Asianet News MalayalamAsianet News Malayalam

ഓയോ പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു

അതേ സമയം കമ്പനിയുടെ മറ്റുചില വിഭാഗങ്ങളില്‍ 250 പേരെ പുതുതായി എടുക്കുമെന്നും ഒയോ അറിയിച്ചു. 

OYO to cut 10% employee base, to let go 600 from tech and hire 250 in sales
Author
First Published Dec 4, 2022, 8:11 AM IST

മുംബൈ: ട്രാവല്‍ ടെക് സ്ഥാപനമായ ഓയോ പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. 600 പേരെയാണ് ഓയോ പിരിച്ചുവിടുന്നത്. 3700 ജീവനക്കാരാണ് ഓയോയില്‍ ഉള്ളത്. ഇതില്‍ ടെക് വിഭാഗത്തില്‍ അടക്കമുള്ളവരെയാണ് പിരിച്ചുവിടല്‍ നടത്തിയത്.

അതേ സമയം കമ്പനിയുടെ മറ്റുചില വിഭാഗങ്ങളില്‍ 250 പേരെ പുതുതായി എടുക്കുമെന്നും ഒയോ അറിയിച്ചു. ഓയോയില്‍ വ്യാപകമായ മാറ്റങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ഒയോ ശനിയാഴ്ച പറഞ്ഞു. 

ഓയോ തങ്ങളുടെ പ്രോഡക്ട്, എഞ്ചിനീയറിംഗ്, കോർപ്പറേറ്റ് ആസ്ഥാനത്തെ ജീവനക്കാര്‍, ഓയോ വെക്കേഷൻ ഹോംസ് ടീം എന്നിവയെയാണ് ഓയോ കുറയ്ക്കുന്നത്. അതേസമയം പാര്‍ട്ണര്‍ റിലേഷന്‍ഷിപ്പ്, ബിസിനസ് ഡെവലപ്‌മെന്റ് ടീമുകളിലേക്കും കൂടുതല്‍ ആളുകളെ ഓയോ എടുക്കുമെന്നാണ് പറയുന്നത്. 

"ഓയോ 3,700 ജീവനക്കാരില്‍ 10 ശതമാനം പേരെ കുറയ്ക്കും,ഒപ്പം തന്നെ 250 അംഗങ്ങളെ പുതുതായി നിയമിക്കും 600 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യും" ഓയോ ഒരു പ്രസ്താവനയിൽ പറയുന്നു. സുഗമമായ പ്രവർത്തനത്തിനായി ഉൽപ്പന്ന, എഞ്ചിനീയറിംഗ് ടീമുകളെ സംയോജിപ്പിക്കും ഓയോ പ്രസ്താവനയില്‍ പറയുന്നു.

ഡേറ്റ് വച്ച് സന്ദേശങ്ങള്‍ തിരയാം; പുത്തന്‍ ഫീച്ചറുമായി വാട്ട്സ്ആപ്പ്.!

സ്കൂള്‍ കായികമേള ഹൈടെക്കാക്കി കൈറ്റ്; ഓൺലൈൻ സംവിധാനത്തിൽ തത്സമയം വിവരങ്ങൾ

ബിറ്റ്‌കോയിന്‍ കച്ചവടം പൊളിഞ്ഞു, ജോലി പോയി, പോറ്റാന്‍ വകയില്ലെന്ന് പറഞ്ഞ് മകളെ കൊന്ന് ടെക്കി!

Follow Us:
Download App:
  • android
  • ios