Asianet News MalayalamAsianet News Malayalam

'ചൈനീസ് ആപ്പ് റിമൂവ്' തരംഗമാകുന്നു; പ്ലേസ്റ്റോറില്‍ വന്‍ റേറ്റിംഗ്.!

വൺ ടച്ച് ആപ് ലാബ്സ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഈ ആപ്പ് മേയ് 17നാണ് ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങിയത്. നിലവിൽ പ്ലേ സ്റ്റോറിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യുന്ന സൗജന്യ ആപ്പുകളിൽ ഒന്നാണ് ഇത്.
 

Remove China Apps crosses a million downloads
Author
New Delhi, First Published Jun 2, 2020, 2:15 PM IST

ദില്ലി:  ചൈനീസ് ഉത്പന്ന വിരുദ്ധ തരംഗം ഇന്ത്യന്‍ സൈബര്‍ ലോകത്ത് ചലനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ തന്നെ ഒരു ആൻഡ്രോയിഡ് ആപ്പും ഇന്ത്യയിൽ വൈറലാകുകയാണ്. മെയ് മാസം ആദ്യം മാത്രം അവതരിപ്പിക്കപ്പെട്ട ആപ്പിന് 10 ലക്ഷത്തിലധികം ഡൗൺലോഡുകളാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

ചൈനീസ് ആപ്പ് റിമൂവ് എന്ന ആപ്പ് ഉപയോഗിച്ച്, ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകളിലെ ചൈനീസ് നിർമിത എല്ലാ ആപ്ലിക്കേഷനുകളും സ്‌കാൻ ചെയ്‌ത് ലിസ്റ്റുചെയ്യുകയും റീമൂവ് ചെയ്യുകയും ചെയ്യും എന്നാണ് അവകാശവാദം. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇതിനകം 4.8 റേറ്റിങ് ഈ ആപ്പ് നേടി കഴിഞ്ഞു.

വൺ ടച്ച് ആപ് ലാബ്സ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഈ ആപ്പ് മേയ് 17നാണ് ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങിയത്. നിലവിൽ പ്ലേ സ്റ്റോറിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യുന്ന സൗജന്യ ആപ്പുകളിൽ ഒന്നാണ് ഇത്.

അതേ സമയം സോഷ്യല്‍ മീഡിയയില്‍ ചൈനീസ് ഉത്പന്ന ബഹിഷ്കരണ പ്രചാരണം ശക്തമാകുകയാണ്. രാജ്യത്തെ പ്രമുഖരായ പലരും ഈ പ്രചാരണത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം വിവിധ ഹാഷ്ടാഗുകളിലായി ട്വിറ്ററില്‍ മാത്രം 1.25 ലക്ഷത്തിലധികം പോസ്റ്റുകള്‍ ചൈനീസ് ഉത്പന്ന ബഹിഷ്കരണവുമായി ബന്ധപ്പെട്ട് വന്നുകഴിഞ്ഞുവെന്നാണ്. 

ചൈനീസ് ഉത്പന്നങ്ങള്‍ മാത്രമല്ല, ചൈനീസ് ആപ്പുകളും ഡിലീറ്റ് ചെയ്യണം എന്നാണ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രചരിക്കുന്നത് ഇതിനെ തുടര്‍ന്ന് ടിക്ടോക് പോലുള്ളവയ്ക്ക് വലിയ തിരിച്ചടിയാണ്. ഒപ്പം തന്നെ ബാബ രാംദേവിനെപ്പോലുള്ളവരുടെ ആഹ്വാനപ്രകാരം പലരും  ഷെയര്‍ചാറ്റ്, മറ്റു തദ്ദേശീയ ആപ്പുകളായ ഫ്‌ളിപ്കാര്‍ട്ട്, റോപോസോ എന്നിവ ഡൗണ്‍ലൗണ്‍ ചെയ്യാനും തുടങ്ങിയിട്ടുണ്ട്. 

തന്റെ ഫോണില്‍ നിന്ന് എല്ലാ ചൈനീസ് ആപ്ലിക്കേഷനുകളും ഡിലീറ്റ് ചെയ്തതിന് പുറമെ ഷെയര്‍ചാറ്റ് ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ സ്വന്തം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് അദ്ദേഹം രാജ്യത്തോടുള്ള പ്രതിബദ്ധത തെളിയിക്കുകയും ചെയ്തു. രാംദേവിന്റെ ട്വീറ്റിന് 35,000 ലൈക്കുകളും പതിനൊന്നായിരം റിട്വീറ്റുകളുമായി വൈറാലാകുകയാണ്.

Follow Us:
Download App:
  • android
  • ios