Asianet News MalayalamAsianet News Malayalam

റീ ചാര്‍ജ് ചെയ്താല്‍ ഇനി രണ്ടുണ്ട് നേട്ടം; ഇതുവരെയില്ലാത്ത ഓഫറുമായി ജിയോയുടെ കിടിലന്‍ പ്രഖ്യാപനം

ജിയോ-സ്വിഗ്ഗി ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് മൂന്ന് മാസത്തെ സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്‌ക്രിപ്ഷൻ ലഭിക്കും. 

Reliance jio makes biggest announcement of its offers bundled with swiggy in this festive season afe
Author
First Published Nov 9, 2023, 12:45 PM IST

പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി വീണ്ടും ജിയോ. ഇക്കുറി സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്‌ക്രിപ്ഷനോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്ലാൻ അനുസരിച്ച്  ജിയോ-സ്വിഗ്ഗി ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് മൂന്ന് മാസത്തെ സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്‌ക്രിപ്ഷൻ ലഭിക്കും. 

ഇങ്ങനെ  റീചാർജ് ചെയ്യുന്നതിലൂടെ ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഭക്ഷണം, പലചരക്ക്, മറ്റ് സാധനങ്ങള്‍ എന്നിവയൊക്കെ സ്വിഗ്ഗി സൗജന്യമായി ഡെലിവറി ചെയ്യും (Free delivery) എന്നതാണ് മെച്ചം.  തടസമില്ലാത്ത കണക്റ്റിവിറ്റിയും ഇതൊടൊപ്പം ആസ്വദിക്കാനാകും. 866 രൂപയുടെ ജിയോ-സ്വിഗ്ഗി പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് പ്രതിദിനം രണ്ട് ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോൾ, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവ 84 ദിവസത്തേക്ക് ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

Read also:  'കരുത്തനുമായി' iQ00 12 ഇന്ത്യന്‍ വിപണിയിലേക്ക്; തീയതിയും വിലയും പ്രഖ്യാപിച്ചു

ഇതിന് പുറമേ മൂന്ന് മാസത്തെ സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്‌ക്രിപ്ഷനും ലഭ്യമാകും. 149 രൂപയ്ക്ക് മുകളിലുള്ള 10 ഭക്ഷണ ഓർഡറുകൾക്കാണ് സൗജന്യ ഹോം ഡെലിവറിയുണ്ടാകുക. 199 രൂപയ്ക്ക് മുകളിലുള്ള 10 ഇൻസ്റ്റാ മാർട്ട് ഓർഡറുകൾക്ക് സൗജന്യ ഹോം ഡെലിവറി, ഭക്ഷണ ഇൻസ്റ്റാമാർട്ട് ഓർഡറുകൾക്ക് സർജ് ഫീ ഒഴിവാക്കൽ, സാധാരണ ഓഫറുകൾക്ക് പുറമെ 20,000ലധികം റെസ്റ്റോറന്റുകളിൽ 30 ശതമാനം വരെ അധിക കിഴിവുകൾ, 60 രൂപയ്ക്ക് മുകളിലുള്ള ജീനി ഡെലിവറികൾക്ക് 10 ശതമാനം വരെ കിഴിവ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ഇതിന് പിന്നാലെ ഉത്സവ സീസൺ ഓഫർ ആയതിനാൽ ജിയോ-സ്വിഗ്ഗി ബണ്ടിൽഡ് പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് മൈ ജിയോ അക്കൗണ്ടിലേക്ക് 50 രൂപ ക്യാഷ്ബാക്കായും ജിയോ നല്കും. ടെലികോം പ്രീപെയ്ഡ് പ്ലാനിലൂടെ സ്വിഗ്ഗി സബ്സ്‌ക്രിപ്ഷൻ ഉപയോക്താക്കൾക്ക് ഇതാദ്യമായാണ് ലഭിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios