Asianet News MalayalamAsianet News Malayalam

signal video call : 'ഞാനുമെന്റാളും 40 പേരും' സിഗ്‌നല്‍ വീഡിയോ കോളിൽ ഇനി നാൽപത് പേർക്ക് പങ്കെടുക്കാം

Signal s encrypted group video call can now add up to 40 people

Signal s encrypted group video call can now add up to 40 people
Author
India, First Published Dec 18, 2021, 5:06 PM IST

ഗ്രൂപ്പ് വീഡിയോ കോളില്‍ 40 ഉപയോക്താക്കളെ വരെ ചേര്‍ത്തു കൊണ്ട് ഞെട്ടിക്കാനൊരുങ്ങി സിഗ്‌നല്‍. കോളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചാലും എല്ലാ ആശയവിനിമയങ്ങളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്വകാര്യതയില്‍ വിട്ടുവീഴ്ചയില്ലെന്നും ആപ്പ് കുറിക്കുന്നു. കോളിന്റെ ഉള്ളടക്കം മറ്റ് പങ്കാളികള്‍ക്ക് കൈമാറുന്ന, സെര്‍വറിലൂടെ കോളുകള്‍ പോകാന്‍ അനുവദിക്കുന്ന 'സെലക്ടീവ് ഫോര്‍വേഡിംഗ്' സാങ്കേതികവിദ്യയാണ് ഇത് ഉപയോഗിച്ചതെന്ന് സിഗ്‌നല്‍ വ്യക്തമാക്കി. നിലവില്‍ സിഗ്‌നലിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലേക്കാണ് ഇത് പുറത്തിറങ്ങുന്നത്.

കഴിഞ്ഞ 9 മാസമായി സിഗ്‌നല്‍ ഗ്രൂപ്പ് കോളുകള്‍ നല്‍കുന്നുണ്ടെന്നും 40 പങ്കാളികളെ വരെ സ്‌കെയില്‍ ചെയ്യുന്ന പരീക്ഷണം വിജയിച്ചത് ഇപ്പോഴാണെന്നും ഭാവിയില്‍ ഇത് കൂടുതല്‍ ഉള്‍പ്പെടുത്താനാവുമെന്നും സിഗ്നല്‍ അഭിപ്രായപ്പെട്ടു. അടുത്ത കാലത്തായി, വാട്ട്സ്ആപ്പ് അതിന്റെ ജോയിന്‍ ചെയ്യാവുന്ന കോളുകളില്‍ നിരവധി പുതിയ സവിശേഷതകള്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, ഒരു വീഡിയോ കോളില്‍ ഇത് ഇപ്പോഴും എട്ട് അംഗങ്ങളെ മാത്രമേ പിന്തുണയ്ക്കൂ. ഒരു ഗ്രൂപ്പ് കോള്‍ നഷ്ടമായാലും വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വിളിക്കാനും ഗ്രൂപ്പ് ചാറ്റ് വിന്‍ഡോയില്‍ നിന്ന് ചേരാനും ഉപയോക്താക്കളെ അനുവദിക്കുന്നു. 

ഗ്രൂപ്പ് ചാറ്റ് ഐക്കണിന് സമീപം ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഒരു ഡെഡിക്കേറ്റഡ് ബട്ടണ്‍ കാണാം. അതേസമയം, ടെലിഗ്രാം, ജൂലൈയില്‍, 1000 പേര്‍ക്ക് ഒരു ഗ്രൂപ്പ് വീഡിയോ കോളില്‍ ചേരാനുള്ള കഴിവ് ചേര്‍ത്തു, കൂടാതെ വീഡിയോ മെസേജ് അയയ്ക്കാനും ഉപയോക്താക്കളെ അനുവദിച്ചു. ഈ വര്‍ഷം ആദ്യം, വാട്ട്സ്ആപ്പിന്റെ വിവാദ സേവന നിബന്ധനകളുടെ പശ്ചാത്തലത്തില്‍ സിഗ്‌നല്‍ ഇന്ത്യയില്‍ വളരെയധികം ജനപ്രീതി നേടിയിരുന്നു. 

കുറച്ച് സമയത്തേക്ക്, സിഗ്‌നല്‍ ഇന്ത്യയിലെ ആപ്പ് സ്റ്റോറിലെ ഒന്നാം നമ്പര്‍ ആപ്പായി മാറി. സിഗ്‌നല്‍ ഉപയോക്താക്കളെ അതിന്റെ സെര്‍വറുകളിലേക്ക് വോയ്സ് കോളുകള്‍ റിലേ ചെയ്യാന്‍ അനുവദിക്കുന്നു, അതുവഴി നിങ്ങളുടെ കോണ്‍ടാക്റ്റുകളില്‍ നിന്ന് നിങ്ങളുടെ ഐഡന്റിറ്റി മറഞ്ഞിരിക്കുന്നു. ഒരു വിപിഎന്‍ ചെയ്യുന്നതിനോട് സാമ്യമുള്ളതാണ് ഈ സവിശേഷത.

കോളുകള്‍ക്കും മെസേജുകള്‍ക്കുമായി സിഗ്‌നല്‍ എന്‍ക്രിപ്ഷന്‍ ഊന്നിപ്പറയുന്നു. ഇത് ഉപയോക്താവിന്റെ മെറ്റാഡാറ്റയും എന്‍ക്രിപ്റ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു. സിഗ്‌നലിന്റെ സീല്‍ഡ് സെന്‍ഡര്‍ ഫീച്ചറിലൂടെ, ഉപയോക്താക്കള്‍ക്ക് ആത്യന്തികമായി സ്വകാര്യത ഉറപ്പാക്കാന്‍ കഴിയും, കാരണം ആര്‍ക്കാണ് സന്ദേശമയയ്ക്കുന്നത് എന്ന് കണ്ടെത്താന്‍ സിഗ്‌നല്‍ 4-അക്ക പാസ്ഫ്രെയ്സ് ഉപയോഗിച്ച് എല്ലാ പ്രാദേശിക ഫയലുകളും എന്‍ക്രിപ്റ്റ് ചെയ്യുന്നു, കൂടാതെ എന്‍ക്രിപ്റ്റ് ചെയ്ത ലോക്കല്‍ ബാക്കപ്പ് സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios