കമ്പനി പറയുന്നതനുസരിച്ച് ഓരോ ഉപഭോക്താവിനെയും ഈ പ്രശ്നം ബാധിക്കുന്ന രീതി വ്യത്യസ്തമാണ്. ഈ വിഷയത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കാനാണ് ഉപഭോക്താക്കളെ അറിയിച്ചത്.

ന്യൂയോര്‍ക്ക്: സാംസങ്ങിൽ വൻ സുരക്ഷ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. വന്‍ ഡാറ്റച്ചോർച്ച സംഭവിച്ച കാര്യം കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. ജന്മദിനം, കോൺടാക്റ്റ് നമ്പറുകൾ ഉൾപ്പടെയുള്ള വിവരങ്ങൾ ചോർന്ന കാര്യം കമ്പനി കഴിഞ്ഞ ദിവസമാണ് ഉപഭോക്താക്കളെ അറിയിച്ചത്.

യുഎസിലെ സാംസങ് ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്. ജൂലൈയിലാണ് സംഭവം. ജൂലൈ അവസാനത്തോടെ കമ്പനിയുടെ അനുവാദം കൂടാതെ യുഎസിലെ സാംസങ്ങില് നിന്നുള്ള വിവരങ്ങൾ ഒരു തേർഡ് പാർട്ടി മോഷ്ടിച്ചുവെന്നാണ് ഇമെയിൽ കമ്പനി ഉപയോക്താക്കളെ അറിയിച്ചിരിക്കുന്നത്. 

ഓഗസ്റ്റിൽ നടത്തിയ അന്വേഷണത്തിൽ ചില ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൂടുതൽ അന്വേഷണങ്ങൾ നടത്താൻ തീരുമാനിച്ചത്.വിവര ചോർച്ചയിൽ ഉപഭോക്താക്കളടെ സാമൂഹ്യ സുരക്ഷാ നമ്പർ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് നമ്പറുകൾ എന്നിവ ഉൾപ്പെട്ടിട്ടില്ലെന്ന് കമ്പനി അറിയിച്ചു.

ചില ഉപഭോക്താക്കളുടെ പേര്, കോൺടാക്റ്റ് നമ്പർ, ജനന തീയതി, പ്രൊഡക്റ്റ് രജിസ്‌ട്രേഷൻ വിവരങ്ങൾ എന്നിവയാണ് ചോർന്നിട്ടുള്ളത്. ഈ ഉപയോക്താക്കളോട് പാസ് വേഡ് മാറ്റാൻ നിർദേശിച്ചിട്ടുണ്ട്. പ്രശ്നം ബാധിച്ച സംവിധാനങ്ങൾ സുരക്ഷിതമാക്കാൻ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

കമ്പനി പറയുന്നതനുസരിച്ച് ഓരോ ഉപഭോക്താവിനെയും ഈ പ്രശ്നം ബാധിക്കുന്ന രീതി വ്യത്യസ്തമാണ്. ഈ വിഷയത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കാനാണ് ഉപഭോക്താക്കളെ അറിയിച്ചത്."വ്യാവസായിക രംഗത്തെ പ്രമുഖരായ വിദഗ്ധരുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ, ഞങ്ങളുടെ സിസ്റ്റങ്ങളുടെയും ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെയും സുരക്ഷ ഞങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയാണ്. 

40 വർഷത്തിലേറെയായി ഞങ്ങളുടെ ഉപഭോക്താക്കൾ സാംസങ്ങ് ബ്രാൻഡിൽ അർപ്പിക്കുന്ന വിശ്വാസം നിലനിർത്താനായി പ്രവർത്തിക്കുക കൂടിയാണ്" കമ്പനി പറഞ്ഞു.ഡാറ്റാ ചോർച്ച എത്ര ഉപഭോക്താക്കളെ ബാധിച്ചിട്ടുണ്ടെന്നത് ഇതുവരെ വ്യക്തമല്ല.

ഈ വർഷം ഇത് രണ്ടാം തവണയാണ് സാംസങ് ഡാറ്റാ ചോർച്ച സ്ഥിരീകരിക്കുന്നത്. ദക്ഷിണ കൊറിയൻ കമ്പനിയുചെ സിസ്റ്റം ഹാക്ക് ചെയ്യുകയും അതിന്റെ 190 ജിഗാബൈറ്റ് ഡാറ്റയും സോഴ്‌സ് കോഡും ഓൺലൈൻ വഴി ചോർത്തുകയും ചെയ്തതായി ഡാറ്റ എക്‌സ്‌റ്റോർഷൻ എന്റിറ്റി ലാപ്‌സസ് നേരത്തെ അവകാശപ്പെട്ടിരുന്നു.ചോർന്ന വിവരങ്ങൾ ടോറന്റ് വഴി ഡൗൺലോഡ് ചെയ്യുന്നതിനായി അപ്‌ലോഡ് ചെയ്തതായും ഹാക്കർമാർ അവകാശപ്പെട്ടിരുന്നു.

ജിയോയുടെ ആദ്യ 5ജി സ്മാർട്ട്ഫോൺ എത്തുന്നു; അത്ഭുതപ്പെടുത്താന്‍ പോകുന്ന കാര്യങ്ങള്‍ ഇങ്ങനെ

ഈ മൊബൈല്‍ കമ്പനിയും ചാർജര്‍ ഒഴിവാക്കുന്നു; ഇത് ചതിയെന്ന് ഉപഭോക്താക്കള്‍