കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതും രാജ്യ തലസ്ഥാനമായ ദില്ലില്‍ അടക്കം സ്ഥിതി ഗുരുതരമാക്കുന്നു. ഇപ്പോഴിതാ ഓക്സിജന്‍‍ സിലണ്ടറിന് പ്രതിഫലമായി ലൈംഗികത ചോദിച്ച വിഷയവും ചര്‍ച്ചയാകുന്നു.

ദില്ലി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്ത നേരിടുകയാണ്. ഒക്സിജന്‍ സിലണ്ടറുകളുടെ കുറവാണ് ഇതില്‍ പ്രധാന പ്രശ്നം. പല സ്ഥലത്തും രോഗികളുടെ ബന്ധുക്കളും മറ്റും ഒരു ഓക്സിജന്‍ സിലണ്ടറിനായി ഓടിനടക്കുന്ന വാര്‍ത്തകള്‍ നിരവധിയാണ്. അതേ സമയം തന്നെ ഓക്സിജന്‍ സിലണ്ടറുകള്‍ക്ക് അമിത വില ഈടാക്കുന്നതും. കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതും രാജ്യ തലസ്ഥാനമായ ദില്ലില്‍ അടക്കം സ്ഥിതി ഗുരുതരമാക്കുന്നു. ഇപ്പോഴിതാ ഓക്സിജന്‍‍ സിലണ്ടറിന് പ്രതിഫലമായി ലൈംഗികത ചോദിച്ച വിഷയവും ചര്‍ച്ചയാകുന്നു.

തന്റെ ഒരു സുഹൃത്തിന്‍റെ സഹോദരിയുടെ അനുഭവം, ട്വിറ്ററിലൂടെ ഒരു ദില്ലി സ്വദേശി വെളിപ്പെടുത്തിയതാണ് വ്യാപക ചര്‍ച്ചയായത് എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. 'എന്‍റെ കുഞ്ഞ് സഹോദരി' എന്നാണ് @BhavreenMK എന്ന ട്വിറ്റര്‍ യൂസര്‍ അനുഭവം നേരിട്ട തന്‍റെ സുഹൃത്തിന്‍റെ സഹോദരിയെ വിശേഷിപ്പിക്കുന്നത്. അച്ഛന് വേണ്ടി ഒരു ഓക്സിജന്‍‍ സിലണ്ടര്‍ ആവശ്യപ്പെട്ടതിന് പ്രതിഫലമായി ഈ പെണ്‍കുട്ടിയോട് ലൈംഗികത ആവശ്യപ്പെട്ടു എന്നാണ് ട്വീറ്റില്‍ ആരോപിക്കുന്നത്.

Scroll to load tweet…

'പിതാവിന് വളരെ അത്യവശ്യമായ ഒരു ഓക്സിജന്‍‍ സിലണ്ടര്‍‍ ആവശ്യമായപ്പോള്‍, അടുത്തുള്ള ഉയര്‍ന്ന കോളനിയിലെ വ്യക്തി 'കുഞ്ഞുപെങ്ങളായി' ഞാന്‍ കാണുന്ന എന്‍റെ സുഹൃത്തിന്‍റെ സഹോദരിയോട് ഒപ്പം കിടക്കാമോ എന്ന് ചോദിച്ചു' - ഇവര്‍ ട്വിറ്ററില്‍ കുറിക്കുന്നു. മനുഷ്യത്വം മരിച്ചുവെന്ന ഹാഷ്ടാഗോടെയാണ് ഈ ട്വീറ്റ്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ചില ദേശീയ മാധ്യമങ്ങളില്‍ അടക്കം ഈ ട്വീറ്റ് വാര്‍ത്തയായതോടെ ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും ഇത് സംബന്ധിച്ച് നൂറുകണക്കിന് പ്രതികരണങ്ങളാണ് വരുന്നത്. അതേ സമയം ഈ പെണ്‍കുട്ടിയോട് പരാതി നല്‍കാനും. മറ്റ് കമ്യൂണിറ്റി സഹായങ്ങള്‍ തേടാനും നിര്‍ദേശിക്കുന്നവരും ഏറെയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona