1ടിബി എസ്.ഡി കാര്‍ഡുമായി സന്‍ഡിസ്ക്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 16, May 2019, 8:55 AM IST
SanDisk 1TB Extreme microSD card
Highlights

തുടക്കത്തില്‍ ഇത് അമേരിക്കയില്‍ മാത്രമായിരിക്കും ലഭിക്കുക. എന്നാല്‍ ആമസോണ്‍ വഴി ഓണ്‍ലൈനായി ജര്‍മ്മനി, സ്പെയിന്‍, യുകെ എന്നീ രാജ്യങ്ങളിലും ഈ ഉത്പന്നം ലഭിക്കും.  എന്നാല്‍ ഇതിന്‍റെ ഡെലിവറിക്ക് കുറച്ച് സമയം എടുത്തേക്കും. 

ദില്ലി: ഒരു ടെറാ ബൈറ്റ് ശേഖരണ ശേഷിയുള്ള മൈക്രോ എസ്.ഡി കാര്‍ഡ് പുറത്തിറക്കി സന്‍കാര്‍ഡ്. 449 ഡോളറാണ് അമേരിക്കന്‍ വിപണിയില്‍ ആദ്യമായി വില്‍പ്പനയ്ക്ക് എത്തിയ ഡിസ്കിന്‍റെ വില. അമേരിക്കയിലെ സന്‍ഡിസ്ക് സ്റ്റോറുകളിലും, ആമസോണില്‍ ഓണ്‍ലൈനായും ഈ പ്രോഡക്ട് ലഭിക്കും.

തുടക്കത്തില്‍ ഇത് അമേരിക്കയില്‍ മാത്രമായിരിക്കും ലഭിക്കുക. എന്നാല്‍ ആമസോണ്‍ വഴി ഓണ്‍ലൈനായി ജര്‍മ്മനി, സ്പെയിന്‍, യുകെ എന്നീ രാജ്യങ്ങളിലും ഈ ഉത്പന്നം ലഭിക്കും.  എന്നാല്‍ ഇതിന്‍റെ ഡെലിവറിക്ക് കുറച്ച് സമയം എടുത്തേക്കും. 

എന്നാല്‍ ഇപ്പോള്‍ തന്നെ സാംസങ്ങ് 100 ഡോളറിന് 512ജിബി എസ്.ഡി കാര്‍ഡ് വില്‍ക്കുന്നുണ്ട്. ഒപ്പം സന്‍ഡിസ്ക് തന്നെ 56.99 ഡോളറിന് 400 ജിബി കാര്‍ഡ് വില്‍ക്കുന്നുണ്ട്. ഇതിനാല്‍ തന്നെ മുകളില്‍ പറഞ്ഞ വിലയ്ക്ക് സന്‍ഡിസ്ക് 1ടിബി കാര്‍ഡ് വാങ്ങണോ എന്നത് ടെക് ലോകം ചര്‍ച്ച ചെയ്യുന്നുണ്ട്.
 
loader