Asianet News MalayalamAsianet News Malayalam

ഹാക്ക് ചെയ്യപ്പെട്ട ബിജെപി സൈറ്റ് ഇതുവരെ ശരിയായില്ല; കാരണം ഇതോ?

ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ ആണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. അടുത്തിടെ ഓസ്കര്‍ പുരസ്കാരം നേടിയ ചിത്രത്തിന്‍റെ ട്രെയിലര്‍ പോസ്റ്റ് ചെയ്ത് ഒപ്പം മോശമായ ഭാഷയില്‍ ഒരു പോസ്റ്ററുമാണ് സൈറ്റില്‍ കാണപ്പെട്ടത്

Opposition Trolls BJP After Website Is Allegedly Hacked
Author
New Delhi, First Published Mar 6, 2019, 9:48 AM IST

ദില്ലി: ഹാക്ക് ചെയ്യപ്പെട്ട ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റ് തിരിച്ചുവരുന്നത് വൈകുന്നു. ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ ആണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. അടുത്തിടെ ഓസ്കര്‍ പുരസ്കാരം നേടിയ ചിത്രത്തിന്‍റെ ട്രെയിലര്‍ പോസ്റ്റ് ചെയ്ത് ഒപ്പം മോശമായ ഭാഷയില്‍ ഒരു പോസ്റ്ററുമാണ് സൈറ്റില്‍ കാണപ്പെട്ടത്. എന്നാല്‍ 11.45 മുതല്‍ ഇത് അപ്രത്യക്ഷമായി സൈറ്റില്‍ എറര്‍ സന്ദേശം കാണിക്കാന്‍ തുടങ്ങി. 

പിന്നീട് ഞങ്ങള്‍ ഉടന്‍ തിരിച്ചുവരും എന്ന സന്ദേശമാണ് ഇപ്പോള്‍ കാണിക്കുന്നത്. തിരിച്ചുവരാന്‍ സമയം എടുക്കുന്നതിനാല്‍ ഹാക്കര്‍മാര്‍ ബിജെപി സൈറ്റില്‍ വരുത്തിയ നാശം ചെറുതായിരിക്കില്ല എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ഹാക്കര്‍മാര്‍ എന്തെങ്കിലും വിവരങ്ങള്‍ കവര്‍ന്നോ എന്നതില്‍ ഇതുവരെ വിശദീകരണം വന്നിട്ടില്ല. അതേ സമയം ഹാക്കിംഗ് നടത്തിയത് ആര് എന്നത് സംബന്ധിച്ച് ഇതുവരെ വിശദീകരണം വന്നിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

http://www.bjp.org/ എന്ന സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇതിന് ഒപ്പം മോശമായ പരാമര്‍ശങ്ങളും വീഡിയോയും സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ബിജെപി സൈറ്റ് ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ട്രോളുകളും മറ്റും പ്രചരിപ്പിക്കുന്നുണ്ട്.  കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ പ്രചരണത്തിന്‍റെ തലപത്തുള്ള ദിവ്യ സ്പന്ദന ട്വിറ്ററിലൂടെ ബിജെപി സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിനെ ട്രോളി.

Follow Us:
Download App:
  • android
  • ios