Asianet News MalayalamAsianet News Malayalam

വര്‍ഷം 2.5 കോടിവരെ; ആമസോൺ ജീവനക്കാരുടെ ശമ്പള വിവരങ്ങള്‍ ചോര്‍ന്നു.!

ഗൂഗിൾ ജീവനക്കാരുടെ ശമ്പള വിവരങ്ങൾ ചോർന്ന് ആഴ്ചകൾക്ക് ശേഷമാണ് സംഭവം നടക്കുന്നത്.

Salaries of Amazon employees leak, software engineers earn up to Rs 1 crore as base pay vvk
Author
First Published Aug 25, 2023, 2:35 PM IST

മസോൺ ജീവനക്കാരുടെ ശമ്പള വിവരം ചോർന്നു. ഗൂഗിൾ ജീവനക്കാരുടെ ശമ്പള വിവരങ്ങൾ ചോർന്ന് ആഴ്ചകൾക്ക് ശേഷമാണ് സംഭവം നടക്കുന്നത്. വ്യത്യസ്ത റോളുകൾക്കുള്ള അടിസ്ഥാന ശമ്പളം വ്യത്യസ്തമാണെന്ന് തോന്നുമെങ്കിലും ഗൂഗിൾ തങ്ങളുടെ ജീവനക്കാർക്ക് വളരെ ഉയർന്ന പ്രതിഫലമാണ് നൽകുന്നത്. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയർമാർ 154,000 ഡോളർ വരെ സമ്പാദിക്കുന്നതായി പറയപ്പെടുന്നു, ഇത് ഇന്ത്യൻ തുക ഏകദേശം 1.2 കോടി രൂപയോളം വരും. 

യുഎസ് ഓഫീസ് ഓഫ് ഫോറിൻ ലേബർ സർട്ടിഫിക്കേഷനിൽ സമർപ്പിച്ച തൊഴിൽ-വിസ അപേക്ഷകളിൽ ശമ്പള ഓഫറുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ആമസോണിനോട് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച  ഡാറ്റ അനുസരിച്ചാണ് റിപ്പോർട്ടെന്ന് ബിസിനസ് ഇൻസൈഡർ അവകാശപ്പെടുന്നു. എല്ലാ ജോലിയുടെയും ശമ്പളത്തിന്റെ പൂർണ്ണമായ ലിസ്റ്റ് റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്.

സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയർക്ക് (I) $72,384 മുതൽ $154,000 വരെ ( ഇന്ത്യൻ തുക ഒരു കോടി രൂപ വരെ) ശമ്പളം ലഭിക്കും. എഞ്ചിനീയർക്ക് (II) $101,754 മുതൽ $174,636 വരെ അതായത് 1.4 കോടി രൂപ വരെ ശമ്പളമായി ലഭിക്കും. പ്രിൻസിപ്പൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയറുടെ ശമ്പളം 160,000 ഡോളറിനും 298,266 ഡോളറിനും ഇടയിലാണ് (2.4 കോടി രൂപ വരെ). 

ടെക്‌നിക്കൽ ഓപ്പറേഷൻസ് എഞ്ചിനീയർ (I) പരമാവധി $120,000 വരെയും പ്രൊഫഷണൽ സേവനങ്ങൾ (II) $195,000 വരെയും ബിസിനസ് അനലിസ്റ്റ് (II) $105,000 വരെയും ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയർ (II) 10 $0,160 വരെയും സമ്പാദിക്കുന്നുണ്ടെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. എഞ്ചിനീയർ $160,000, ഡാറ്റാ സയന്റിസ്റ്റ് (II) $160,000, UX ഡിസൈനർ (I) $143,000, ഹാർഡ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയർ (II) $180,000 എന്നിങ്ങനെയാണ് വരുമാനം.

നിലവിൽ ഏറ്റവും ഉയർന്ന ശമ്പളം നൽകുന്ന ടെക് കമ്പനികളിലൊന്നായി ഗൂഗിൾ കണക്കാക്കപ്പെടുന്നു. 2022-ലെ എല്ലാ വ്യവസായങ്ങളിലും ഗൂഗിളിന്റെ ഏറ്റവും ഉയർന്ന 10 അടിസ്ഥാന ശമ്പളം സോഫ്റ്റ്‌വെയർ എഞ്ചിനീയർ (5.90 കോടി രൂപ), എഞ്ചിനീയറിംഗ് മാനേജർ (3.28 കോടി രൂപ), എന്റർപ്രൈസ് ഡയറക്ട് സെയിൽസ് (3.09 കോടി രൂപ), ലീഗൽ കോർപ്പറേറ്റ് കൗൺസൽ രൂപ എന്നിങ്ങനെയാണെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. 2.62 കോടി, സെയിൽസ് സ്ട്രാറ്റജി 2.62 കോടി, യുഎക്സ് ഡിസൈൻ 2.58 കോടി. ഗവൺമെന്റ് അഫയേഴ്സ് & പബ്ലിക് പോളിസി (2.56 കോടി), റിസർച്ച് സയന്റിസ്റ്റ് (2.53 കോടി), ക്ലൗഡ് സെയിൽസ് (2.47 കോടി), പ്രോഗ്രാം മാനേജർ (2.46 കോടി) എന്നിവയും ഈ പട്ടികയിലുണ്ട്.

അമ്പിളിയെ തൊട്ട് ഇന്ത്യ; സഹായിച്ച് എഐയും

Asianet News Live

Follow Us:
Download App:
  • android
  • ios