Asianet News MalayalamAsianet News Malayalam

ടിക്ടോക്ക് അക്കൗണ്ട് പാകിസ്ഥാനില്‍ പൂട്ടി; മിയയുടെ പ്രതികാരം ഇങ്ങനെ

എന്നാല്‍ പെട്ടന്ന് ഒന്നും ആരാധകരെ കൈവെടിയാന്‍ മിയ ഒരുക്കമല്ലായിരുന്നു.

Pakistan bans porn star Mia Khalifa's TikTok account Her reaction is epic
Author
Islamabad, First Published May 25, 2021, 7:59 PM IST

ഇസ്ലാമാബാദ്; തന്‍റെ അക്കൗണ്ട് പാകിസ്ഥാനില്‍ നിരോധിച്ചതില്‍ പ്രതികാരം വീട്ടി മിയ ഖലീഫ. അ‍ടുത്തിടെയാണ് മുന്‍ പോണ്‍ താരവും ഇപ്പോള്‍ മോഡലുമായ മിയ ഖലീഫയുടെ ടിക്ടോക്ക് അക്കൗണ്ട് പാക്കിസ്ഥാൻ നിരോധിച്ചത്. മിയക്ക് ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു രാജ്യമാണ് പാക്കിസ്ഥാൻ. എന്നാല്‍ മിയ യുവാക്കളെ വഴിതെറ്റിക്കുന്നു എന്നും മറ്റ് ആരോപിച്ച് നിരവധിപ്പേര്‍ അവര്‍ക്കെതിരെ അവിടെ രംഗത്തുണ്ട്. എന്തായാലും പാകിസ്ഥാന്‍ നടപടി മിയയ്ക്ക് അപ്രിയമായിരുന്നു എന്നതാണ് നേര്. നിരവധി ആരാധകരെയാണ് ടിക്ടോക്കില്‍ അവര്‍ക്ക് നഷ്ടമായത്.

എന്നാല്‍ പെട്ടന്ന് ഒന്നും ആരാധകരെ കൈവെടിയാന്‍ മിയ ഒരുക്കമല്ലായിരുന്നു.  പുതിയ വിഡിയോകളെല്ലാം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുമെന്നും മിയ ട്വിറ്ററിലൂടെ അറിയിച്ചു. ഈ ട്വിറ്റര്‍ പോസ്റ്റിന് അടിയില്‍ നിരവധി രസകരമായ മറുപടികളും ഉണ്ട്. വിപിഎന്‍ എടുത്തിട്ടായാലും ഞങ്ങള്‍ മിയയുടെ അക്കൗണ്ടില്‍ എത്തും എന്നത് മുതല്‍ പാകിസ്ഥാന്‍ സര്‍ക്കാറിനെതിരെയുള്ള രോഷവും ചിലര്‍ പ്രകടിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാനിലും ചൈനീസ് ആപ്പായ ടിക്ടോക്കിന് വിലക്ക് വന്നിരുന്നു. അശ്ലീല ഉള്ളടക്കത്തിന്‍റെ പേരിലായിരുന്നു ഇത്. എന്നാല്‍ ഇത് കഴിഞ്ഞ മാസം പിന്‍വലിച്ചു. ചൈനീസ് സമ്മര്‍ദ്ദമാണ് ഇതിന് കാരണം എന്നാണ് റിപ്പോര്‍ട്ട്. പക്ഷെ മിയ ഖലീഫയുടെ അക്കൌണ്ട് പക്ഷെ പാകിസ്ഥാനില്‍ നിരോധിച്ചു.

അതേ സമയം അശ്ലീല ഉള്ളടക്കവും ഇപ്പോള്‍ പറയുന്ന പോളിസി ലംഘനവും ഒന്നുമല്ല മിയയെ വിലക്കിയത് എന്നാണ് സൂചന. അടുത്തിടെ പലസ്തീന്‍ ഇസ്രയേല്‍ വിഷയത്തില്‍ പലസ്തീനെതിരായി പ്രതികരിച്ചതിനാലാണ് പാക്കിസ്ഥാനിൽ മിയയുടെ അക്കൗണ്ട് വിലക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും തന്റെ വീഡിയോകള്‍ പാകിസ്ഥാനിലും കാണിക്കും എന്ന നിലപാടിലാണ് മിയ. ടിക്ടോക്കില്‍ 2.21 കോടിയിലധികമാണ് മിയയുടെ ഫോളോവേര്‍സ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios