-മെയില്‍ വഴി രാഹുല്‍ പരാതി അറിയിക്കുകയായിരുന്നു.
ദില്ലി: വണ്‍പ്ലസിന്‍റെ ആദ്യ സ്മാര്‍ട്‌ഫോണ്‍ മോഡലായ ആയ വണ്‍ പ്ലസ് വണ്ണിന് തീപിടിച്ചു. രാഹുല്‍ ഹിമലിയന്‍ എന്നയാളുടെ ഫോണാണ് ചൂടായി പുകഞ്ഞ് തീപിടിച്ചത്. തീപ്പിടിച്ച് പുക ഉയര്‍ന്നപ്പോള്‍ താന്‍ വെള്ളമൊഴിച്ച് അണയ്ക്കുകയായിരുന്നുവെന്ന് രാഹുല്‍ പറയുന്നു. ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ട ഫോണ്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പുകഞ്ഞ് തീപിടിച്ചത്.
അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഫോണ്‍ ആണ് ഇതെന്നും രാഹുല്‍ പറഞ്ഞു. പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്ന് വണ്‍പ്ലസിന്‍റെ കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗത്തിന് ഇ-മെയില്‍ വഴി രാഹുല്‍ പരാതി അറിയിക്കുകയായിരുന്നു. ഇ-മെയിലിനൊപ്പം കേടുവന്ന ഫോണിന്‍റെ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. നിര്‍മിതിയിലുണ്ടായ പിഴവാണ് തീപ്പിടിത്തത്തിന് കാരണം. വണ്‍ പ്ലസും ആമസോണും ഇതില്‍ ഉത്തരവാദിയാണെന്നും ഫോണ്‍ ഉടമ മെയിലില്‍ ആരോപിക്കുന്നു.
സംഭവം ഗൗരവമുള്ളതാണെന്നും വിഷയം അന്വേഷിച്ചു വരികയാണെന്നും വണ്‍പ്ലസ് കമ്പനി അധികൃതര്‍ വ്യക്തമാക്കി. രാഹുല്‍ കിടന്നതിന്‍റെ ഒരടി മാത്രം അകലെയായിരുന്നു ഫോണ്‍. രാഹുല്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ ഫോണിന്‍റെ ഒരു ഭാഗം പൂര്‍ണമായും കത്തി നശിച്ചതായി കാണാം ബാറ്ററി പൂര്‍ണമായും കത്തി ഉരുകിപ്പോയിട്ടുണ്ട്.
