Asianet News MalayalamAsianet News Malayalam

ക്വിക്ക് ചാര്‍ജ് 5 ടെക്നോളജി; സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജാകും അതിവേഗത്തില്‍.!

ക്യുവല്‍കോം അവകാശവാദ പ്രകാരം പുതിയ ടെക്നോളജി ഉപയോഗിച്ച് ഒരു ഫോണ്‍ 5 മിനുട്ടിനുള്ളില്‍ 50 ശതമാനം ചാര്‍ജാകും. 

Qualcomm Quick Charge 5 can top half the battery in under 5 minutes
Author
Qualcomm Building Q, First Published Jul 28, 2020, 2:56 PM IST

മൊബൈല്‍ ഫോണുകളുടെ സ്പീഡ് ചാര്‍ജിംഗിന്‍റെ പുതിയ ടെക്നോളജി അവതരിപ്പിച്ച് ക്യുവല്‍കോം. 100W സ്പീഡില്‍ ലഭിക്കുന്ന ക്വിക്ക് ചാര്‍ജ് 5 സംവിധാനം ഉടന്‍ തന്നെ പുതിയ ഫോണുകളില്‍ ലഭ്യമായേക്കും. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചിപ്പ് നിര്‍മ്മാതാക്കളായ ക്യുവല്‍കോമാണ് ലോകത്തിലെ പ്രമുഖ ആന്‍ഡ്രോയ്ഡ് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് ചിപ്പ് നിര്‍മ്മിച്ച് നല്‍കുന്നത്.

ക്യുവല്‍കോം അവകാശവാദ പ്രകാരം പുതിയ ടെക്നോളജി ഉപയോഗിച്ച് ഒരു ഫോണ്‍ 5 മിനുട്ടിനുള്ളില്‍ 50 ശതമാനം ചാര്‍ജാകും. ഇതിന് പുറമേ 15 മിനുട്ടിനുള്ളില്‍ ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജാകും. നേരത്തെ ഇറങ്ങിയ ക്വിക്ക് ചാര്‍ജ് 4, ക്വിക്ക് ചാര്‍ജ് 4 പ്ലസ് എന്നിവയുടെ പിന്‍ഗാമിയാണ് ക്വിക്ക് ചാര്‍ജ് 5. 

പവര്‍ ഡെലിവറി പ്രോഗ്രമബിള്‍ പവര്‍ സപ്ലേ (പിഡി-പിപിഎസ്) പ്രോട്ടോകോള്‍ അധികരിച്ചാണ് ക്വിക്ക് ചാര്‍ജ് 5 പ്രവര്‍ത്തിക്കുന്നത്. ബൈ സെല്‍ ബാറ്ററി സിസ്റ്റം അധികരിച്ച് പ്രവര്‍ത്തിക്കുന്ന സിസ്റ്റമാണ് ക്വിക്ക് ചാര്‍ജ് 5. 2020 മൂന്നാം പാദത്തോടെ ഇറങ്ങുന്ന ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ക്വിക്ക് ചാര്‍ജ് 5 പ്രതീക്ഷിക്കാം.

Follow Us:
Download App:
  • android
  • ios