Asianet News MalayalamAsianet News Malayalam

രാമക്ഷേത്രത്തിന്‍റെ ഭൂമി പൂജ തല്‍സമയം കണ്ടവരുടെ കണക്ക് പുറത്ത്

ഓഗസ്റ്റ് 5ന് ബുധനാഴ്ച രാവിലെ 10:45 നും ഉച്ചകഴിഞ്ഞ് 2 നും ഇടയിൽ രാജ്യത്തെ 200 ഓളം ടിവി ചാനലുകൾ  ദൂരദർശന്റെ തത്സമയ കവറേജാണ് പ്രക്ഷേപണം ചെയ്തത്. 

Over 160 million people watched live telecast of Ram Temple Bhumi Pujan
Author
New Delhi, First Published Aug 8, 2020, 4:41 PM IST

ദില്ലി: രാമക്ഷേത്രത്തിന്‍റെ ഭൂമി പൂജയുടെ തല്‍സമയ സംപ്രേഷണം 16 കോടിയോളം പേര്‍ കണ്ടെന്ന് വെളിപ്പെടുത്തി പ്രസാര്‍ഭാരതി. പ്രസാര്‍ ഭാരതി സിഇഒ ശേഖര്‍ വെമ്പതി തന്നെയാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്. തല്‍സമയ സംപ്രേഷണത്തിന്‍റെ ആകെ കാഴ്ച സമയം  700 കോടി മിനിറ്റുകളാണെന്നാണ് ദൂരദര്‍ശന്‍ അവകാശപ്പെടുന്നത്.

ഓഗസ്റ്റ് 5ന് ബുധനാഴ്ച രാവിലെ 10:45 നും ഉച്ചകഴിഞ്ഞ് 2 നും ഇടയിൽ രാജ്യത്തെ 200 ഓളം ടിവി ചാനലുകൾ  ദൂരദർശന്റെ തത്സമയ കവറേജാണ് പ്രക്ഷേപണം ചെയ്തത്. ഇതാണ് കാഴ്ചക്കാരെ വർധിപ്പിച്ചതെന്ന് പ്രസാർ ഭാരതി സിഇഒ ശശി ശേഖർ വെമ്പതി ട്വീറ്റ് ചെയ്തു.

എന്നാല്‍ പ്രസാര്‍ഭാരതിയുടെ കണക്കുകള്‍ ശരിയാണോ എന്ന നിലയില്‍ രാജ്യത്തെ ലിവിഷൻ നിരീക്ഷണ ഏജൻസി  ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാര്‍ക്ക്) പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഈ കണക്കുകള്‍ ശരിയാണെങ്കില്‍ സാധാരണ ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്യാറുള്ള തല്‍സമയ ചടങ്ങുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാഴ്ചക്കാരെ കൂട്ടിയ പരിപാടിയാകും അയോധ്യ ഭൂമി പൂജ.

അയോധ്യ ഭൂമിപൂജ ദിനത്തില്‍ ഡിഡി നാഷണലിന്‍റെ യുട്യൂബ് ചാനൽ ഒരു കോടി മിനുട്ടോളം കാഴ്ച കാണിക്കുന്നുവെന്നും പ്രസാര്‍ഭാരതി സിഇഒ പറയുന്നു.  വിശദമായ ടിവി വ്യൂവർഷിപ്പ് ഡേറ്റയ്ക്കായി ഞങ്ങൾ കാത്തിരിക്കുകയാണ് എന്നും പ്രസാര്‍ഭാരതി സിഇഒ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios