Asianet News MalayalamAsianet News Malayalam

വാക്‌സിൻ സ്ലോട്ടുകളുടെ ലഭ്യത അറിയുവാൻ കേരള പൊലീസിന്‍റെ 'വാക്സിന്‍ ഫൈന്‍റ്' വെബ് സൈറ്റ്

വാക്സിന്‍ ഫൈന്‍റ്. ഇന്‍ (vaccinefind.in) എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ലാപ്ടോപ്പിലും, മൊബൈൽ ഫോണിലും വാക്‌സിൻ സ്ലോട്ട്കളുടെ  ലഭ്യത അറിയുവാൻ സാധിക്കും

Search for COVID-19 vaccine locations Vaccinefind.in by kerala police cyberdome
Author
Thiruvananthapuram, First Published Jun 23, 2021, 6:22 PM IST

തിരുവനന്തപുരം: വാക്‌സിൻ സ്ലോട്ട്കളുടെ ലഭ്യത അറിയുവാൻ സൌകര്യം ഒരുക്കി കേരള പൊലീസ് സൈബർഡോമിന്‍റെ വെബ് സൈറ്റ്. വാക്സിന്‍ ഫൈന്‍റ്. ഇന്‍ (vaccinefind.in) എന്നാണ് സൈറ്റിന്‍റെ പേര്. ഈ വെബ് സൈറ്റിന്‍റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് നടന്നു. 

വാക്സിന്‍ ഫൈന്‍റ്. ഇന്‍ (vaccinefind.in) എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ലാപ്ടോപ്പിലും, മൊബൈൽ ഫോണിലും വാക്‌സിൻ സ്ലോട്ട്കളുടെ  ലഭ്യത അറിയുവാൻ സാധിക്കും. ഒട്ടുമിയ്ക്ക  വെബ്സൈറ്റുകളും, ആപ്പുകളും ഒരു  ആഴ്ചത്തെ സ്ലോട്ടുകൾ കാണികുംമ്പോൾ, ഈ വെബ്സൈറ്റ് വഴി അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിൻ സ്ലോട്ടുകൾ അറിയാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

വാക്‌സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും റിഫ്രഷ് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്‌സിൻ വരുന്നത് പെട്ടെന്നു തന്നെ അറിയാൻ സാധിക്കുന്നു.അഥവാ സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്സൈറ്റ് ഓട്ടോമാറ്റിക് ആയി തന്നെ അടുത്ത ലഭ്യമായ വാക്‌സിൻ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറിൽ സൗണ്ട് അലെർട് ആയി അറിയിക്കുകയും ചെയ്യും.
 
ഒരു തവണ സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താൽ, പിന്നീട് ബ്രൌസർ തുറക്കുമ്പോൾത്തന്നെ വാക്‌സിൻ സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാൻ സാധിക്കും. നമ്മൾ തിരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിലൂടെ വാക്‌സിൻ തിരയുന്ന പ്രക്രിയ വളരെ ആയാസ രഹിതമാകുന്നു. പെട്ടെന്നു സ്ലോട്ടുകൾ കണ്ടെത്തുന്നതിന് 40+ ഫിൽട്ടറും, ഡോസ്1 , ഡോസ്2 ഫിൽട്ടറും സൈറ്റിൽ നൽകിയിട്ടുണ്ട്.

മലയാളം ഉൾപ്പടെ 11 ഭാഷകളിൽ ഈ വെബ്സൈറ്റ് ലഭ്യമാണ്. മാഷആപ്പ് സ്റ്റാര്രും ഉം കേരളാപോലീസ് സൈബർഡോമും ചേർന്നാണ് ഈ വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്. website link:  https://www.vaccinefind.in/ 

Follow Us:
Download App:
  • android
  • ios