Asianet News MalayalamAsianet News Malayalam

പോണ്‍ഹബ്ബ് പൂട്ടിപ്പോയേക്കും; വരുമാനം അടയ്ക്കുന്ന നടപടിയുമായി കാര്‍ഡ് കമ്പനികള്‍

അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഈ അശ്ലീല സൈറ്റിനെതിരെ വന്‍ പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. ന്യൂയോര്‍ക്ക് ടൈംസിലെ റിപ്പോര്‍ട്ടില്‍ പോണ്‍ഹബില്‍ നിയമവിരുദ്ധമായ ബലാത്സംഗ വീഡിയോകള്‍ ഉണ്ടെന്നും ആളുകളുടെ സമ്മതമില്ലാതെ ചിത്രീകരിച്ച അശ്ലീല ചിത്രങ്ങള്‍ക്കും വീഡിയോകളുമുണ്ടെന്നും ആരോപിച്ചു. 

Pornhub faces heat as Discover cuts ties after Mastercard, Visa
Author
New York, First Published Dec 13, 2020, 11:08 AM IST

ന്യൂയോര്‍ക്ക്: പോണ്‍ സൈറ്റായ പോണ്‍ഹബ്ബിനെതിരെ വര്‍ദ്ധിച്ചുവരുന്ന പ്രതിഷേധം പുതിയ വഴിയിലേക്ക് തിരിഞ്ഞതോടെ ഈ സൈറ്റിന്‍റെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമാകുന്നു. പ്രമുഖ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് സേവനദാതക്കളായ മാസ്റ്റര്‍കാര്‍ഡ്, വിസ എന്നിവ പോണ്‍ഹബ്ബിനുള്ള സേവനം പിന്‍വലിച്ചു.

ഇതോടെ സൈറ്റിലെ സാമ്പത്തിക ഇടപാടുകള്‍ക്ക് ഈ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇതിന് പുറമേ മറ്റൊരു കാര്‍ഡ് സേവനദാതക്കളായ ഡിസ്കവറും ഇത്തരത്തില്‍ സേവനം പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ നീക്കം സംബന്ധിച്ച് പോണ്‍ഹബ്ബ് പ്രതികരിച്ചിട്ടില്ല. 

അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഈ അശ്ലീല സൈറ്റിനെതിരെ വന്‍ പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. ന്യൂയോര്‍ക്ക് ടൈംസിലെ റിപ്പോര്‍ട്ടില്‍ പോണ്‍ഹബില്‍ നിയമവിരുദ്ധമായ ബലാത്സംഗ വീഡിയോകള്‍ ഉണ്ടെന്നും ആളുകളുടെ സമ്മതമില്ലാതെ ചിത്രീകരിച്ച അശ്ലീല ചിത്രങ്ങള്‍ക്കും വീഡിയോകളുമുണ്ടെന്നും ആരോപിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റും നാഷണല്‍ സെന്റര്‍ ഓണ്‍ സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോണ്‍ ഹോക്കിന്‍സ്, പോണ്‍ഹബുമായുള്ള പങ്കാളിത്തത്തിന് വിസയെയും മാസ്റ്റര്‍കാര്‍ഡിനെയും ചോദ്യം ചെയ്തിരുന്നു. 

വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ കമ്പനികള്‍ കുട്ടികളെ ബലാത്സംഗം ചെയ്യുന്ന വീഡിയോകള്‍ വിറ്റ് ലാഭമുണ്ടാക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഈ കമ്പനികള്‍ സേവനം പിന്‍വലിച്ചത്. വിവാദം കനത്തതോടെ രംഗം തണുപ്പിക്കാന്‍ പോണ്‍ഹബ്ബ് പുതിയ തീരുമാനങ്ങള്‍ എടുത്തിരുന്നു. 

വേരിഫിക്കേഷന്‍ നടത്തി ഉറപ്പുള്ള ഉപയോക്താക്കളെ മാത്രമേ ഇനി മുതല്‍ വെബ്‌സൈറ്റില്‍ ഉള്ളടക്കം അപ്‌ലോഡ് ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്ന് പോണ്‍ഹബ് വ്യക്തമാക്കി. തിരിച്ചറിയാത്ത ഉപയോക്താക്കളില്‍ നിന്ന് അപ്‌ലോഡ് ചെയ്യുക മാത്രമല്ല തങ്ങളുടെ കമ്മ്യൂണിറ്റിയെ കൂടുതല്‍ പരിരക്ഷിക്കുന്നതിന് പ്രധാന നടപടികള്‍ കൈക്കൊള്ളുകയാണെന്നും പോണ്‍ഹബ് പ്രസ്താവനയില്‍ പറഞ്ഞു. 

ഇനി മുതല്‍ ശരിയായി തിരിച്ചറിഞ്ഞ ഉപയോക്താക്കളെ മാത്രമേ ഉള്ളടക്കം അപ്‌ലോഡ് ചെയ്യാന്‍ അനുവദിക്കൂ. ഡൗണ്‍ലോഡുകള്‍ നിരോധിച്ചു, മോഡറേഷന്‍ പ്രക്രിയയില്‍ ചില പ്രധാന വിപുലീകരണങ്ങള്‍ നടത്തി, കൂടാതെ ഡസന്‍ കണക്കിന് ലാഭേച്ഛയില്ലാത്ത ഓര്‍ഗനൈസേഷനുകളുമായി വിശ്വസനീയ ഫ്‌ലാഗര്‍ പ്രോഗ്രാം ആരംഭിച്ചു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളെ സംരക്ഷിക്കാനുള്ള ദേശീയ കേന്ദ്രവുമായി പങ്കാളികളായി, അടുത്ത വര്‍ഷം ഇതിന്റെ ആദ്യത്തെ റിപ്പോര്‍ട്ട് നല്‍കും, ഇതാണ് തങ്ങളുടെ നയമെന്നും കമ്പനി അറിയിച്ചു

Follow Us:
Download App:
  • android
  • ios