പബ്ജി ആളു നിസ്സാരക്കാരനല്ല. ആഗോള വ്യാപകമായി ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പണം നേടിയ മൊബൈല്‍ ഗെയിമായി പബ്ജി മാറിയിരിക്കുന്നു. ഇന്ത്യ പോലൊരു വലിയ രാജ്യത്തു നിന്ന് തിരിച്ചടിയുണ്ടായിട്ടും ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞുവെന്നതാണ് പബ്ജിയുടെ വിജയം. അപ്ലിക്കേഷന്‍ അനലിറ്റിക്‌സ് സ്ഥാപനമായ സെന്‍സര്‍ ടവര്‍ ആണ് ഈ ഏറ്റവും പുതിയ സ്ഥിതിവിവര കണക്ക ്പുറത്തു വിട്ടിരിക്കുന്നത്. ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള ഗെയിം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിളിന്റെ ആപ്പ് സ്‌റ്റോറില്‍ നിന്നും 2.6 ബില്യണ്‍ ഡോളര്‍ വരുമാനം നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 64 ശതമാനം വര്‍ധനവാണ് ഈ കണക്ക് കാണിക്കുന്നത്. രണ്ടാമത്തെ സ്ഥാനത്ത് ഹോണ്‍ ഓഫ് കിംഗ്‌സ് എന്ന ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ഗെയിം ഉണ്ട്.

സെന്‍സര്‍ ടവര്‍ സ്‌റ്റോര്‍ ഇന്റലിജന്‍സിന്റെ ഡാറ്റ അനുസരിച്ച്, പബ്ജി മൊബൈലും ചൈനയിലെ ഗെയിം ഫോര്‍ പീസ് എന്ന അതിന്റെ പുനര്‍നാമകരണം ചെയ്ത പതിപ്പും പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് സ്‌റ്റോറില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനം നേടാന്‍ കഴിഞ്ഞു. എന്നാലും, തേഡ്പാര്‍ട്ടി ആപ്ലിക്കേഷന്‍ വിപണനകേന്ദ്രങ്ങള്‍ വഴി ഗൂഗിളിലെ പ്ലേ സ്‌റ്റോറിന് പുറത്ത് നടത്തിയ വാങ്ങലുകള്‍ ഈ ഡാറ്റയില്‍ ഉള്‍പ്പെടുന്നില്ല. ഗവണ്‍മെന്റിന്റെ സുരക്ഷാ ആശയങ്ങളെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ നിരോധിച്ച പബ്ജി മൊബൈലിന് എന്തായാലും ഇതൊരു മികച്ച വാര്‍ത്തയാണ്. 

എല്ലാ വിപണികള്‍ക്കുമായി ടെന്‍സെന്റ് ഗെയിംസ് പബ്ജി മൊബൈല്‍ വികസിപ്പിച്ചു, എന്നാല്‍ ഇന്ത്യയിലെ നിരോധനത്തിനുശേഷം ചൈനീസ് സ്ഥാപനമായ പബ്ജി കോര്‍പ്പറേഷന്‍ ഇന്ത്യയിലെ അവകാശം തട്ടിയെടുത്തു. പേരിടാത്ത ഗെയിം ആരംഭിക്കുന്നതിന് പബ്ജി കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ ഒരു പ്രത്യേക സ്ഥാപനം സ്ഥാപിച്ചു. പബ്ജി മൊബൈല്‍ ഇന്ത്യയുടെ ടീസര്‍ ദീപാവലി ആഴ്ചയില്‍ പുറത്തിറങ്ങിയെങ്കിലും അതിന്റെ ലോഞ്ച് ഇപ്പോഴും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യയുടെ ഗെയിമിംഗ് വിപണിയില്‍ പ്രവേശിക്കുന്നതിന് പബ്ജി മൊബൈല്‍ ഇന്ത്യയെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് പറയപ്പെടുന്നു. 

