മുംബൈ: ഫാഷന്‍ ഇ-കോമേഴ്സ് സൈറ്റായ ഫൈന്‍ഡ് (fynd) ഏറ്റെടുക്കാന്‍ റിലയന്‍സ് ഒരുങ്ങുന്നു. ഇ-കോമേഴ്സ് രംഗത്തേക്ക് ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവര്‍ക്ക് വന്‍ വെല്ലുവിളായി ചുവട് വയ്ക്കാന്‍ ഒരുങ്ങുന്ന റിലയന്‍സിന്‍റെ വലിയൊരു ചുവടുവയ്പ്പാണ് റിലയന്‍സിന്‍റെ നിക്ഷേപ കമ്പനിയായ റിലയന്‍സ് ഇന്‍ട്രസ്ട്രീയല്‍ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിംഗ് ലിമിറ്റഡ് (ആര്‍ഐഐഎച്ച്എല്‍) ആണ് ഫൈന്‍ഡിന്‍റെ മാതൃകമ്പനിയായ ഷോപ്പ് സെന്‍സ് റീട്ടെയില്‍ ടെക്നോളജീസിന്‍റെ ഭൂരിഭാഗം ഓഹരികള്‍ വാങ്ങുന്നത്. കമ്പനിയുടെ 87.6 ശതമാനം ഓഹരികളാണ് 395 കോടി രൂപയ്ക്ക് റിലയന്‍സ് വാങ്ങുന്നത്.

ഇതില്‍ 100 കോടിയോളം രൂപ 2021 നുള്ളിലായിരിക്കും ഫൈന്‍റില്‍ റിലയന്‍സ് നിക്ഷേപിക്കുക എന്നും പറയുന്നുണ്ട്. സെപ്തംബര്‍ 27 2012 ല്‍ ഷോപ്പ്സെന്‍സ് റീടെയില്‍ ആരംഭിക്കുന്നത്. ഗൂഗിള്‍, കെ ക്യാപിറ്റല്‍, ഐഐഎഫ്എല്‍, ഗ്രോ എക്സ് എന്നീ കമ്പനികള്‍ ഫറൂഖ് ആദം, ഹര്‍ഷ്, മലയാളിയായ ശ്രീറാം എംജി എന്നിര്‍ തുടക്കം കുറിച്ച  ഈ കമ്പനിയില്‍ നിക്ഷേപം നടത്തി. 7 ദശലക്ഷം ഡോളറാണ് ഇവര്‍ ഷോപ്പ് സെന്‍സിലേക്ക് നിക്ഷേപം ആകര്‍ഷിച്ചത്.

ആദ്യഘട്ടത്തില്‍ ഷോപ്പ് സെന്‍സ് എന്ന് അറിയപ്പെട്ടിരുന്ന കമ്പനി വിവിധ ബ്രാന്‍റുകളുടെ ഇ-കസ്റ്റമേര്‍സിന്‍റെ അനുഭവം മെച്ചപ്പെടുത്താന്‍ വേണ്ട സോഫ്റ്റ്വെയര്‍ സഹായങ്ങളും സേവനങ്ങളുമാണ് നല്‍യിരുന്നതെങ്കില്‍. പിന്നീട് ഇ-കോമേഴ്സ് സൈറ്റായി മാറി. ഇപ്പോള്‍ 330 ഒളം ബ്രാന്‍റുകള്‍ ഇവരുടെ ക്ലൈന്‍റായി ഉണ്ട്. 2016 ലാണ് ഫൈന്‍റ് എന്ന പേരില്‍ ഷോപ്പ് സെന്‍സ് റീബ്രാന്‍റ് ചെയ്തത്. 

മറ്റ് ബ്രാന്‍റുകള്‍ സാധാനങ്ങള്‍ ഓഡര്‍ ചെയ്യുമ്പോള്‍ അത് വെയര്‍ഹൗസില്‍ നിന്നും എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ഫൈന്‍റ് അത് ഓഡര്‍ ചെയ്യുന്നയാള്‍ക്കായി ആ ബ്രാന്‍റിന്‍റെ ഏറ്റവും അടുത്ത റീട്ടെയില്‍ ഷോറൂമില്‍ നിന്നും കണ്ടെത്തും. ഇതോടെ വെയര്‍ ഹൗസ് ചാര്‍ജ് ഇല്ലാതാക്കാനും, വേഗത്തില്‍ ഡെലിവറി നടത്താനും സാധിക്കും. പലപ്പോഴും ഓ‍ഡര്‍ ദിവസം തന്നെ വന്‍നഗരങ്ങളിലും ഡെലിവറി നടത്താന്‍ ഫൈന്‍റിന് സാധിക്കുന്നു. ഈ കാര്യക്ഷമത കൂടി കണക്കിലെടുത്താണ് റിലയന്‍സിന്‍റെ നീക്കം.