Asianet News MalayalamAsianet News Malayalam

'കാത്തിരുന്ന മോഡല്‍, പ്രത്യേകതകളേറെ...'; ഓപ്പോ റെനോ 11 5ജി സ്മാര്‍ട്ഫോണുകള്‍ വിപണിയില്‍

ഒക്ടാകോര്‍ മീഡിയാടെക്ക് ഡൈമെന്‍സിറ്റി 8200 ചിപ്പ് സെറ്റാണ് ഓപ്പോ റെനോ 11 പ്രോയിലുള്ളത്. മീഡിയാ ടെക് ടൈമെന്‍സിറ്റി 7050 പ്രൊസസറാണ് ഓപ്പോ റെനോ 11ന്റെ പ്രത്യേകത. 

oppo reno smartphone models launched in indian market joy
Author
First Published Jan 13, 2024, 3:56 PM IST

ഓപ്പോ റെനോ 11 പ്രോ 5ജി, റെനോ 5ജി സ്മാര്‍ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മൂന്ന് ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും നാല് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്ന ഫോണുകളാണ് ഇത്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമായുള്ള കളര്‍ ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഇതിന്റെ പ്രത്യേകത. 120 ഹെര്‍ട്സ് ഡൈനാമിക് റിഫ്രഷ് റേറ്റുമുണ്ട്. ഒക്ടാകോര്‍ മീഡിയാടെക്ക് ഡൈമെന്‍സിറ്റി 8200 ചിപ്പ് സെറ്റാണ് ഓപ്പോ റെനോ 11 പ്രോയിലുള്ളത്. മീഡിയാ ടെക് ടൈമെന്‍സിറ്റി 7050 പ്രൊസസറാണ് ഓപ്പോ റെനോ 11ന്റെ പ്രത്യേകത. 

സ്‌ക്രീനിന് മധ്യത്തില്‍ മുകളിലായുള്ള ഹോള്‍ പഞ്ചിലാണ് സെല്‍ഫി ക്യാമറ ഫിറ്റ് ചെയ്തിട്ടുള്ളത്. രണ്ട് ഫോണുകളിലും ട്രിപ്പിള്‍ റിയര്‍ ക്യാമറയാണുള്ളത്. സെല്‍ഫിയ്ക്കായി 32 എംപി ക്യാമറയാണ് രണ്ടിലും ഉപയോഗിച്ചിരിക്കുന്നത്. റെനോ 11 പ്രോയില്‍ 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. റെനോ 11ല്‍ എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമാണുള്ളത്. ഓപ്പോ റെനോ 11 പ്രോയില്‍ 50 എംപി സോണി ഐഎംഎക്സ് 890 പ്രൈമറി സെന്‍സര്‍, ഒഐഎസ് സംവിധാനം, 32 എംപി സോണി ഐഎംഎക്സ് 709 ആര്‍ജിബിഡബ്ല്യൂ ടെലിഫോട്ടോ ക്യാമറ, 8 എംപി സോണി ഐഎംഎക്സ് 355 അള്‍ട്രാ വൈഡ് ക്യാമറ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓപ്പോ റെനോ 11 5ജിയിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 50 എംപി സോണി എല്‍വൈടി600 പ്രൈമറി സെന്‍സറാണ് ഉള്ളത്. കൂടാതെ 32 എംപി സോമി ഐഎംഎക്സ് 709 ആര്‍ജിബിഡബ്ല്യൂ ടെലിഫോട്ടോ ക്യാമറ, 8 എംപി സോണി ഐഎംഎക്സ് 355 അള്‍ട്രാ വൈഡ് ക്യാമറ എന്നിവയും ഇതില്‍ ഉണ്ട്. മികച്ച ചിത്രങ്ങള്‍ എടുക്കുന്നതിനായി ഹൈപ്പര്‍ സോണ്‍ ഇമേജ് എഞ്ചിനും ലൈറ്റ് അഡ്ജസ്റ്റ് ചെയ്യാനായി ടോണ്‍ മാപ്പിങ് അല്‍ഗൊരിതവും ഫോണിലുണ്ട്. 4600 എംഎഎച്ച് ബാറ്ററിയാണ് റെനോ 11 പ്രോ 5ജിയുടെത്. ഇതിന് 80 വാട്ട് സൂപ്പര്‍ വൂക്ക് ചാര്‍ജിങ് സപ്പോര്‍ട്ടുമുണ്ട്. ഓപ്പോ റെനോ 11 5ജിയില്‍ 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 67 വാട്ട് സൂപ്പര്‍ വൂക്ക് ചാര്‍ജിങ് സൗകര്യവും ഇതിലുണ്ട്. ഓപ്പോ റെനോ 11 പ്രോ 5ജി വില 12ജിബി+256 ജിബിയ്ക്ക് 39,999 രൂപയാണ് വില. 8 ജിബി+128 ജിബിയ്ക്ക് 29,999 രൂപ,12 ജിബി+256 ജിബിയ്ക്ക് 31,999 രൂപ എന്നിങ്ങനെയാണ് നിരക്ക്. പേള്‍ വൈറ്റ്, റോക്ക് ഗ്രേ കളര്‍ ഓപ്ഷനുകളിലാണ് ഫോണെത്തുക.

വിശദീകരണവുമായി ദേവസ്വം; സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തിന് മോദിയെത്തും, 'വിവാഹം മാറ്റിവെച്ചിട്ടില്ല' 
 

Follow Us:
Download App:
  • android
  • ios