ലിംസോള്‍: സൈപ്രസില്‍ മൊബൈല്‍ ടവറുകള്‍ക്ക് തീയിട്ട് 5ജി വിരുദ്ധ സംഘം. സൈപ്രസിലെ തീരദേശ പട്ടണമായ ലിംസോളിലെ നാല് മൊബൈല്‍ ടവറുകള്‍ക്കാണ് അക്രമകാരികള്‍ തീയിട്ടത് എന്ന് സൈപ്രസ് പൊലീസ് അറിയിച്ചു. സൈപ്രസിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി സൈപ്രസ് ടെലികമ്യൂണിക്കേഷന്‍റെ ടവറുകള്‍ക്കാണ് തീയിട്ടത്.

5ജി വിരുദ്ധ സംഘങ്ങളുടെ ആക്രമണം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ് സൈപ്രസ് ടെലികമ്യൂണിക്കേഷന്‍ എപി വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചത്. ഒരു വാരത്തിനിടെ നഗരത്തിലെ മൂന്ന് ഇടങ്ങളില്‍ എങ്കിലും ഇത്തരം ആക്രമണങ്ങള്‍ 5ജി ടവറുകള്‍ക്കെതിരെ നടന്നിട്ടുണ്ട്. 

Read More: 5ജി കൊറോണയ്ക്ക് കാരണമാകുമെന്ന് പ്രചരണം; ബ്രിട്ടനില്‍ 5ജി ടവറുകള്‍ക്ക് തീ ഇടുന്നു

അതേ സമയം സര്‍ക്കാര്‍ ടെലികോം കമ്പനിയുടെ മാത്രം അല്ല മറ്റ് കമ്പനികളുടെ ടെലികോം ടവറുകളും ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതേ സമയം ടവറുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ കൂടുതല്‍ ഫേന്‍സിംഗും, പൊലീസ് പട്രോളിംഗും കൂട്ടുവാനാണ് പൊലീസ് തീരുമാനം.

അതേ സമയം സൈപ്രസില്‍ ഇതുവരെ 5ജി പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. നേരത്തെ ഈ വര്‍ഷം ആദ്യം യൂറോപ്പില്‍ വ്യപകമായി 5ജി ടവറുകള്‍ക്കെതിരെ ആക്രമണം നടന്നിരുന്നു. കൊറോണ വ്യാപനത്തിന് കാരണം 5ജി നൈറ്റ്വര്‍ക്കുകളാണ് എന്ന പ്രചാരണമാണ് പലപ്പോഴും വില്ലനായത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read More:5ജി കാരണമോ കൊറോണ വന്നത്; അസംബന്ധ പ്രചാരണത്തിനെതിരെ ശാസ്ത്രലോകം

അതേ സമയം സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ പിടികൂടും എന്നാണ് സൈപ്രസ് പൊലീസ് അറിയിക്കുന്നത്. അന്വേഷണത്തില്‍ രഹസ്യന്വേഷണ ഏജന്‍സികളും പങ്കാളികളാകും.

Read More: കൊവിഡ് പരത്തുന്നു എന്ന ഭീതിയില്‍ 5ജി ടവർ മറിച്ചിടുന്നതായി വീഡിയോ; സംഭവിച്ചത് എന്ത്?