Asianet News MalayalamAsianet News Malayalam

സാംസങ്ങ് ഗ്യാലക്സി എഫ് 62 ഇന്ത്യയില്‍; വിലയും വിവരങ്ങളും

6.7 ഇഞ്ച് എസ്-അമോലെഡ് പ്ലസ് ഡിസ്‌പ്ലേയാണ് എഫ്62 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1080 x 2400 പിക്‌സൽ ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും 20:9 വീക്ഷണ അനുപാതവും നൽകുന്നതാണ് സ്ക്രീൻ. 

samsung galaxy f62 launched in india
Author
New Delhi, First Published Feb 15, 2021, 7:08 PM IST

സാംസങ്ങിന്റെ പുതിയ എഫ്-സീരീസ് സ്മാർട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഗ്യാലക്സി എഫ് 62 ഹാൻഡ്സെറ്റില്‍ 7000 എംഎഎച്ച് ബാറ്ററി, എക്‌സിനോസ് 9825 എസ്ഒസി, ക്വാഡ് റിയർ ക്യാമറ എന്നിവയുണ്ട്. സാംസങ് ഗ്യാലക്‌സി എഫ് 62 ന്റെ 128 ജിബി സ്റ്റോറേജുള്ള 6 ജിബി റാം വേരിയന്റിന് 23,999 രൂപയാണ് ഇന്ത്യയിലെ വില. 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള 8 ജിബി റാം വേരിയന്റിന് 25,999 രൂപയുമാണ് വില. ലേസർ ഗ്രീൻ, ലേസർ ബ്ലൂ, ലേസർ ഗ്രേ കളർ വേരിയന്റുകളിലാണ് ഹാൻഡ്സെറ്റ് എത്തുന്നത്.

6.7 ഇഞ്ച് എസ്-അമോലെഡ് പ്ലസ് ഡിസ്‌പ്ലേയാണ് എഫ്62 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1080 x 2400 പിക്‌സൽ ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും 20:9 വീക്ഷണ അനുപാതവും നൽകുന്നതാണ് സ്ക്രീൻ. 7നാനോ മീറ്റര്‍ എക്‌സിനോസ് 9825 ചിപ്‌സെറ്റും മാലി ജി 76 ജിപിയുമാണ് ഹാൻഡ്സെറ്റിന്റെ കരുത്ത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള വൺയുഐ 3.1 ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

6 ജിബി / 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് പ്രോസസർ ജോടിയാക്കുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനാകും. പിൻഭാഗത്ത്, 64 മെഗാപിക്സൽ സെൻസർ, 12 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ, 5 മെഗാപിക്സൽ മാക്രോ സെൻസർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസറുള്ള ക്വാഡ് ക്യാമറ സജ്ജീകരണമുണ്ട്. മുൻവശത്ത്, ഹോൾ-പഞ്ച് കട്ടൗട്ടിൽ സെൽഫികൾക്കായി 32 എംപി ക്യാമറയുണ്ട്.

ഫെബ്രുവരി 22 മുതൽ ഫ്ലിപ്കാർട്ട്, സാംസങ് ഡോട്ട് കോം, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, ഇന്ത്യയിലുടനീളമുള്ള ജിയോ സ്റ്റോറുകൾ വഴി എഫ്62 ലഭ്യമാകും. 

Follow Us:
Download App:
  • android
  • ios