Asianet News MalayalamAsianet News Malayalam

Meta : വെര്‍ച്വലായി 'കയറിപ്പിടിച്ചു'; സക്കർബർഗിന്‍റെ മെറ്റയ്ക്ക് തലവേദനയാകുമോ പുതിയ ലൈംഗികാതിക്രമ രീതി.!

ഫേസ്ബുക്ക് മാതൃകമ്പനി മെറ്റാ പ്ലാറ്റ്ഫോം മൈക്രോസോഫ്റ്റിനും, ഫേസ്ബുക്കിന്‍റെ തന്നെ ഒക്കുലസിനും വേണ്ടി പുറത്തിറക്കിയ ഓണ്‍ലൈന്‍ വെര്‍ച്വല്‍ ഗെയിം ആണ്  ഹൊറൈസൺ വേൾഡ്.

Sexual harassment is already a problem in Zuckerberg new metaverse
Author
Facebook Headquarters, First Published Dec 21, 2021, 5:22 PM IST

മാര്‍ക്ക് സക്കർബർഗിന്റെ പുതിയ മെറ്റാവേസിലെ (Meta) ഓണ്‍ലൈന്‍ ഗെയിനിടെ (Online Game) സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം (Sexual harassment) ടെക് ലോകത്ത് ചര്‍ച്ചയാകുന്നു. പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം തെറ്റായ രീതിയില്‍ നീങ്ങുന്നു എന്നതാണ് ചില ടെക് വിദഗ്ധര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. വെർച്വൽ ലോകത്തും സ്ത്രീ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയും ചര്‍ച്ചയുമാണ് സംഭവത്തിന് ശേഷം ഉയരുന്നത്.

ഫേസ്ബുക്ക് മാതൃകമ്പനി മെറ്റാ പ്ലാറ്റ്ഫോം മൈക്രോസോഫ്റ്റിനും, ഫേസ്ബുക്കിന്‍റെ തന്നെ ഒക്കുലസിനും വേണ്ടി പുറത്തിറക്കിയ ഓണ്‍ലൈന്‍ വെര്‍ച്വല്‍ ഗെയിം ആണ്  ഹൊറൈസൺ വേൾഡ്. ഫേസ്ബുക്ക് സ്ഥാപകന്‍ മാർക്ക് സക്കർബർഗിന്‍റെ സ്വപ്ന പദ്ധതി മെറ്റാവേർസിലേക്കുള്ള വന്‍ ചുവട് വയ്പ്പായിട്ടാണ് ഇത് സൃഷ്ടിച്ചത് തന്നെ. വെർച്വൽ ഗെയിമായ ഹൊറൈസൺ വേൾഡിന്റെ ഒരു വോളണ്ടിയർ ടെസ്റ്റർക്കാണ് ഇപ്പോള്‍ ദുരാനുഭവം ഉണ്ടായത്. പുതിയ വെർച്വൽ ലോകത്തിന്റെ പരീക്ഷണത്തിനിടെ അവരുടെ ഗെയിമിലെ 'അവതാറിനെ' ദുരുദ്ദേശത്തോടെ കയറിപിടിച്ചു, അവരുടെ അവതാരത്തിന് ലൈംഗിക പീഡനം നേരിട്ടെന്നും പരാതിയിൽ പറയുന്നുണ്ട്.

ഈ സമയത്ത് കൂടെയുണ്ടായിരുന്നവർ ആ വ്യക്തിയുടെ തെറ്റായ പെരുമാറ്റത്തെ പിന്തുണക്കുകയാണ് ചെയ്തുവെന്നാണ് ആരോപണം, തന്നെ സഹായിക്കാൻ അവർ ഒന്നും ചെയ്തില്ലെന്നും പേര് വെളിപ്പെടുത്താത്ത യുവതി പറഞ്ഞു. ഇത് അവർക്ക് കൂടുതൽ അസ്വസ്ഥതയുണ്ടാക്കി എന്നും പരാതിയിലുണ്ട്.

പരാതിക്ക് മറുപടിയായി, ഹൊറൈസണിന്റെ ചുമതലയുള്ള മെറ്റയുടെ വിവേക് ശർമ്മ പ്രതികരിച്ചിട്ടുണ്ട്. നിർഭാഗ്യകരം’ എന്നാണ് ഈ സംഭവത്തെ ‘ അദ്ദേഹം വിശേഷിപ്പിച്ചത്. ടെസ്റ്റുകൾക്കായി ഉപയോഗിക്കുന്ന ബീറ്റാ പതിപ്പിൽ ‘സേഫ് സ്പേസ്’ ടൂൾ ആക്റ്റിവേറ്റ് ചെയ്തിട്ടില്ലെന്നും അതാണ് പ്രശ്നത്തിന് കാരണമെന്ന് ചെറു ന്യായീകരണവും മെറ്റ പ്രതിനിധി നിരത്തുന്നു. അവതാറുകളുടെ തെറ്റായ നീക്കങ്ങൾ തടയാൻ ഈ ഉപകരണം ഉപയോക്താക്കളെ സഹായിക്കുന്നതാണ്. 

എന്നാൽ, ഈ സംഭവം നടക്കുമ്പോൾ സുരക്ഷയ്ക്കുള്ള സംവിധാനം ആക്ടിവേറ്റ് ചെയ്തിരുന്നില്ല. അതേസമയം, യുവതിക്ക് നേരിടേണ്ടിവന്ന ദുരനുഭവം ഫെയ്സ്ബുക് തന്നെയാണ് വെളിപ്പെടുത്തിയത്. ഈ സംഭവത്തിനു ശേഷം ഡിസംബർ 9ന് അമേരിക്കയിലെയും കാനഡയിലെയും എല്ലാ ഉപയോക്താക്കൾക്കും മെറ്റായുടെ വെർച്വൽ റിയാലിറ്റി പ്ലാറ്റ്‌ഫോമായ ഹൊറൈസൺ വേൾഡ് സൗജന്യമാക്കുകയും ചെയ്തു. നിലവിൽ ലഭ്യമായ അവതാറുകൾ കാലുകളില്ലാത്ത 3ഡി മനുഷ്യരാണ്. ഒരേസമയം തന്നെ 20 പേർക്ക് വരെ ഹൊറൈസൺ വേൾഡിലേക്ക് പ്രവേശിക്കാൻ സാധിക്കും. 
 

Follow Us:
Download App:
  • android
  • ios