രണ്ടാം സ്ഥാനം നേടിയ ഹോണര്‍ ഓഫ് കിംഗ്‌സ്, ഈ വര്‍ഷം ഏകദേശം 2.5 ബില്യണ്‍ ഡോളര്‍ വരുമാനം നേടി. ഇത് 2019 നെ അപേക്ഷിച്ച് 42.8 ശതമാനം വര്‍ധനവ് കാണിക്കുന്നു. രസകരമെന്നു പറയട്ടെ, പബ്ജി മൊബൈലും ഹോണര്‍ ഓഫ് കിംഗ്‌സും ഒരേ കമ്പനിയായ ടെന്‍സെന്റിന്റെതാണ്. ചാര്‍ട്ടുകളില്‍ നിയാന്റിക്കിന്റെ പോക്കിമാന്‍ ഗോ, മൂണ്‍ ആക്റ്റീവ് കോയിന്‍ മാസ്റ്റര്‍ എന്നിവ യഥാക്രമം 1.2 ബില്യണ്‍, 1.1 ബില്യണ്‍ ഡോളര്‍ വരുമാനം നേടി. പോക്കിമോന്‍ ഗോയെ സംബന്ധിച്ചിടത്തോളം, 2020 ലെ ഏറ്റവും മികച്ച വര്‍ഷമാണ് 31.5 ശതമാനം വരുമാനമാണ് ഇവരുണ്ടാക്കിയത്.

ലോക്ക്ഡൗണ്‍ സമയത്ത് ഗെയിമില്‍ വിവിധ ഫീച്ചറുകള്‍ നടപ്പാക്കിയതാണ് പെട്ടെന്നുള്ള വരുമാനവര്‍ദ്ധനവിന് കാരണമായതെന്ന് അനലിറ്റിക്‌സ് സ്ഥാപനം പറയുന്നു. അഞ്ചാം സ്ഥാനത്ത് റോബ്ലോക്‌സ് കോര്‍പ്പറേഷനില്‍ നിന്നുള്ള റോബ്ലോക്‌സ് 1.1 ബില്യണ്‍ ഡോളറിനടുത്താണ്. ആറാം സ്ഥാനം മിക്‌സിയുടെ മോണ്‍സ്റ്റര്‍ സ്‌െ്രെടക്ക് നേടി, ഈ വര്‍ഷം 958 മില്യണ്‍ ഡോളര്‍ വരുമാനം സ്വന്തമാക്കി. ഏറ്റവും മികച്ച അഞ്ച് കളികള്‍ നേടിയ ഗെയിമുകളില്‍, മൊബൈല്‍ ഗെയിം വ്യവസായം ഒരു സുപ്രധാന വര്‍ഷമാണ് കണ്ടത്, അവിടെ മൊത്ത വരുമാനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കവിഞ്ഞു. കൊറോണയെ തുടര്‍ന്ന് ആളുകള്‍ വീടുകള്‍ക്കുള്ളില്‍ ഒറ്റപ്പെട്ടതോടെ കൂടുതല്‍ സമയം വീടുകളില്‍ ചെലവഴിക്കാന്‍ നിര്‍ബന്ധിതരായത് മൊബൈല്‍ ഗെയിമിംഗ് പോലുള്ളവയ്ക്ക് ഗുണകരമായി. ഇന്നത്തെ മിക്ക ഗെയിമുകള്‍ക്കും യോജിച്ച സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്നു വിപണിയില്‍ കൂടുതലായി എത്തുന്നുവെന്നതിനാല്‍ ആളുകള്‍ അവരുടെ ഫോണുകളില്‍ ഗെയിമുകള്‍ കളിക്കാന്‍ ഗണ്യമായ സമയം ചെലവഴിക്കുന്നു. 2020 ല്‍ ഇതുവരെ ആഗോള മൊബൈല്‍ ഗെയിംസ് വിപണിയില്‍ 75.4 ബില്യണ്‍ ഡോളര്‍ വരുമാനം ലഭിച്ചു, ഇത് 2019 നെ അപേക്ഷിച്ച് 19.5 ശതമാനം ഉയര്‍ന്നതാണ്.