Asianet News MalayalamAsianet News Malayalam

ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും നീ​ക്കം ചെ​യ്തു

നിലവില്‍ ആമസോണിന്‍റെ പരാതിയില്‍ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിം ആന്‍റ് നമ്പര്‍ ആണ് നടപടി എടുത്തിരിക്കുന്നത്. 

Piracy Website Tamilrockers Blocked Permanently
Author
Chennai, First Published Oct 21, 2020, 12:58 PM IST

ചെ​ന്നൈ: സിനിമ ലോകത്തിന് തലവേദനയായ ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും നീ​ക്കം ചെ​യ്തു. അ​മ​സോ​ൺ ഇ​ന്‍റ​ർ​നാ​ഷ​ണി​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും സ്ഥി​ര​മാ​യി നീ​ക്കി​യി​രി​ക്കു​ക​യാ​ണ് എന്നാണ് റിപ്പോര്‍ട്ട്.

ഇ​തോ​ടെ ത​മി​ഴ് റോ​ക്കേ​ഴ്സ് എ​ന്ന പേ​രി​ലോ ഇ​തു​മാ​യി സ​മാ​ന​ത​ക​ളു​ള്ള പേ​രു​ക​ളി​ലോ ഇ​ന്‍റ​ർ​നെ​റ്റി​ൽ ഇ​നി സൈ​റ്റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് ത​മി​ഴ് റോ​ക്കേ​ഴ്സ് ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. 

നിലവില്‍ ആമസോണിന്‍റെ പരാതിയില്‍ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിം ആന്‍റ് നമ്പര്‍ ആണ് നടപടി എടുത്തിരിക്കുന്നത്. ഡിജിറ്റല്‍ മിലെനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം നാലോളം പരാതികളാണ് ആമസോണ്‍ നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.

മു​ന്‍​പ് പ​ല​ത​വ​ണ ബ്ലോ​ക്ക് ചെ​യ്തി​ട്ടും പേ​രി​ല്‍ ചെ​റി​യ​മാ റ്റം​വ​രു​ത്തി സൈ​റ്റ് തി​രി​ച്ചെ​ത്തി​യി​രു​ന്നു ആ​മ​സോ​ണ്‍ പ്രൈം ​ഇ​ന്ത്യ അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത ഹ​ലാ​ൽ ലൈ​വ് സ്റ്റോ​റി, നി​ശ​ബ്ദം, പു​ത്ത​ന്‍ പു​തു​കാ​ലൈ എ​ന്നി​വ​യു​ടെ വ്യാ​ജ പ​തി​പ്പു​ക​ൾ ത​മി​ഴ് റോ​ക്കേ​ഴ്‌​സ് ഇ​ന്‍റ​ർ​നെ​റ്റി​ൽ എ​ത്തി​ച്ചി​രു​ന്നു.

Follow Us:
Download App:
  • android
  • ios