കോട്ടയം: കേരളത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ബ്രാന്‍റായ ഓക്സിജന്‍ ആഗോള കമ്പ്യൂട്ടര്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ലെനോവ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്കാരത്തിന് അര്‍ഹരായി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ നോണ്‍ മെട്രോ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാപ്ടോപ്പുകള്‍ വിറ്റഴിച്ചതിനാണ് അവാര്‍ഡ്.

കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ദേശീയ ഡീലര്‍ കോണ്‍ഫ്രന്‍സിലാണ് അവാര്‍ഡ് പ്രഖ്യാപനം. ഡിജിറ്റല്‍ പ്രൊഡക്ടുകളുടെ വിപണന രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഓക്സിജനില്‍ ലാപ്ടോപ്, സ്മാര്‍ട്ട്ഫോണ്‍, ഹോം അപ്ലയന്‍സ് തുടങ്ങിയ വിവിധ ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ലഭ്യമാണ്.